കാര്‍ സീറ്റ് ഹെഡ്റെസ്റ്റുകള്‍ ഒരിക്കലും നീക്കംചെയ്യരുത്; വലിയ വിലകൊടുക്കേണ്ടി വരും
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ ദാരുണ മരണത്തിന് പിന്നാലെ കാറുകളില്‍ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് വലിയ ചര്‍ച്ചയായി. ഡല്‍ഹി പൊലീസ് അടക്കം നിലവില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കുന്നുണ്ട്.

നിലവില്‍ മുന്‍സീറ്റില്‍ ഉള്ള പോലെ പിന്നിലും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ (അലാറമോ ബീപ്പുകളോ) നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങള്‍ക്കൊപ്പം ചില ഡ്രൈവര്‍മാര്‍ ചെയ്ത് കാണുന്ന മറ്റൊരു പ്രവണതയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഞങ്ങള്‍. സീറ്റ് ഹെഡ്റെസ്റ്റുകള്‍ നീക്കംചെയ്യുന്നതിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, കാറില്‍ ഹെഡ്റെസ്റ്റുകള്‍ ഇല്ലാതിരിക്കുന്നത് വലിയ സുരക്ഷ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

മുന്‍വശത്തെ സീറ്റുകളിലെ ഹെഡ്റെസ്റ്റുകള്‍ നീക്കം ചെയ്യുന്നത് അസാധാരണമല്ല. മുന്‍സീറ്റിലെ ഹെഡ്‌റെസ്്റ്റുകള്‍ നീക്കം ചെയ്യാന്‍ സാധിക്കും. ഡ്രൈവര്‍ക്ക് ഒരു താഴ്ന്ന റൈഡര്‍ അപ്പീല്‍ നല്‍കുന്നതിനാലാണ് ചിലര്‍ ഇങ്ങനെ ചെയ്യുന്നത്. പണ്ടത്തെപ്പോലെ ഹെഡ്റെസ്റ്റില്ലാതെ കാറുകള്‍ വില്‍ക്കാതിരിക്കുന്നതിന് കൃത്യമായ കാരണമുണ്ട്.

ഹെഡ് റെസ്‌ട്രെയിന്റ് (തല നിയന്ത്രണം) എന്നും കൂടി ഹെഡ്റെസ്റ്റിനെ വിളിക്കാറുണ്ട്. തലക്ക് സുഖം നല്‍കുകയല്ല മറിച്ച് ഹെഡ്‌റെസ്റ്റിന്റെ പ്രധാന ലക്ഷ്യം സുരക്ഷിതത്വമാണ്. ഒരു അപകടമുണ്ടായാല്‍ നിങ്ങളുടെ തല പിന്നിലേക്ക് ഇടിക്കുന്നത് ഹെഡ്‌റെസ്റ്റുകള്‍ തടയുന്നു. ഹെഡ്‌റെസ്റ്റും യാത്രക്കാരന്റെ തലയും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് ഇവ നേരെ മുന്നോട്ട് ചരിഞ്ഞ് രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

അടിയന്തിര സാഹചര്യങ്ങളില്‍ ഗ്ലാസ് തകര്‍ക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ് ഹെഡ് റെസ്റ്റ് മനപ്പൂര്‍വ്വം രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന വാര്‍ത്ത കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇത് ശരിയല്ലെന്ന് പറയാന്‍ രണ്ട് കാരണങ്ങളുണ്ട്.

കാറിന്റെ വിന്‍ഡ്സ്‌ക്രീനുകളിലും വിന്‍ഡോകളിലും ഉപയോഗിക്കുന്ന ഗ്ലാസ് അത്ര എളുപ്പം തകര്‍ക്കാന്‍ സാധിക്കുന്ന തരത്തിലല്ല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മാത്രമല്ല ഹെഡ്റെസ്റ്റ് ഉപയോഗിച്ച് ഇത്തരം ഗ്ലാസുകള്‍ തകര്‍ക്കാന്‍ പ്രയാസമാണ്. വൃത്തിയാക്കാനും ക്രമീകരണങ്ങള്‍ നടത്താനും വേണ്ടിയാണ് സാധാരണയായി ഹെഡ് റെസ്റ്റുകള്‍ നീക്കം ചെയ്യുന്നത്. അതുമല്ലെങ്കില്‍ നിങ്ങള്‍ കാറിന് പുതിയ സീറ്റ് കവറുകള്‍ നല്‍കുമ്പോള്‍.

