ഇലക്ഷനും ജയിച്ചു അധികാരവും കിട്ടി;ട്രംപിൻ്റെ പടമുളള ഇലക്ഷൻ വണ്ടി വിൽപ്പനയ്ക്ക്
അമേരിക്കയുടെ ചരിത്രത്തിൽ തന്നെ മികച്ച ഒരു ഇലക്ഷനായിരുന്നു ഡൊണാൾഡ് ട്രംപിൻ്റെ രണ്ടാം വരവ് കുറിച്ച കഴിഞ്ഞ ഇലക്ഷൻ. നമ്മുടെ നാട്ടിൽ ഇലക്ഷൻ പാട്ടുകളും വീഡിയോകളുമാണ് ഇറക്കുന്നതെങ്കിൽ അങ്ങ് അമേരിക്കയിൽ ഇലക്ഷൻ പ്രചാരണത്തിന് വേണ്ടി ഒരു മിനി ബസ് തന്നെയാണ് ഇറക്കിയിരിക്കുന്നത്. ഒരു ഫോർഡ് മിനി ബസാണ് ട്രംപിൻ്റെ ഇലക്ഷൻ വർക്കിന് വേണ്ടി കസ്റ്റമൈസ് ചെയ്ത് ഇറക്കിയത്. രണ്ടാം അങ്കം ആയത് കൊണ്ട് തന്നെ ബസിൽ ഞാൻ തിരിച്ചു വരും എന്ന് എഴുതിയിരിക്കുന്നത് കാണാം. യോ യോ ലുക്കിലുളള ട്രംപിൻ്റെ ചിത്രമാണ് വാഹനത്തിൽ ഉളളത്. ഇപ്പോൾ ഇ ബസ് വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. 15000 ഡോളറാണ് വാഹനത്തിൻ്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ട്രംപ് അനുകൂല വ്യാപാരസ്ഥാപനമായ ലെറ്റ്‌സ് ഗോ ബ്രാന്‍ഡണ്‍ ആണ് ബസ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ട്രംപിൻ്റെ ഇലക്ഷൻ വർക്കിൽ ചെറുതും വലുതുമായ പല കാര്യങ്ങളും നിയന്ത്രിക്കുന്നത് ഇ സ്ഥാപനമാണ്. ബസിൽ സീറ്റുകൾ ഇല്ലാത്തത് കൊണ്ട് ബസ് ഒന്ന് പൊളിച്ചു പണിയേണ്ടി വരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനം വരെ ട്രംപ് ബസിലുണ്ട് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പ്രസിഡൻ്റ് ട്രംപിൻ്റെ കാര്യത്തിലേക്ക് വന്നാൽ വാഹനകമ്പമുളള ഒരു ഭരണാധികാരി തന്നെയാണ്. എല്ലാ വണ്ടി പ്രാന്തൻമാരുടേയും കണ്ണുത്തളളിക്കുന്ന വാഹനമാണ് അമേരിക്കൻ പ്രസിഡൻ്റിൻ്റെ ബീസ്റ്റ് എന്ന് വാഹനം. അമേരിക്കൻ പ്രസിഡൻ്റിൻ്റെ വാഹനവ്യൂഹം എന്ന് പറയുന്നത് നാൽപ്പതിലധികം വാഹനങ്ങൾ ഉൾപ്പെടുന്നതാണ്. കാഡിലാക് വൺ അല്ലെങ്കിൽ ഫസ്റ്റ് കാർ എന്നും അറിയപ്പെടുന്ന ബീസ്റ്റ്, പ്രത്യേകം പരിഷ്കരിച്ച കാഡിലാക്ക് ആണ്.
