കിലോമീറ്ററിന് 10 രൂപ ലാഭം; ഔഡി വിട്ട് നെക്‌സോണിലേക്ക് മാറിയ ഡോക്ടര്‍ 2.5 വര്‍ഷത്തിനകം ഓടിയത് 1.38 ലക്ഷം കി.മീ!

പല വാഹന ഉടമകളും ഒരു പ്രത്യേക കാലയളവ് കഴിയുമ്പോള്‍ അവരുടെ കൈവശമുള്ള കാര്‍ അപ്‌ഗ്രേഡ് ചെയ്യാറുണ്ട്. ഓരോ വ്യക്തികളുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചായിരിക്കും ആ തീരുമാനം. ഒരു ഔഡി Q3 സ്വന്തമാക്കിയുള്ള വ്യക്തി സ്വാഭാവികമായും കുറച്ച് വലിയ പ്രീമിയം കാറിലേക്കായിരിക്കും അപ്‌ഗ്രേഡ് ചെയ്യുകയെന്നാകും ആരും ചിന്തിക്കുക.

കിലോമീറ്ററിന് 10 രൂപ ലാഭം; ഔഡി വിട്ട് നെക്‌സോണിലേക്ക് മാറിയ ഡോക്ടര്‍ 2.5 വര്‍ഷത്തിനകം ഓടിയത് 1.38 ലക്ഷം കി.മീ!

ഒരു ഔഡി Q5 അല്ലെങ്കില്‍ Q7 അതുമല്ലെങ്കില്‍ അദ്ദേഹം ഒരു ബെന്‍സ് ആയിരിക്കും വാങ്ങിയേക്കുക. എന്നാല്‍ ഒരു ഔഡി Q3 മാറി ടാറ്റ നെക്‌സോണ്‍ ഇവി എടുത്ത ഒരു കാറുടമയെ കുറിച്ചാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്. ലാപ്രോസ്‌കോപ്പിക് സര്‍ജനായ മദന്‍ കുമാറിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഡോ മദന്‍ കുമാറിന്റെ അസാധാരണ പ്രവര്‍ത്തിയില്‍ ഞെട്ടാന്‍ വരട്ടെ. 2.5 വര്‍ഷം കൊണ്ട് 1.38 ലക്ഷം കിലോമീറ്റര്‍ ഓടി പുതിയ റെക്കോര്‍ഡും സ്ഥാപിച്ചിരിക്കുകയാണ് അദ്ദേഹം.

കിലോമീറ്ററിന് 10 രൂപ ലാഭം; ഔഡി വിട്ട് നെക്‌സോണിലേക്ക് മാറിയ ഡോക്ടര്‍ 2.5 വര്‍ഷത്തിനകം ഓടിയത് 1.38 ലക്ഷം കി.മീ!

ഡോ മദന്‍ കുമാര്‍ നെക്സോണ്‍ ഇവി സ്വന്തമാക്കിയ ശേഷം ആദ്യ ഒന്നര വര്‍ഷത്തിനുള്ളില്‍ 85,000 കിലോമീറ്റര്‍ സഞ്ചരിച്ചു. ലാപ്രോസ്‌കോപ്പിക് നടപടിക്രമങ്ങളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി അദ്ദേഹം ഗ്രാമീണ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഡോ മദന്‍ കുമാര്‍ ഇതിനോടകം 1.4 ലക്ഷം കിലോമീറ്ററിനടുത്ത് ഇവിയില്‍ സഞ്ചരിച്ച് കഴിഞ്ഞു. ടാറ്റ മോട്ടോര്‍സിന്റെ ഔദ്യോഗിക വാറന്റി മാനദണ്ഡങ്ങള്‍ മറികടക്കാന്‍ ഇനി 20,000 കിലോമീറ്റര്‍ മാത്രമേ ബാക്കിയുള്ളു.

കിലോമീറ്ററിന് 10 രൂപ ലാഭം; ഔഡി വിട്ട് നെക്‌സോണിലേക്ക് മാറിയ ഡോക്ടര്‍ 2.5 വര്‍ഷത്തിനകം ഓടിയത് 1.38 ലക്ഷം കി.മീ!

