ലോകത്തിലെ ദൈര്‍ഘ്യമേറിയ വിമാനം പറക്കുന്നത് 'വളഞ്ഞ' റൂട്ടിൽ; പിന്നിലെ ഗുട്ടന്‍സ് അറിയാമോ?
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍-സ്റ്റോപ്പ് വാണിജ്യ വിമാനം യുഎസില്‍ നിന്ന് സിംഗപ്പൂരിലേക്കാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഈ വിമാനം നേര്‍രേഖയില്‍ സഞ്ചരിക്കുന്നതിന് പകരം ചുറ്റിത്തിരിഞ്ഞാണ് പോകുന്നതെന്ന കാര്യം നിങ്ങള്‍ക്ക് അറിയമോ?. അതിനെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

വിമാനത്തില്‍ ദീര്‍ഘനേരം യാത്ര ചെയ്യുന്നത് എന്ത് ബോറന്‍ പരിപാടിയാണെന്ന് സ്ഥിരം യാത്രക്കാരായ ചിലര്‍ പറയാറുണ്ട്. ദീര്‍ഘനേരത്തെ വിമാനയാത്ര ഭയങ്കര ക്ഷീണമുണ്ടാക്കുന്ന കാര്യം കൂടിയാണ്.

അപ്പോള്‍ മണിക്കൂറികളോളം വ്യത്യസ്ത ടൈം സോണിലൂടെ പറക്കുമ്പോഴുള്ള കാര്യം പറയേണ്ട കാര്യമില്ലല്ലോ. ആര്‍ക്കും അത് ആസ്വദിക്കാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും ദീര്‍ഘദൂര വിമാനങ്ങളുടെ റൂട്ട് ശ്രദ്ധിച്ചിട്ടുണ്ടോ?.

ലോകത്തിലെ ഏറ്റവും വേഗമേറിയ ഫ്ലൈറ്റ് റൂട്ട് കാണിക്കുന്ന ഒരു ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ അതിലെ കൗതുകം എന്തെന്നാല്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍-സ്റ്റോപ്പ് വാണിജ്യം വിമാനം യുഎസില്‍ നിന്ന് സിംഗപ്പൂരിലേക്ക് നേര്‍രേഖയിലല്ല പറക്കുന്നത് എന്നതാണ്.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍േറതാണ്. ഈ വിമാനം യുഎസിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്ന് 9,527 മൈല്‍ (15,300 കിലോമീറ്റര്‍) ദൂരം സഞ്ചരിച്ച് സിംഗപ്പൂരിലെ ചാനി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വേഗമേറിയ നോണ്‍-സ്റ്റോപ്പ് ഫ്ലൈറ്റിന്റെ ദൈര്‍ഘ്യം 18 മണിക്കൂറും 50 മിനിറ്റുമാണ്. നിങ്ങള്‍ക്ക് നാലോ അഞ്ചോ സിനിമകള്‍ ഉള്‍ക്കൊള്ളുന്ന ഏതെങ്കിലും ഫ്രാഞ്ചൈസിയുടെ മുഴുവന്‍ പടങ്ങളും ഈ സമയം കൊണ്ട് കണ്ടുതീര്‍ക്കാന്‍ സാധിക്കും. അതിന് ശേഷവും വിശ്രമിക്കാനും ഒന്ന് മയങ്ങാനും ധാരാളം സമയം ഉണ്ടാകും.

യുഎസില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുമ്പോള്‍ കിഴക്കോട്ട് നേര്‍രേഖയില്‍ സഞ്ചരിക്കുന്നതിനുപകരം അലാസ്‌കയ്ക്കും സൈബീരിയയ്ക്കും മുകളിലൂടെയാണ് വിമാനം സഞ്ചരിക്കുന്നത്. ഇക്കാരണം കൊണ്ടാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് റൂട്ട് ഇന്റര്‍നെറ്റില്‍ വൈറലായത്.

എന്തുകൊണ്ടാണ് അവര്‍ക്ക് കിഴക്കോട്ട് നേരെ പറന്നാലെന്നാണ് ഒരാള്‍ ചിത്രത്തിന് താഴെ കമന്റിട്ടത്. 'സിംഗപ്പൂരിലേക്ക് ആറ് തവണ യാത്ര ചെയ്തു, എന്നാല്‍ ഈ വഴി കണ്ടിട്ടില്ല'- ഒരാള്‍ എഴുതി. ബ്രോ ഒരു വേള്‍ഡ് ടൂര്‍ പോയി എന്നായിരുന്നു ഒരു രസികന്റെ കമന്റ്. 'നിങ്ങളില്‍ പലര്‍ക്കും ഭൂമിശാസ്ത്രം മനസ്സിലാകുന്നില്ല എന്നത് എന്നെ ഭയപ്പെടുത്തുന്നു'-ഒരാള്‍ ആശങ്ക പങ്കുവെച്ചു.

എന്തുകൊണ്ടാണ് വിമാനങ്ങള്‍ പസഫിക് സമുദ്രത്തിന് മുകളിലൂടെ പറക്കാത്തത്?
ഇനി നമുക്ക് സംഭവത്തിലേക്ക് കടക്കാം. യുഎസില്‍ നിന്ന് ഏഷ്യയിലേക്ക് യാത്ര ചെയ്യുന്ന മിക്ക വിമാനങ്ങളും 'വളഞ്ഞ' വഴിയാണ് തെരഞ്ഞെടുക്കുന്നത്. ആ റൂട്ട് സുരക്ഷിതവും വേഗമേറിയതുമാണെന്നതാണ് കാരണം.

കാനഡയ്ക്കും അലാസ്‌കയ്ക്കും മുകളിലൂടെ വിമാനങ്ങള്‍ക്ക് പറക്കുന്നത് അടിയന്തര ലാന്‍ഡിംഗ് സാഹചര്യമുണ്ടായാല്‍ അത് കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാക്കാനാണ്. ഈ വളഞ്ഞ റൂട്ടുകള്‍ നേര്‍രേഖയിലുള്ള റൂട്ടുകളേക്കാള്‍ വേഗതയുള്ളതാണ്.

ഭൂമി പരന്നതല്ലാത്തതിനാല്‍ പരന്ന ഭൂപടങ്ങള്‍ ഒരു പരിധിവരെ ആശയക്കുഴപ്പമുണ്ടാക്കുന്നു. അത് ഗോളാകൃതിയാണ്. അതിനാല്‍ നേര്‍രേഖയിലുള്ള വഴി രണ്ട് സ്ഥലങ്ങള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ ദൂരം വാഗ്ദാനം ചെയ്യുന്നില്ലെന്ന് മണ്‍റോ എയ്‌റോസ്‌പേസ് പറഞ്ഞു. 'ഒരു വാണിജ്യ വിമാനം യുഎസില്‍ നിന്ന് ഏഷ്യയിലേക്കോ മറ്റെവിടേക്കെങ്കിലുമോ പറക്കുമ്പോള്‍ ഏറ്റവും വേഗതയേറിയതും ഇന്ധനക്ഷമതയുള്ളതുമായ വളഞ്ഞ ഫ്ലൈറ്റ് റൂട്ടിലായിരിക്കും പോകുക' മണ്‍റോ എയ്റോസ്പേസ് വിശദീകരിച്ചു.
Image Courtesy: Singapore Airlines and travelwithdeeja


Click it and Unblock the Notifications








