66 വർഷങ്ങൾക്ക് ശേഷം വീണ്ടും ഫാക്ടറി ഫിനിഷിൽ! റിസ്റ്റൊറേഷനിൽ തിളങ്ങി 1957 ഡോഡ്ജ് കിംഗ്സ്‌വേ
എന്നും നമ്മിൽ കൗതുകം ഉണർത്തുന്ന ഒന്നാണ് വിന്റേജ് കാറുകൾ. പല വിദേശ രാജ്യങ്ങളിലും ഇവയുടെ ശേഖരണം എന്നത് വളരെ പ്രധാനമാണ്. ഇന്ത്യയിൽ, ഇത് അത്ര ജനപ്രിയമല്ലെങ്കിലും, ആധുനികവും ഫാൻസിയും എക്സോട്ടിക്കുമായ കാറുകളേക്കാൾ ക്ലാസിക്, വിന്റേജ് കാറുകൾ ഹൃദയങ്കമായി ഇഷ്ടപ്പെടുന്ന കുറച്ച് കാർ കളക്ടർമാരുണ്ട്. അത്തരം വിന്റേജ് കാർ ഉടമകളെ പരിചയപ്പെടുത്തുന്ന നിരവധി ഓൺലൈൻ വീഡിയോകൾ നാം ഇതിനോടകം കണ്ടിട്ടുണ്ട്.
അതോടൊപ്പം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിന്റേജ് കാർ കളക്ടർമാർക്കായി പ്രൈവറ്റ് ഗ്രൂപ്പുകൾ സംഘടിപ്പിക്കുന്ന റാലികൾ പോലുള്ള പല ഇവന്റുകളുമുണ്ട്. രാജ്യത്തെ എക്സോട്ടിക് സ്പോർട്ട്സ് കാർ ഉടമകൾക്ക് സമാനമായി, വിന്റേജ് കാറുകളിൽ മാത്രം സ്പെഷ്യലൈസ് ചെയ്ത പല വർക്ക്ഷോപ്പുകളും ന്നമുടെ രാജ്യത്തുണ്ട്. ഈ വീഡിയോയിൽ, ഒറിജിനൽ കണ്ടീഷനിലേക്ക് വളരെ സൂക്ഷ്മമായി റീസ്റ്റോർ ചെയ്ത ഒരു വിന്റേജ് കാറിന്റെ വിശേഷങ്ങളാണ് ഞങ്ങൾ പങ്കുവെയ്ക്കുന്നത്.

കാർസമാചാർ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലാണ് ഈ വീഡിയോകൾ പങ്കുവെച്ചിരിക്കുന്നത്. വളരെ പരിതാപകരമായ നിലയിലുള്ള ഒരു 1957 മോഡൽ ഡോഡ്ജ് കിംഗ്‌സ്‌വേ സെഡാൻ കാണിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഉടമസ്ഥരാൽ അവഗണിക്കപ്പട്ട രാജ്യത്തെ നിരവധി ക്ലാസിക് കാറുകളിൽ ഒന്ന് തന്നെ ആയിരുന്നു ഇതും എന്ന് പറയാം.
ഈ ക്ലാസിക് കാറിന്റെ എക്സ്റ്റീരിയറും ഇന്റീരിയറും പൂർണ്ണമായും കേടുപാടുകളുമായി നശിച്ച അവസ്ഥയിലായിരുന്നു, ഇതിനെ ആകർഷകമായ രൂപം നൽകി റീസ്റ്റോർ ചെയ്തിരിക്കുകയാണ്. എക്സ്റ്റീരിയർ പാനലുകൾ മിക്കതിലും തുരുമ്പ് പ്രകടമായിരുന്നു, കൂടാതെ പലതും തെറ്റായിട്ടാണ് ക്രമീകരിച്ചിരുന്നതും. കാറിന്റെ ഉൾവശവും ആകെ പൊടിപിടിച്ച് നശിച്ച അവസ്ഥയിലായിരുന്നു. അതോടൊപ്പം കാറിന്റെ റിയർ വിന്റ്സ്ക്രീൻ തകർന്നിരിക്കുതായും വീഡിയോയിൽ കാണാം.

ഈ അവസ്ഥയിലുള്ള ഒരു വാഹനം റീസ്റ്റോർ ചെയ്യുക എന്നത് തീർച്ചയായും ഒരു വലിയ കടമ്പയാണ്, കാർ രാജ്യത്ത് ഔദ്യോഗികമായി വിറ്റഴിക്കാത്തത് കൂടെ കണക്കിലെടുക്കുമ്പോൾ അത് കൂടുതൽ വെല്ലുവിളി ഉയർത്തുന്നു. പണ്ട് കാലത്ത് എത്തിയ മറ്റ് പല കാറുകൾക്കും സമാനമായി, ഈ ഡോഡ്ജ് കിംഗ്‌സ്‌വേ സെഡാനും ഇറക്കുമതി ചെയ്തതാണ്.
ഇതിന് ഡൊമസ്റ്റിക് മാർക്കറ്റിൽ വിൻഡ്‌ഷീൽഡ് പോലുള്ള പാർട്സുകൾ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ഇതുപോലുള്ള മിക്ക കേസുകളിലും, ഉപഭോക്താക്കൾ പലപ്പോഴും ഇത്തരം ഭാഗങ്ങൾ വിദേശത്ത് നിന്ന് സോഴ്‌സ് ചെയ്യാറാണ് പതിവ്, എന്നാൽ ഇത് അല്പം ചെലവേറിയതും സമയമെടുക്കുന്നതുമായ പ്രക്രിയയാണ്. വീഡിയോയിലെ കാറിൽ സീറ്റുകൾ ഉണ്ടായിരുന്നില്ല, അതോടൊപ്പം തുരുമ്പിച്ച ഫ്ലോർ പാനലുകളും നമുക്ക് കാണാനാകും.