പ്ലഗ്ഇന്‍ഇന്ത്യ ചാനലുമായി നടത്തിയ അഭിമുഖത്തിനിടെ ഡോ മദന്‍ കുമാര്‍ ഒരു ടാറ്റ ആരാധകനായി മാറിയത് എങ്ങനെയെന്ന് വിശദീകരിക്കുന്നു. അദ്ദേഹം വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് സീയോണിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്നത്. ബാറ്ററി ഹെല്‍ത്ത് ദീര്‍ഘകാലം നിലനിര്‍ത്തുന്നതിനായാണ് അദ്ദേഹം അദ്ദേഹം സ്ലോ ചാര്‍ജിംഗ് തിരഞ്ഞെടുക്കുന്നത്. ഔഡി Q3-യെ അപേക്ഷിച്ച് ടാറ്റ ഇവി എങ്ങനെ തന്റെ ചെലവ് കുറയ്ക്കാന്‍ സഹായിച്ചുവെന്ന കാര്യങ്ങളും അദ്ദേഹം പറയുന്നുണ്ട്.

കിലോമീറ്ററിന് 10 രൂപ ലാഭം; ഔഡി വിട്ട് നെക്‌സോണിലേക്ക് മാറിയ ഡോക്ടര്‍ 2.5 വര്‍ഷത്തിനകം ഓടിയത് 1.38 ലക്ഷം കി.മീ!

85,000 കിലോമീറ്റര്‍ ദൂരം താണ്ടിയ സമയത്ത് തനിക്ക് 240 കിലോമീറ്റര്‍ റേഞ്ച് ലഭിച്ചതായി ഡോ മദന്‍ കുമാര്‍ അവകാശപ്പെട്ടു. അന്നേ ദിവസം 190 കിലോമീറ്റര്‍ യാത്ര ചെയ്ത് കഴിഞ്ഞിട്ടും ടാങ്കില്‍ 21% എസ്ഒസി (സ്റ്റേറ്റ് ഓഫ് ചാര്‍ജ്) അവശേഷിക്കുന്നുണ്ടായിരുന്നു. ഒരു വ്യക്തി വാഹനം ഉപയോഗിക്കുന്ന രീതിയും പെരുമാറ്റങ്ങളും അനുസരിച്ചായിരിക്കും ഇവിയുടെ ആരോഗ്യം.

കിലോമീറ്ററിന് 10 രൂപ ലാഭം; ഔഡി വിട്ട് നെക്‌സോണിലേക്ക് മാറിയ ഡോക്ടര്‍ 2.5 വര്‍ഷത്തിനകം ഓടിയത് 1.38 ലക്ഷം കി.മീ!

ബ്രേക്കിംഗ് ഹാര്‍ഡ്വെയര്‍ സംരക്ഷിക്കുകയും ഒരേ സമയം റീജന്‍ നേടുകയും ചെയ്യുമ്പോള്‍, ടാറ്റയുടെ വണ്‍-പെഡല്‍ മോഡ് കൂടുതല്‍ ശാന്തമായി ഡ്രൈവ് ചെയ്യാന്‍ സഹായിച്ചതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. സ്വസ്ഥമായ ഡ്രൈവിംഗും സ്ലോ ചാര്‍ജിംഗും കാരണം ഡോ മദന്‍ കുമാര്‍ തന്റെ നെക്സോണ്‍ ഇവിയുടെ 85,000 കിലോമീറ്ററില്‍ പോലും മികച്ച കണ്ടീഷനില്‍ ആയിരുന്നു.

കിലോമീറ്ററിന് 10 രൂപ ലാഭം; ഔഡി വിട്ട് നെക്‌സോണിലേക്ക് മാറിയ ഡോക്ടര്‍ 2.5 വര്‍ഷത്തിനകം ഓടിയത് 1.38 ലക്ഷം കി.മീ!

ഇന്ധനച്ചെലവില്‍ ലാഭം ഞെട്ടിക്കുന്നത്

മഴക്കാലത്ത് ചാര്‍ജര്‍ ലോക്ക് ചെയ്യാത്തതാണ് ഇതുവരെ നേരിട്ട ഒരു സുപ്രധാന പ്രശ്‌നമെന്നാണ് ഡോ മദന്‍ കുമാര്‍ പറയുന്നത്. നെക്സോണ്‍ ഇവിയുടെ ഒരു ന്യൂനതയായി പലരും ഉയര്‍ത്തിക്കാണിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ടാറ്റ സജീവമായി പ്രവര്‍ത്തിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 7,500 കിലോമീറ്റര്‍ ഇടവേളയില്‍ 1,000 മുതല്‍ 1,500 വരെ മാത്രമാണ് മെയിന്റനന്‍സ് കോസ്റ്റ് വരുന്നതെന്നാണ് ഡോ മദന്‍കുമാര്‍ പറയുന്നത്.

