ജനുവരി വരെ കാത്തിരിക്കരുത്! പുതിയ കാർ ഡിസംബറില്‍ വാങ്ങാന്‍ പറയുന്നതിന്റെ 5 കാരണങ്ങള്‍

ഇപ്പോള്‍ നിങ്ങള്‍ ഒരു കാര്‍ എടുക്കാന്‍ പോകുകയാണോ?. എങ്കില്‍ നിരവധി സംശയങ്ങള്‍ മനസ്സില്‍ ഉയര്‍ന്ന് വന്നേക്കാം. ധാരാളം കിഴിവുകള്‍ ലഭിക്കുന്ന ഡിസംബറില്‍ വണ്ടി എടുക്കണോ അതോ പുതിയ മോഡല്‍ വര്‍ഷം ആകാന്‍ കാത്തിരിക്കണോ എന്ന ചോദ്യങ്ങള്‍ അതില്‍ ഉയരാം.

നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരമാണ് ഇനി പറയാന്‍ പോകുന്നത്. നിങ്ങള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന കാറിന് മികച്ച കിഴിവുകള്‍ ലഭിക്കുമോ എന്ന ചിന്തകളെല്ലാം പുതിയ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ മനസ്സില്‍ വര്‍ഷാവസാനം വരാറുണ്ട്. ഇത് വളരെ സാധാരണമായ കാര്യമാണ്.

ജനുവരി വരെ കാത്തിരിക്കരുത്! പുതിയ കാർ ഡിസംബറില്‍ വാങ്ങാന്‍ പറയുന്നതിന്റെ 5 കാരണങ്ങള്‍

ഡിസംബറില്‍ കാര്‍ എടുക്കണമോ വേണ്ടയോ എന്ന ആശയക്കുയപ്പത്തില്‍ എത്താന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉണ്ടാകുക. ഡിസംബറിലെ കാറുകള്‍ക്ക് മികച്ച കിഴിവുകള്‍ കിട്ടുമെല്ലോ എന്ന കാര്യം ഒരുവശത്തും മോഡല്‍ വര്‍ഷം മാറുന്നത് പുനര്‍വില്‍പ്പന മൂല്യത്തെ ബാധിക്കുമെന്ന ആശങ്കയാകും മറുവശത്ത്. ഈ കാരണങ്ങള്‍ ഇപ്പോഴും പ്രസക്തമാണോ എന്ന കാര്യം നമ്മള്‍ ഇപ്പോള്‍ സ്വയം ചോദിക്കേണ്ടതുണ്ട്. നിങ്ങള്‍ ഡിസംബറില്‍ തന്നെ കാര്‍ വാങ്ങണം എന്ന് പറയുന്നതിനുള്ള അഞ്ച് കാരണങ്ങള്‍ പറയാം.

നീണ്ട കാത്തിരിപ്പ് കാലയളവ്

അര്‍ദ്ധചാലക ചിപ്പും ഉല്‍പ്പാദന നിയന്ത്രണങ്ങളും ലഘൂകരിച്ചിട്ടും ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന ഭൂരിഭാഗം മോഡലുകളുടെയും കാത്തിരിപ്പ് കാലയളവ് ഇപ്പോഴും വലിയ രീതിയില്‍ കുറഞ്ഞിട്ടില്ല. മഹീന്ദ്ര XUV700, മഹീന്ദ്ര ഥാര്‍, ഹ്യുണ്ടായ് ക്രെറ്റ, മാരുതി എര്‍ട്ടിഗ CNG, ടൊയോട്ട ഹൈറൈഡര്‍, കിയ കാരന്‍സ്, മാരുതി ഗ്രാന്‍ഡ് വിറ്റാര എന്നിങ്ങനെ ഏത് സൂപ്പര്‍ ഹിറ്റ് മോഡല്‍ എടുത്താലും 10 മുതല്‍ 11 മാസം വരെയുള്ള കാത്തിരിപ്പ് കാലയളവ് നിരാശ ജനിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്‍ വേഗത്തില്‍ ലഭിക്കുകയാണെങ്കില്‍ മടിച്ച് നില്‍ക്കാതെ അങ്ങ് വാങ്ങിയേക്കണം. ജനുവരിയാകാൻ കാത്തിരുന്നാൽ സമയം വീണ്ടും അങ്ങ് പോകും.

