ഓര്‍മയുണ്ടോ? ബിഎസ്-VI വന്നതോടെ മറഞ്ഞുപോയ ഈ സൂപ്പര്‍ ഹിറ്റ് ബിഎസ്-IV എഞ്ചിന്‍ കാറുകളെ

കഴിഞ്ഞ കുറച്ച് കാലങ്ങളായി നമ്മള്‍ ബിഎസ്-IV, ബിഎസ്-VI, എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് എന്നീ വാക്കുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. വാഹനങ്ങള്‍ മൂലമുള്ള വായു മലിനീകരണങ്ങളുമായാണ് ഇവ കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ യൂറോ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ അടിസ്ഥാനമാക്കയുള്ള ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേര്‍ഡുകളാണ് നിലവിലുള്ളത്.

വാഹനങ്ങളില്‍ നിന്നുള്ള വായു മലിനീകരണം കുറക്കാന്‍ വേണ്ടിയാണ് ഇത്തരം എമിഷന്‍ സ്റ്റാന്‍ഡേഡുകള്‍ സര്‍ക്കാര്‍ കര്‍ശനമാക്കുന്നത്. 2020 മാര്‍ച്ച് 31 മുതല്‍ ബിഎസ്-IV വാഹനങ്ങളുടെ വില്‍പ്പനയോ രജിസ്‌ട്രേഷനോ നടത്തരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതോടെ 2020 ഏപ്രില്‍ 1 മുതല്‍ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങള്‍ ആരംഭിച്ചു. ഈ മാനദണ്ഡങ്ങള്‍ കാരണം 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുള്ള ബലേനോ RS പോലുള്ള ചില മോഡലുകളും ഫിയറ്റില്‍ നിന്നുള്ള 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിനും നിര്‍ത്തേണ്ടി വന്നു.

ഓര്‍മയുണ്ടോ? ബിഎസ്-VI വന്നതോടെ മറഞ്ഞുപോയ ഈ സൂപ്പര്‍ ഹിറ്റ് ബിഎസ്-IV എഞ്ചിന്‍ കാറുകളെ

സാഹചര്യം മാറിയതോടെ പല വാഹന നിര്‍മ്മാതാക്കളും ഒന്നുകില്‍ പഴയ എഞ്ചിനുകള്‍ ബിഎസ്-VI-ലേക്ക് മാറ്റുകയോ അല്ലെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പുതിയ എഞ്ചിനുകള്‍ നിര്‍മ്മിക്കാനോ നിര്‍ബന്ധിതരായി. ഇത് ഏറ്റവും മികച്ചതും സൂപ്പര്‍ഹിറ്റുമായ ചില ബിഎസ്-IV എഞ്ചിന്‍ കാറുകളുടെ വിടവാങ്ങലിന് കാരണമായി. അവയിൽ പലതും വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചവയായിരുന്നു. നിര്‍ത്തലാക്കിയ ചില സൂപ്പര്‍ ഹിറ്റ് ബിഎസ്-IV എഞ്ചിന്‍ കാറുകളെ കുറിച്ചാണ് നമ്മള്‍ ഇന്ന് എഴുതാന്‍ പോകുന്നത്.

1. മാരുതി സുസുക്കി വിറ്റാര ബ്രെസ

മാരുതി സുസുക്കി വിറ്റാര ബ്രെസയാണ് ഈ പട്ടികയിലെ ഒന്നാമത്തെ പേരുകാരന്‍. 2016-ല്‍ ബ്രെസ വീണ്ടും അരങ്ങേറ്റം കുറിച്ചപ്പോള്‍, ഡീസല്‍ എഞ്ചിനിലായിരുന്നു ഇത് വാഗ്ദാനം ചെയ്തത്. ഫിയറ്റില്‍ നിന്ന് ലഭിച്ച 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ബ്രെസയ്ക്ക് കരുത്തേകിയിരുന്നത്. ഒരു കാലത്ത് ഇന്ത്യയുടെ ദേശീയ എഞ്ചിന്‍ എന്നായിരുന്നു ഈ 1.3 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ അറിയപ്പെട്ടിരുന്നത്. 1.3 ടര്‍ബോ ഡീസല്‍ എഞ്ചിന്‍ മുമ്പ് ഫിയറ്റ്, മാരുതി സുസുക്കി, ഷെവര്‍ലെ, ടാറ്റ മോട്ടോര്‍സ് തുടങ്ങിയ വിവിധ ബ്രാന്‍ഡുകളുടെ കാറുകളില്‍ ഉണ്ടായിരുന്നു.