ഓസ്ട്രലേഷ്യന്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം (ANCAP സേഫ്റ്റി) അനുസരിച്ച് ഒരു അപകടത്തില്‍ കഴുത്തിന് പരിക്കേല്‍ക്കുന്നത് തടയാന്‍ വേണ്ടിയാണ് ഹെഡ്‌റെസ്റ്റിന്റെ ദൗത്യം. വാഹനത്തിന്റെ പിറക് ഭാഗത്തുണ്ടാകുന്ന അപകടങ്ങളില്‍ പരിക്കുകളുടെ സാധ്യത കുറയ്ക്കുന്ന തരത്തിലാണ് പുതിയ രൂപകല്‍പന.

മുന്‍ഭാഗത്തുണ്ടാകുന്ന അപകടങ്ങളില്‍ പോലും മുന്‍വശത്തെ എയര്‍ബാഗില്‍ തട്ടി നിങ്ങളുടെ തല പിന്നിലേക്ക് ഇടിക്കുന്നത് തടയേണ്ടതുണ്ട്. ഒരു യാത്രക്കാരന്റെ ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടി മാത്രമാണ് ഇവ വാഹനങ്ങളില്‍ ഉള്‍കൊള്ളിക്കുന്നത്.

യാത്രയില്‍ അല്‍പം സുഖം നല്‍കാന്‍ വേണ്ടിയാല്‍ അത് ക്രമീകരിക്കാനുള്ള സൗകര്യം നല്‍കിയത്. ചിലപ്പോള്‍ ഇത് കുറച്ച് അസൗകര്യമായി തോന്നാമെങ്കിലും അപകടങ്ങളില്‍ നിങ്ങളുടെ കഴുത്ത് സംരക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണവ. അതിനാല്‍ അവ ഒരിക്കലും നീക്കം ചെയ്യരുത്.

വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് സീറ്റ്‌ബെല്‍റ്റും ഹെല്‍മെറ്റുമെല്ലാം നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ നമ്മില്‍ പലരും ഇതൊരു ബാധ്യതയായാണ് കരുതുന്നത്. അല്ലെങ്കില്‍ പൊലീസുകാര്‍ പിഴ ചുമത്തുമെന്ന് പേടിച്ച് മാത്രം സീറ്റ് ബെല്‍റ്റ് ധരിക്കുകയും ഹെല്‍മെറ്റിടുകയും ചെയ്യുന്നു.

പിന്‍സീറ്റില്‍ യാത്രചെയ്യുമ്പോള്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തത് കാരണമാണ് സൈറസ് മിസ്ത്രി മരണപ്പെട്ടതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇവ ധരിക്കുമ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ കാരണമാണ് പലരും സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തത്. റോഡില്‍ അപകടമുണ്ടായാല്‍ പരമാവധി സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമാണ് സീറ്റ് ബെല്‍റ്റ് ഉപയോഗം.

സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കാന്‍ പലരും പറയുന്ന കാരണങ്ങളില്‍ ഒന്ന് ബക്കിള്‍ ചെയ്യുമ്പോള്‍ ശ്വാസംമുട്ടല്‍ അല്ലെങ്കില്‍ വിമ്മിഷ്ടം അനുഭവപ്പെടുന്നു എന്നതാണ്. പെല്‍വിക് ഏരിയയ്ക്ക് മുകളിലൂടെ മാത്രം പോകുന്ന തരത്തിലാണ് വിമാനത്തിലെ സീറ്റ്‌ബെല്‍റ്റ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി, കാര്‍ സീറ്റ്‌ബെല്‍റ്റ് ഒരു Y- ആകൃതിയിലാണ് കാണപ്പെടുക. ത്രീ-പോയിന്റ് സീറ്റ്‌ബെല്‍റ്റ് എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്.