ഡിസ്‌കൗണ്ടുകള്‍

നീണ്ട കാത്തിരിപ്പ് കാലയളവും കാറുകളുടെ കുറവും ഉപഭോക്താക്കളെ വലിയ രീതിയില്‍ തന്നെ നിരാശരാക്കുന്നുവെന്ന സത്യം കാര്‍ നിര്‍മ്മാതാക്കള്‍ക്ക് നന്നായി അറിയാം. അത് കാരണം തന്നെയാണ് വേഗത്തില്‍ വിറ്റ് തീരുന്ന കാറുകള്‍ക്ക് വലിയ കിഴിവുകള്‍ കാണാത്തതിന്റെ കൃത്യമായ കാരണം. ഇഷ്ടപ്പെട്ട കാര്‍ മോഡല്‍ ലഭിക്കാതെ വരുമ്പോള്‍ പല ഉപഭോക്താക്കള്‍ക്കും അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ചോയ്സായ മോഡലുകള്‍ വാങ്ങി തൃപ്തിപ്പെടേണ്ടി വരുന്നു. ഉല്‍പ്പാദനം കുറയുന്നതിനാല്‍ തന്നെ ലഭ്യമായ യൂണിറ്റുകളുടെ എണ്ണവും കുറവായിരിക്കും.അതിനാല്‍ തന്നെ ഈ വര്‍ഷം ഡിസംബറില്‍ വലിയ കിഴിവുകള്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ ഡീലര്‍മാരുമായുള്ള വിലപേശലില്‍ ഒരുപക്ഷേ അത്യാവശ്യം കിഴിവുകള്‍ നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിച്ചേക്കും.

ഉല്‍പാദന നിയന്ത്രണങ്ങള്‍

ഉല്‍പ്പാദന പരിമിതികള്‍ നേരിടുന്ന കാര്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ഒരു വാര്‍ത്തയല്ല, പലരും ഭയപ്പെടുന്നതുപോലെ ഇത് കുറച്ച് കാലത്തേക്ക് സാധാരണമായിരിക്കാം. നിര്‍മ്മാതാക്കള്‍ കുറഞ്ഞ വില്‍പ്പനയുള്ള മോഡലുകളുടെ നിര്‍മാണം കുറച്ച് ഉയര്‍ന്ന ഡിമാന്‍ഡുള്ള കാറുകളുടെ ഉല്‍പ്പാദന ശേഷി കൂട്ടുന്നതായി അടുത്തുടെ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നതായി യാതൊരു സൂചനയുമില്ല.പരമ്പരാഗതമായി നിര്‍മ്മാതാക്കളും ഡീലര്‍ഷിപ്പുകളും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റുതീര്‍ക്കാനായി വലിയ രീതിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന മാസമായിരുന്നു ഡിസംബര്‍. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. വില്‍ക്കപ്പെടാത്ത കാറുകളുടെയോ എസ്‌യുവി കളുടെയോ എണ്ണം സാധാരണയേക്കാള്‍ കുറവായതിനാല്‍ ഡീലര്‍ഷിപ്പുകള്‍ക്ക് അത്തരം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരിക്കില്ല.