2. മാരുതി സുസുക്കി സിയാസ്

മാരുതി സിയാസ് ആണ് പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു മാരുതി കാര്‍. DDiS 225 എന്ന് വിളിച്ചിരുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് സിയാസ് വാഗ്ദാനം ചെയ്തത്. നിര്‍ഭാഗ്യവശാല്‍ കമ്പനി വികസിപ്പിച്ചെടുത്ത 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആകെ രണ്ട് മോഡലുകളില്‍ മാത്രമേ കാണപ്പെട്ടിട്ടുള്ളൂ. സിയാസിനൊപ്പം എര്‍ട്ടിഗ എംപിവി ആയിരുന്നു ഈ എഞ്ചിന്‍ ഓഫര്‍ ചെയ്ത മറ്റൊരു മാരുതി കാര്‍. ഇതിന് വളരെ കുറച്ച് കാലം മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ. ഒരു വര്‍ഷത്തിലേറെ മാത്രം. ഈ എഞ്ചിന്‍ 94 bhp പവറും 225 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുകയും 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കുകയും ചെയ്തു.

3. ഫോര്‍ഡ് എന്‍ഡവര്‍

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫുള്‍ സൈസ് എസ്‌യുവികളിലൊന്നായിരുന്നു ഫോര്‍ഡ് എന്‍ഡവര്‍. 3.2 ലിറ്റര്‍, 5-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുമായാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോര്‍ഡ് എന്‍ഡവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ബിഎസ്-VI മാനദണ്ഡങ്ങള്‍ വന്നപ്പോള്‍ അത് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലേക്ക് മാറ്റി. ഫോര്‍ഡ് എന്‍ഡവറിലെ 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 197 bhp പവറും 470 Nm ടോര്‍ക്കും ഉത്പാദിപ്പിച്ചു.

4. ഹോണ്ട സിവിക്

2005-ലാണ് ഹോണ്ട സിവിക് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഹോണ്ട സിവിക് പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഗ്ദാനം ചെയ്തത്. എന്നിരുന്നാലും, 2019-ല്‍ ഹോണ്ട സിവിക്കിന് ഒരു ഡീസല്‍ അവതാരം നല്‍കി. 120 bhp കരുത്തും 300 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ I-DTEC ടര്‍ബോ ഡീസല്‍ എഞ്ചിനാണ് സിവിക് ഡീസലിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായാണ് ഇണചേര്‍ത്തിരുന്നത്.

5. ഫോക്‌സ്‌വാഗണ്‍ പോളോ

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും പ്രിയപ്പെട്ട, പോപ്പുലര്‍ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ഫോക്‌സ്‌വാഗണ്‍ പോളോ. യുവാക്കള്‍ക്കിടയില്‍ തരംഗമായ ഈ കാര്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ നിര്‍ത്തലാക്കിയെങ്കിലും യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡുള്ള ഒരു മോഡലാണ്. ബിഎസ്-VI മാനദണ്ഡങ്ങള്‍ക്ക് ശേഷം നിര്‍ത്തലാക്കിയ 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനിലാണ് ഫോക്‌സ്‌വാഗണ്‍ പോളോ വന്നത്. 1.5 ലിറ്റര്‍ TDI 90 bhp പവറും 230 Nm ടോര്‍ക്കും ഉത്പാദിപ്പിച്ചു.

6. ടൊയോട്ട ഇന്നോവ ക്രിസ്റ്റ

അടുത്തിടെയാണ് ടൊയോട്ട പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് അവതരിപ്പിച്ചത്. സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ മാത്രമേ ഹൈക്രോസ് ലഭ്യമാകൂ. ഹൈക്രോസിനൊപ്പം ക്രിസ്റ്റ ഡീസല്‍ വില്‍ക്കുമെന്ന് ടൊയോട്ട മുമ്പ് അറിയിച്ചിരുന്നു. മുമ്പ് ഇന്നോവ ക്രിസ്റ്റ 2.8 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനില്‍ ഓഫര്‍ ചെയ്തിരുന്നു. അത് ബിഎസ്-VI മാനദണ്ഡങ്ങള്‍ ആരംഭിച്ചതിന് ശേഷം നിര്‍ത്തലാക്കുകയായിരുന്നു. ഇന്നോവ ക്രിസ്റ്റയിലെ 2.8 ലിറ്റര്‍ എഞ്ചിന്‍ 174 bhp പവറും 360 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുകയും ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുകയും ചെയ്തു.

7. ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍
ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഒരു പ്രീമിയം ഫുള്‍ സൈസ് എസ്‌യുവിയാണ്. ബിഎസ് 6 മാനദണ്ഡങ്ങള്‍ക്ക് ശേഷം 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ നിര്‍ത്തലാക്കി. ടിഗുവാനിലെ 2.0 ലിറ്റര്‍ TDI എഞ്ചിന്‍ 143 bhp കരുത്തും 340 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുകയും 7-സ്പീഡ് DSG ഗിയര്‍ബോക്‌സുമായി വരികയും ചെയ്തു. വിവിധ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് കാറുകളില്‍ വാഗ്ദാനം ചെയ്തിരുന്ന അതേ എഞ്ചിനുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ എഞ്ചിന്‍.

More from DriveSpark

Article Published On: Monday, December 19, 2022, 12:22 [IST]
English summary
Do you remember these super hit bs4 engine cars discontinued after india switched to bs6
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X