റിവേഴ്സ് ഗിയറിട്ടത് പട്ടി, വെള്ളത്തിലായത് വണ്ടി — വീഡിയോ വൈറൽ
വളർത്തുമൃഗങ്ങളെ നമ്മൾ എങ്ങോട്ട് പോവുകയാണെങ്കിലും കൂടെക്കൂട്ടാറുണ്ട്. ഇവയോടുള്ള അതിരറ്റ സ്നേഹമാണ് ഇതിന് കാരണം. എന്നാൽ കൂടെക്കൊണ്ട് പോവുന്ന വളർത്തുമൃഗങ്ങൾ തന്നെ പാരയായാലോ?

അമേരിക്കയിലെ ടെക്സസിലാണ് അടുത്തിടെ രസകരമായ സംഭവം നടന്നിരിക്കുന്നത്. എറിക് ജാക്സൺ എന്ന മീൻപിടുത്തക്കാരന് തന്റെ അരുമ വളർത്തുനായ കാരണം ഭീമമായ സാമ്പത്തിക നഷ്ടമാണുണ്ടായിരിക്കുന്നത്.

തന്റെ ആർവി (റിക്രിയേഷണൽ വാഹനം) -യും കൊണ്ട് ടെക്സസിലെയൊരു തടാകത്തിൽ മീൻ പിടിക്കാനിറങ്ങിയതായിരുന്നു ജാക്സൺ. ഒപ്പം രണ്ട് വയസ് പ്രായമുള്ള തന്റെ ഡാൽമേഷ്യൻ വളർത്തുനായ ബോണ്ടിയെയും കൂടെക്കൂട്ടി ജാക്സൺ.
Most Read: ഹോസുകളുടെ നിറം മാറ്റണം, പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ് തടയാന്‍ പുതിയ നിര്‍ദ്ദേശം

പതിവ് പോലെ തന്റെ ബോട്ട് വലിച്ച് കരയ്ക്ക് കയറ്റാൻ വേണ്ടി ജാക്സൺ ആർവി തടാകത്തിനോട് അടുപ്പിച്ചു. പെട്ടന്നാണ് ആർവി പുറകോട്ട് വരാൻ തുടങ്ങിയത്. ജാക്സണിന്റെ അരുമയായ ബോണ്ടി ഡ്രൈവർ സീറ്റിലിരുന്ന് റിവേഴ്സ് ബട്ടണിൽ ഞെക്കിയതാണ് വാഹനം പുറകോട്ട് വരാൻ കാരണമായത്.

ഇത് കണ്ട ജാക്സൺ ബോട്ടിൽ നിന്ന് ചാടിയിറങ്ങി ആർവിയിൽ കയറാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ആർവി മുക്കാൽ ഭാഗം വെള്ളത്തിൽ താഴ്ന്നിരുന്നു.

കരയിൽ നിന്നിരുന്ന എല്ലാവരും പെട്ടെന്ന് തന്നെ ഓടിയെത്തി ആർവി പുറത്തെടുക്കാനുള്ള ശ്രമത്തിലേർപ്പെട്ടത് കാരണം ആർവി കൂടുതൽ താഴ്ന്ന് പോയില്ല. ഡ്രൈവർ സീറ്റിൽ എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുന്ന ബോണ്ടിയെ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിക്കാണാം.

കരയിലുണ്ടായിരുന്ന പിക്കപ്പ് ട്രക്കുകളുപയോഗിച്ചാണ് അവിടെ കൂടി നിന്ന ആളുകൾ ആർവി പുറത്തെടുത്തത്. പത്ത് മിനുറ്റുകൾക്കുള്ളിൽ തന്നെ ആർവി കരയ്ക്കെത്തിച്ചെങ്കിലും പിൻവശം മുഴുവനായിത്തന്നെ വെള്ളത്തിലായി എന്ന് പറയാം.

പുറകിലെ ഇലക്ട്രിക്കൽ സംവിധാനങ്ങളിലും ട്രാൻസ്മിഷൻ യൂണിറ്റിലുമുൾപ്പെടെ ഇനി വെള്ളം കേറാത്ത ഭാഗം വേറെ ഇല്ലെന്ന് തന്നെ പറയാം.

ഏതായാലും ചുറ്റും കൂടി നിന്നവർ മുഴുവൻ സംഭവും വീഡിയോയിൽ പകർത്തിയതോടെ ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ബോണ്ടി കയ്യോടെ പിടിക്കപ്പെട്ടു. ഇതിൽ രസകരമെന്താണെന്നാൽ ഈ പ്രതികൂല സാഹചര്യം ജാക്സൺ സധൈര്യം മറികടക്കുക തന്നെ ചെയ്തു.
Most Read: ഓട്ടോമാറ്റിക്കായി ജീപ്പ് കോമ്പസ് പെട്രോൾ, പുതിയ വകഭേദം വിപണിയിൽ

ആർവി പുറത്തെത്തിച്ച ശേഷം അദ്ദേഹം വീണ്ടും തന്റെ തൊഴിലിനിറങ്ങി. അമേരിക്കയിലെ കയാക്കിംഗ് സംഘാംഗമാണ് ജാക്സൺ. ഫിഷിംഗ് ലീഗിന്റെ ലോക ടൂറിന്റെ ഭാഗമായുള്ള പരിശീലനത്തിലായിരുന്നു ജാക്സൺ.
അതിനിടെയാണ് അദ്ദേഹത്തിന്റെ വളർത്തുനായ ഈ കുസൃതി ഒപ്പിച്ചത്. എത്ര ശതമാനം കേടുപാടുകളാണ് വാഹനത്തിന് സംഭവിച്ചെതെന്ന് അറിയാത്ത സാഹചര്യത്തിലാണ് എറിക് ജാക്സൺ. ഏതായാലും ഇൻഷുറൻസ് കമ്പനികളുടെ നിർദേശത്തിന് കാത്ത് നിൽക്കുകയാണ് എറിക് ജാക്സണും കുടുംബവും ഇപ്പോൾ.


Click it and Unblock the Notifications