ജനുവരിയിലെ വില വര്‍ദ്ധനവ്

മിക്ക നിര്‍മ്മാതാക്കളും പൊതുവേ പുതുവര്‍ഷത്തിലാണ് വില വര്‍ദ്ധനവ് പ്രഖ്യാപിക്കുന്നത്. മോഡല്‍ വര്‍ഷം മാറുന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് അവരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് കുറച്ച് അധിക പണം വേണം എന്നതാണ്. 2023-ന്റെ കാര്യവും വ്യത്യസ്തമായിരിക്കില്ല. നിര്‍മാണച്ചെലവ് വര്‍ധിച്ചതും വിലക്കയറ്റവും നാണ്യപ്പെരുപ്പവുമെല്ലാം കാരണം കാര്‍ വില വര്‍ധിപ്പിക്കാതെ ഗത്യന്തരമില്ലാത്ത അവസ്ഥയിലാണ് കമ്പനികള്‍. ഏതൊരു കാറിന്റെയും വില വര്‍ധിക്കുമ്പോള്‍ ഡെലിവറിയുടെയും സമയത്ത് ഉപഭോക്താവ് ആ വില നല്‍കണം എന്നാണ്. ഡിസംബറില്‍ ബുക്ക് ചെയ്ത വിലയ്ക്ക് ജനുവരിയില്‍ കാര്‍ വാങ്ങാം എന്ന് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ അത് സാധ്യമാകില്ല.

യൂസ്ഡ് കാര്‍ വിപണി മൂല്യം

നിങ്ങള്‍ ഒരു റോഡരികിലോ മറ്റോ നില്‍ക്കുമ്പോള്‍ ഒരു പച്ച നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനം കടന്നുപോകുന്നത് കാണുമ്പോള്‍ എന്നാണ് ഒരു ഇലക്ട്രിക് കാര്‍ വാങ്ങുക എന്ന് നമ്മള്‍ സ്വയം ചോദിച്ച് പോകും. കാര്‍ ഓടിക്കുന്നവരുടെ മനസ്സിൽ വന്നേക്കാവുന്ന ഏറ്റവും സാധാരണ ചോദ്യങ്ങളില്‍ ഒന്നാണ് ഇത്. ഇലക്ട്രിക് വാഹനം എടുക്കാന്‍ മടിച്ച് നിന്നവരില്‍ പലരും ഇന്ന് അഭിപ്രായം മാറ്റി. വാഹനലോകം ബദല്‍ ഇന്ധനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് വാഹന വിപ്ലവമാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത് ഹൈബ്രിഡുകളിലേക്കും ഇവികളിലേക്കും വാഹന ലോകം നീങ്ങുന്ന ഘട്ടത്തിന് നാം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്.

രണ്ട് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുമെന്ന് മിക്ക കാര്‍ കമ്പനികളും പ്രഖ്യാപിച്ചിട്ടുണ്ട്. പല ആഡംബര കാര്‍ നിര്‍മ്മാതാക്കളും അവരുടെ ഐസിഇ വാഹന നിര 2025 അല്ലെങ്കില്‍ 2030 വരേ മാത്രമേ ഉണ്ടാകൂ എന്ന് നിശ്ചയിച്ചിട്ടുണ്ട്. ഐസിഇ കാറുകളുടെ പുനര്‍വില്‍പ്പന മൂല്യത്തില്‍ വലിയ ഇടിവുണ്ടായേക്കാമെന്നാണ് ഈ കാര്യങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിനാല്‍ നിങ്ങള്‍ ഡിസംബറിലോ ജനുവരിയിലോ പെട്രോള്‍/ഡീസല്‍ കാര്‍ വാങ്ങിയാലും പുനര്‍വില്‍പ്പന മൂല്യത്തില്‍ കാര്യമായ വ്യത്യാസമുണ്ടാകില്ല. അതിനാല്‍ തന്നെ കാര്‍ വാങ്ങാന്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ ജനുവരിയാകാന്‍ കാത്തിരിക്കാതെ അടുത്ത മാസം തന്നെ ഡീലര്‍ഷിപ്പിലേക്ക് വണ്ടി വിട്ടോളൂ.

Most Read Articles

Malayalam
English summary
Don t wait till january to buy a new car here is 5 reasons to buy it in december itself
Story first published: Thursday, November 24, 2022, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X