ട്രംപിൻ്റെ ലംബോർഗിനി വിറ്റ് പോയത് എത്ര കോടി രൂപയ്ക്കാണെന്ന് അറിയാമോ, ചെറിയ പുളളി അല്ല ഇവൻ
ലോകത്തിലെ ഏറ്റവും ജനപ്രിയവും സ്വീകാര്യത കൂടുതലുമുളള സൂപ്പർകാർ ബ്രാൻഡുകളിലൊന്നാണ് ലംബോർഗിനി. ഇത് പലരുടെയും ഒരു സ്വപ്ന കാറാണ് എന്ന് തന്നെ പറയാം, ഇന്ത്യയിൽ, ഈ ഇറ്റാലിയൻ വാഹനത്തെ കൂടുതലായി കാണുന്നുണ്ട്. അടുത്തിടെ, ഒരു ലേലത്തിൽ, വളരെ സവിശേഷമായ ഒരു ലംബോർഗിനി ഡയാബ്ലോ VT റോഡ്സ്റ്റർ വിറ്റു പോയി. ലോകമെമ്പാടും ഇതുവരെ വിറ്റഴിക്കപ്പെടുന്ന ഏറ്റവും ചെലവേറിയ ഡയാബ്ലോയാണിത് എന്നാണ് റിപ്പോർട്ടുകൾ, വിശേഷങ്ങളറിയാൻ തുടർന്ന് വായിക്കാന മറക്കരുതേ.
മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള കാർ 1.1 മില്യൺ ഡോളറിനാണ് വിറ്റു പോയത്, ഏകദേശം 9.14 കോടി രൂപയോളം വരും. മുൻ പ്രസിഡൻ്റ് തൻ്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച കാർ ആണിത്. ബാരറ്റ്-ജാക്സൻ്റെ സ്കോട്ട്സ്ഡെയ്ൽ ലേലത്തിലാണ് ഇത് വിറ്റുപോയത്. ലേലത്തിൽ വിറ്റ ലംബോർഗിനി ഡയാബ്ലോ VT റോഡ്‌സ്റ്റർ യഥാർത്ഥത്തിൽ 1997-ൽ ഡൊണാൾഡ് ട്രംപ് വാങ്ങിയതാണ്. അദ്ദേഹം ബ്ലൂ ലെ നിറമാണ് തിരഞ്ഞെടുത്തത്, ഇങ്ങനെ ഒറു നിറം കമ്പനി നൽകുന്നില്ലായിരുന്നു, ട്രംപിൻ്റെ പ്രത്യേക ആവശ്യപ്രകാരമാണ് ഈ നിറത്തിൽ വാഹനം ലഭിച്ചത്.

"ഡൊണാൾഡ് ട്രംപ് 1997 ഡയാബ്ലോ" എന്നെഴുതിയ ഇഷ്‌ടാനുസൃതമായി നിർമ്മിച്ച ഒരു ലോഗോയും ട്രംപ് ചേർത്തിരുന്നു. ഇറ്റാലിയൻ കാർ നിർമ്മാതാവ് ആദ്യമായി വാഗ്ദാനം ചെയ്ത സൂപ്പർകാറുകളിൽ ഒന്നാണ് ഡയാബ്ലോ. ജനപ്രിയ മോഡലായ കൗണ്ടച്ചിന് പിന്നാലെയാണ് കാർ പുറത്തിറക്കിയത്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന് കീഴിൽ ബ്രാൻഡ് വന്നതിന് ശേഷം ലംബോർഗിനി നിർമ്മിച്ച ആദ്യത്തെ മോഡലാണ് കൗണ്ടാച്ച്. ഡൊണാൾഡ് ട്രംപ് 2002-ൽ തൻ്റെ ഡയാബ്ലോ വിറ്റു, 2016-ൽ ഇതേ കാർ ഇ-ബേയിൽ വിൽപ്പനയ്‌ക്കായി ലിസ്‌റ്റ് ചെയ്‌തിരുന്നു.
രാഷ്ട്രീയക്കാരനെന്ന നിലയിലും വ്യവസായിയെന്ന നിലയിലും ഡൊണാൾഡ് ട്രംപിന് അമേരിക്കയിൽ വലിയ ആരാധകരുണ്ട്. ഇത് ഒരു വിലപ്പെട്ട കളക്ടറുടെ ഇനമാണ്; എന്നിരുന്നാലും, ഈ സൂപ്പർകാർ വാങ്ങിയ എല്ലാ ഉടമകളും ഇത് റോഡിൽ ന്യായമായി ഉപയോഗിച്ചതായി തോന്നുന്നുണ്ട്. അടുത്തിടെ കാർ ലേലത്തിൽ വിറ്റപ്പോൾ, ഓഡോമീറ്ററിൽ 15,431 മൈൽ ഉണ്ടായിരുന്നു. 492 PS പരമാവധി പവർ ഉത്പാദിപ്പിക്കുന്ന 5.7 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V12 എഞ്ചിനാണ് ലംബോർഗിനി ഡയാബ്ലോ VT റോഡ്‌സ്റ്ററിന് കരുത്തേകുന്നത്.