ശരീരത്തിന്റെ മുകള്‍ഭാഗത്തെ ലോക്ക് ചെയ്യുന്നതിന് നെഞ്ചിന് കുറുകെ ഒരു സ്ട്രാപ്പ് വരുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പന. അടിയന്തിര സാഹചര്യത്തില്‍ പെട്ടെന്ന് ബ്രേക്ക് അമര്‍ത്തുമ്പോള്‍ യാത്രക്കാരന്റെ ശരീരം മുന്നോട്ട് കതിച്ചുണ്ടാകുന്ന ആഘാതം കുറക്കുകയാണ് സീറ്റ് ബെല്‍റ്റുകള്‍ ചെയ്യുന്നത്. അതായത് ഓടുന്ന വാഹനത്തിന്റെ അതേ വേഗമായിരിക്കും ശരീരത്തിനും. വാഹനം പെട്ടെന്ന് നിന്നാലും ശരീരത്തിന്റെ വേഗം കുറയില്ല. അതിനാലാണ് ശരീരത്തിന് കനത്ത ആഘാതമേല്‍ക്കുന്നത്. ഇത് തടയാനാണ് സീറ്റ് ബെല്‍റ്റ്.

സീറ്റ് ബെല്‍റ്റ് ഇടുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. സീറ്റുകളില്‍ കഴിയുന്നത്ര നിവര്‍ന്ന് ഇരുന്നാല്‍ സീറ്റ് ബെല്‍റ്റ് കഴുത്തിന്റെ ഭാഗത്തിലൂടെ കടന്നുപോകുന്നതിനു പകരം നെഞ്ചിനു കുറുകെ വരുന്നുണ്ടെന്ന് ഉറപ്പാക്കാം. അധികം ഉയരമില്ലാത്ത ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും, സീറ്റ് ഉയരം ക്രമീകരിക്കുന്നത് പലപ്പോഴും ശരീരത്തിന്റെ മധ്യ ഭാഗത്ത് സീറ്റ് ബെല്‍റ്റ് സുഖകരമായി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ സഹായിക്കും. സൗകര്യം ഉറപ്പാക്കാന്‍ സീറ്റ് ഉയരം മുകളിലേക്കോ താഴേക്കോ ക്രമീകരിക്കുക.

പുതുതലമുറ കാറുകളിലും മറ്റും സീറ്റ് ബെല്‍റ്റിനായി ബി പില്ലറില്‍ ഒരു അഡ്ജസ്റ്റ്‌മെന്റ് പോയിന്റുകള്‍ വരുന്നുണ്ട്. ഇത് ഉപയോഗിച്ച് സീറ്റ്‌ബെല്‍റ്റിന്റെ സ്ഥാനം ക്രമീകരിക്കാം. ഒരു സീറ്റ് ബെല്‍റ്റ് റാപ് കുഷ്യന്‍ വാങ്ങുക എന്നതാണ് അടുത്ത കാര്യം.

വാഹനങ്ങളില്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി പലകാര്യങ്ങളും സജ്ജീകരിച്ചിരിക്കും. അത് നമ്മുടെ സുഖവും സൗകര്യവും നോക്കി എടുത്തുമാറ്റാനോ ശരിയായ രീതിയില്‍ ധരിക്കാതിരിക്കുകയോ ചെയ്യുന്നത് നാം തന്നെ നമ്മുടെ ശവക്കുഴി തോണ്ടുന്ന പോലെയാണ്. അതിനാല്‍ വാഹനത്തിലെ ഓരോ ഭാഗങ്ങളും തന്റെ സുരക്ഷക്ക് പ്രധാനമാണെന്ന തിരിച്ചറിവില്‍ വേണം അതില്‍ മോഡിഫിക്കേഷനും മാറ്റങ്ങളും വരുത്താന്‍.


Click it and Unblock the Notifications