കിലോമീറ്ററിന് 10 രൂപ ലാഭം; ഔഡി വിട്ട് നെക്‌സോണിലേക്ക് മാറിയ ഡോക്ടര്‍ 2.5 വര്‍ഷത്തിനകം ഓടിയത് 1.38 ലക്ഷം കി.മീ!

കൂളന്റ് മാറാന്‍ ഏകദേശം 4,500 രൂപ വേണം. നെക്സോണ്‍ പെട്രോളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇന്ധനച്ചെലവിലും പഴയ വിലയിലും ഡോ മദന്‍ 10 ലക്ഷം രൂപ ലാഭിച്ചുവെന്ന് പറയപ്പെടുന്നു. ഔഡി Q3 യെ അപേക്ഷിച്ച് നോക്കുമ്പോള്‍ തനിക്ക് ഓരോ കിലോമീറ്ററിലും 10 രൂപയാണ് ലാഭമെന്ന് ഡോ മദന്‍കുമാര്‍ അവകാശപ്പെട്ടു. കേള്‍ക്കുമ്പോള്‍ 'തള്ളാണ്' എന്ന് തോന്നാമെങ്കിലും അദ്ദേഹം അത് ലളിതമായി വിവരിക്കുന്നു.

കിലോമീറ്ററിന് 10 രൂപ ലാഭം; ഔഡി വിട്ട് നെക്‌സോണിലേക്ക് മാറിയ ഡോക്ടര്‍ 2.5 വര്‍ഷത്തിനകം ഓടിയത് 1.38 ലക്ഷം കി.മീ!

ടയറുകള്‍, മെയിന്റനന്‍സ്, ഇന്ധനച്ചെലവ് എന്നിവയടക്കമുള്ള കാര്യങ്ങള്‍ സംയോജിപ്പിച്ചാണ് അദ്ദേഹം ഇത് പറയുന്നത്. ഔഡി Q3 ടയറുകളുടെ വില ഒരു സെറ്റിന് 90,000 രൂപയാണ്. ഇത് 30,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പാകത്തിനാനുണ്ടാവുക. ബ്രേക്ക് പാഡുകള്‍ 25000 കിലോമീറ്റര്‍ ആണ് ഈട് നില്‍ക്കുക. ബ്രേക്ക് പാഡുകള്‍ മാറ്റുന്ന കാര്യം മാത്രം പരിഗണിച്ചാല്‍ സഞ്ചരിച്ച ഒരു കിലോമീറ്ററിന് 1.5 രൂപ ചെലവ് വരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ടയര്‍ മാറ്റുമ്പോള്‍ ഇത് കിലോമീറ്ററിന് 3 രൂപയാകും. ഒരു ആഡംബര കാറിനുള്ള ഇന്‍ഷുറന്‍സ് കൂടി ചേര്‍ത്താല്‍ ഇത് കൂടും.

കിലോമീറ്ററിന് 10 രൂപ ലാഭം; ഔഡി വിട്ട് നെക്‌സോണിലേക്ക് മാറിയ ഡോക്ടര്‍ 2.5 വര്‍ഷത്തിനകം ഓടിയത് 1.38 ലക്ഷം കി.മീ!

ഔഡി കാര്‍ ഓടിച്ചില്ലെങ്കില്‍ പോലും ഓരോ വര്‍ഷവും 2 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് ഇനത്തില്‍ ചെലവാകും. കിലോമീറ്ററിന് 10 രൂപ വെച്ച് ലാഭിക്കുമ്പോള്‍ നെക്‌സോണ്‍ ഇവിയില്‍ 85000 കിലോമീറ്റര്‍ ഓടിയാല്‍ ലാഭം 8.5 ലക്ഷം രൂപയായി വരും. തന്റെ നെക്‌സോണ്‍ ഇവിയില്‍ 1.4 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച ഡോക്ടര്‍ക്ക് ഔഡിയെ അപേക്ഷിച്ച് 14 ലക്ഷം രൂപ ലാഭിക്കാനായി. അത് അദ്ദേഹത്തിന്റെ ഇവിയുടെ വിലയുടെ അടുത്തെത്തിയെന്ന കാര്യം ഓര്‍ക്കുമ്പോള്‍ ആണ് വ്യത്യാസം മനസ്സിലാകുക.

Most Read Articles

Malayalam
English summary
Doctor who left audi and switched to nexon sets record by driving 1 38 lakh km within 2 5 years
Story first published: Monday, January 30, 2023, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X