ബ്ലാസ്റ്റ് പ്രൂഫ്, ബുള്ളറ്റ് പ്രൂഫ് എന്നിങ്ങനെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ, ഇതിന് അതിൻ്റേതായ സംവിധാനമുണ്ട്, കൂടാതെ ഹെർമെറ്റിക്കലി സീൽ ചെയ്തിരിക്കുന്നവയാണ്. 7,000 കിലോഗ്രാം (15,400 പൗണ്ട്) ഭാരമുള്ള ഈ വാഹനത്തിന് ഏകദേശം 1.5 മില്യൺ ഡോളറാണ് വില. സ്‌ഫോടനാത്മക ആക്രമണങ്ങൾ തടയുന്നതിനുള്ള സാങ്കേതിക ജാമിംഗ് വാഹനങ്ങളും അപകടകരമായ മെറ്റീരിയൽ റെസ്‌പോൺസ് യൂണിറ്റിനൊപ്പം റോഡ് റണ്ണർ വാഹനങ്ങളും ട്രംപിൻ്റെ വാഹന വ്യൂഹത്തിൽ ഉൾപ്പെടും.

ഇലക്ട്രിക് വാഹനങ്ങളുടെ നയവുമായി ബന്ധപ്പെട്ട് ട്രംപ് പുതിയ തീരുമാനങ്ങളെടുത്തിട്ടുണ്ട്. മസ്‌കിന്റെ ടെസ്‌ല കമ്പനിയില്‍ നിന്നുള്ള ഒരു കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ട്രംപ് ഇപ്പോള്‍. അമേരിക്കന്‍ പ്രസിഡന്റ് ഒരു ടെസ്ല മോഡല്‍ S ഇലക്ട്രിക് കാര്‍ ആണ് വാങ്ങിയിരിക്കുന്നത്. ട്രംപ് വാങ്ങിയ ടെസ്ല മോഡല്‍ S-ന് ഏകദേശം 90,000 ഡോളറാണ് വില. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഇത് ഏകദേശം 78 ലക്ഷം രൂപ വരും.
സുരക്ഷ മുന്‍നിര്‍ത്തി ട്രംപിന് ഈ വാഹനത്തില്‍ അനുവാദമില്ല. എന്നിരുന്നാലും മസ്‌കിന്റെ കൂടെ കാറിനകത്ത് കയറി അതിന്റെ ഇന്റീരിയര്‍ വിലയിരുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ട്രംപിന്റെ ഈ ടെസ്ല കാര്‍ വൈറ്റ് ഹൗസിലെ ജീവനക്കാരായിരിക്കും ഉപയോഗിക്കുക. ടെസ്ല മോഡല്‍ S-നെകുറിച്ച് പറയുമ്പോള്‍ S, S പ്ലെയ്ഡ് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ഇത് വാങ്ങാം.
മോഡല്‍ S പ്ലെയ്ഡിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഇത് ഒറ്റ ചാര്‍ജില്‍ 560 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 1.99 സെക്കന്‍ഡിനുള്ളില്‍ ഇതിന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 9.23 സെക്കന്‍ഡ് മതി. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 321 കിലോമീറ്ററാണ്. ട്രൈ-മോട്ടോര്‍ സെറ്റപ്പുമായി വരുന്ന കാര്‍ 1,020 hp പവര്‍ നല്‍കുന്നു.
മറുവശത്ത് മോഡല്‍ S ഒറ്റ ചാര്‍ജില്‍ ഏകദേശം 660 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. വെറും 3.1 സെക്കന്‍ഡിനുള്ളില്‍ ഇത് 0-100 kmph വേഗത കൈവരിക്കും. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 210 കിലോമീറ്ററാണ്. 670 hp പവര്‍ ഉത്പാദിപ്പിക്കുന്ന ഡ്യുവല്‍ മോട്ടോറുമായാണ് മോഡല്‍ S വരുന്നത്. നിലവിലുള്ള ടെസ്ല നിരയിലെ മറ്റേതൊരു ഇലക്ട്രിക് വാഹനത്തേക്കാളും കൂടുതല്‍ റേഞ്ച് ഡ്യുവല്‍ മോട്ടോര്‍ ഓള്‍-വീല്‍ ഡ്രൈവ് നല്‍കുന്നുവെന്ന് ടെസ്ല അവകാശപ്പെടുന്നു.


Click it and Unblock the Notifications