റിസ്റ്റോറേഷൻ വർക്കിന്റെ ഒരു വ്യൂ പോലും വീഡിയോ നൽകുന്നില്ല; എന്നിരുന്നാലും, അന്തിമഫലം ശരിക്കും മികവുറ്റതാണ് എന്ന് പറയാതിരിക്കാൻ വയ്യ. സെഡാൻ പൂർണമായും അതിന്റെ പഴയ പ്രൗഡിയിലേക്ക് പുനരുദ്ധരിച്ചിട്ടുണ്ട്. വർക്ക്‌ഷോപ്പ് യഥാർത്ഥ പാനലുകളാണോ അതോ ഏതെങ്കിലും ഭാഗങ്ങൾ സ്വന്തമായി നിർമ്മിച്ചെടുത്താണോ ഇത് പൂർത്തിയാക്കിയത് എന്ന് വ്യക്തമല്ല.
സെഡാന്റെ ബോണറ്റിൽ ഒരു ക്രോം ഗാർണിഷ് ഉണ്ട്, അത് അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് വളരെ ശ്രദ്ധയോടെ റീസ്റ്റോർ ചെയ്തിട്ടുണ്ട്. അതുപോലെ ഫ്രണ്ട് ബമ്പറും ഗ്രില്ലിലെ ഡോഡ്ജ് ലോഗോയും അവയുടെ ഒറിജിനൽ രൂപത്തിലാക്കിയിട്ടുണ്ട്. വാഹനത്തിന്റെ ക്രോം ബമ്പറിന് രണ്ടറ്റത്തും ടേൺ ഇൻഡിക്കേറ്ററുകൾ നൽകിയിട്ടുണ്ട്, ചെറിയ ക്ലിപ്പിൽ അവയും റീസ്റ്റോർ ചെയ്തതായി കാണുന്നു.

കാറിന്റെ പിൻഭാഗത്തെ വിൻഡ്‌സ്‌ക്രീനും മാറ്റിയിട്ടുണ്ട്, കൂടാതെ എല്ലാ ബോഡി പാനലുകളും കറക്ടായി ക്രമീകരിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ടെന്നും റീലുകളിൽ നിന്ന് വ്യക്തമാണ്. ടെയിൽ ലാമ്പുകൾ, ഡോഡ്ജ് ബാഡ്ജ്, ക്രോം ബമ്പർ എന്നിവയെല്ലാം പുതിയതായി തന്നെ കാണപ്പെടുന്നു. വാഹനത്തിന്റെ സ്റ്റീൽ റിമ്മുകൾക്ക് ക്രോം വീൽ ക്യാപ്പുകളും നൽകിയിട്ടുണ്ട്.
സെഡാൻ ബ്ലൂ ആന്റ് വൈറ്റ് ഷെയ്ഡിലുള്ള കളർ സ്കീമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. റീസ്റ്റോർ ചെയ്യപ്പെട്ട കാർ പുറത്തു നിന്ന് വളരെ ക്ലീനായി കാണപ്പെടുന്നു. വീഡിയോയിൽ കാണിച്ചില്ലെങ്കിലും ഇന്റീരിയറും റീസ്റ്റോർ ചെയ്തിട്ടുണ്ട്. മറ്റൊരു പ്രധന കാര്യം ഇത് ഒരു റൈറ്റ് ഹാൻഡ് ഡ്രൈവ് വാഹനമാണെന്നതാണ്, കൂടാതെ ആ കാലഘട്ടത്തിൽ വന്നിരുന്ന മിക്ക കാറുകൾക്കും സമാനമായ കുഷ്യൻ ടൈപ്പ് സീറ്റുകളാണ് ഇന്റീരിയറിലുള്ളത്.
എക്സ്പോർട്ട് വിപണികൾക്കായി ഡോഡ്ജ് നിർമ്മിച്ച കാറാണ് ഡോഡ്ജ് കിംഗ്സ്‌വേ. 1940 മോഡലുകൾക്കാണ് കിംഗ്സ്‌വേ എന്ന പേര് ബ്രാൻഡ് ആദ്യമായി ഉപയോഗിച്ചത്. കിംഗ്സ്‌വേ മോഡലുകൾ പ്രധാനമായും ഡോഡ്ജ് ബമ്പറുകളും ട്രിമ്മുകളും അടങ്ങുന്ന പ്ലിമത്ത് വാഹനങ്ങളായിരുന്നു. കുറഞ്ഞ വിലയിൽ ലോ ബജറ്റ് സെഗ്മെന്റുകളിൽ കാറുകൾ വിൽക്കുന്നതിൽ വിദേശ ഡോഡ്ജ് ഡീലർമാരെ സഹായിക്കാനായിരുന്നു ഈ സംവിധാനം.
നിർഭാഗ്യവശാൽ, വീഡിയോയിൽ കാണുന്ന ഈ കിംഗ്‌സ്‌വേ സെഡാന്റെ എഞ്ചിനും മറ്റ് വിശദാംശങ്ങളും ലഭ്യമല്ല. എന്നിരുന്നാലും, റീസ്റ്റോർ ചെയ്ത കാർ വളരെ ക്ലീനും അതിമനോഹരവുമാണ്. ഒരുകാലത്ത് റോഡുകളിൽ പ്രൗഡിയോടെ ചീറി പാറി ഓടിയിരുന്ന ഇവയെ റീസ്റ്റോർ ചെയ്തും പരിപാലിച്ചും വരും തലമുറയ്ക്ക് ഒരു റഫറൻസിനായിട്ടെങ്കിലും സംരക്ഷിച്ചുവെയ്ക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം.


Click it and Unblock the Notifications