വെറും 4.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സൂപ്പർകാറിന് കഴിയും. ലംബോർഗിനി ഒരു ബ്രാൻഡ് എന്ന നിലയിൽ ലോകമെമ്പാടും വളരെ ജനപ്രിയമാണ്. ഇന്ത്യയിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമ്പന്നരായ സെലിബ്രിറ്റികൾക്കും ബിസിനസുകാർക്കും ഇടയിൽ ഇത് ജനപ്രിയമായി കൊണ്ടിരിക്കുകയാണ്. ഇറ്റാലിയൻ സൂപ്പർകാർ നിർമ്മാതാവിന് നിരവധി മോഡലുകൾ ഇവിടെ ഔദ്യോഗികമായി വിൽപ്പനയ്‌ക്കുണ്ടായിരുന്നു, കൂടാതെ ചില താൽപ്പര്യക്കാർ കാർ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയും ചെയ്തു.
എന്നിരുന്നാലും, സമ്പന്നരായ ഉപഭോക്താക്കൾക്കിടയിൽ ലംബോർഗിനിയെ ജനപ്രിയമാക്കിയത് ഉറൂസ് ആയിരുന്നു. ഈ സൂപ്പർ എസ്‌യുവി 2017 ൽ വിപണിയിൽ അവതരിപ്പിക്കുകയും ഉടൻ തന്നെ ജനപ്രിയമാവുകയും ചെയ്തു. ഇന്ത്യയിലും ലോകമെമ്പാടും ഏറ്റവും വേഗത്തിൽ വിറ്റഴിയുന്ന ലംബോർഗിനികളിലൊന്നായി ഇത് മാറുകയും ചെയ്തു. കാർത്തിക് ആര്യൻ, രൺവീർ സിംഗ്, രോഹിത് ശർമ്മ, രോഹിത് ഷെട്ടി, ഗായകനും റാപ്പറുമായ ബാദ്ഷാ, നടൻ പൃഥ്വിരാജ്, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖരും സമ്പന്നരായ ബിസിനസുകാരും എല്ലാം ലംബോർഗിനി ഉറൂസ് സ്വന്തമാക്കിയിട്ടുണ്ട്.

ഇരട്ട-ടർബോചാർജ്‌ഡ് 4.0 ലിറ്റർ V8 എഞ്ചിനാണ് ലംബോർഗിനിയുടെ ആദ്യ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഇതിന് 6000 rpm-ൽ പരമാവധി 641 bhp പവറും 2250 rpm-ൽ 850 Nm torque ഉം ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. ഓൾ-വീൽ-ഡ്രൈവ് ഉറുസിന് വെറും 3.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം 12.8 സെക്കൻഡിനുള്ളിൽ വാഹനം 200 കിലോമീറ്റർ വേഗതയും കൈയെത്തിപ്പിടിക്കും.
ലംബോർഗിനി ഉറുസിന്റെ പരമാവധി വേഗത 305 കിലോമീറ്ററാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിംഗ് മോഡുകളും ഉറുസിനുണ്ട്. സാധാരണ ഓണ്‍-റോഡ് ഡ്രൈവിംഗിനായി സ്ട്രാഡ (സ്ട്രീറ്റ്), സ്പോര്‍ട്ട്, കോര്‍സ (ട്രാക്ക്) എന്നിവയും കൂടാതെ ഓഫ്-റോഡിംഗിനായി സബ്ബിയ (സാന്‍ഡ്), ടെറ (ഗ്രാവല്‍), നീവ് (സ്‌നോ എന്നിവയുമാണ് ഇറ്റാലിയൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലുള്ള ഈ വാഹനം ആഗോളതലത്തില്‍ പോലും ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായി മാറിയിട്ടുണ്ട്. അസാധാരണമായ പെർഫോമൻസിന്റെയും വൈവിധ്യമാര്‍ന്ന കഴിവുകളുടെയും സമന്വയമാണ് ലംബോര്‍ഗിനി ഉറുസ് എസ്‌യുവിയെന്ന് തറപ്പിച്ചു പറയാനാവും.


Click it and Unblock the Notifications








