വിമാനത്തിന്റെ ടോയലറ്റില്‍ ഒരു രഹസ്യ ബട്ടണുണ്ട്; എന്തിനാണ് എന്നറിയില്ലെങ്കില്‍ അമർത്തരുത്!
വിമാന യാത്രക്കാര്‍ വളരെ അത്യാവശ്യ ഘട്ടങ്ങളിലാകും അതിലെ ശൗചാലയം ഉപയോഗപ്പെടുത്തുക. എന്നാല്‍ വിമാനത്തിലെ ടോയ്‌ലെറ്റിന് ഒരു രഹസ്യ ബട്ടണ്‍ ഉണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമോ?. അതിന്റെ ഉപയോഗമാണ് ഈ ലേഖനത്തില്‍ വിവരിക്കാന്‍ പോകുന്നത്.

അടുത്ത തവണ നിങ്ങള്‍ വിമാനത്തില്‍ ശുചിമുറി ഉപയോഗിക്കുമ്പോള്‍ വാതിലിനു മുകളില്‍ ഒന്ന് കണ്ണോടിക്കുക. കാരണം വിമാനത്തിന്റെ ശുചിമുറിയുടെ ഡോറില്‍ ഒരു രഹസ്യ ബട്ടണുണ്ട്. ഈ ബട്ടണില്‍ അമര്‍ത്തിയാല്‍ പുറത്തുനിന്നും പോലും വാതില്‍ തുറക്കാനാകും. നിങ്ങള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയാലും, പുറത്തു നിന്ന് ഈ ബട്ടണ്‍ അമര്‍ത്തിയാല്‍ വാതില്‍ തുറക്കപ്പെടും

അപ്പോള്‍ തങ്ങള്‍ക്ക് വിമാനത്തില്‍ സുരക്ഷിതമായി ടോയ്ലറ്റ് ഉപയോഗിക്കാന്‍ സാധിക്കില്ലേ എന്നാകും നിങ്ങള്‍ ചോദിച്ച് വരുന്നത്. അകത്ത് നമ്മള്‍ പൂട്ടിയിട്ടുണ്ടെങ്കിലും കാര്യം സാധിക്കുന്നതിനിടെ പുറത്ത് നിന്ന് ആരെങ്കിലും വാതില്‍ തുറക്കുമോ എന്ന സംശയം നമ്മെ അലട്ടാം. ഇക്കാര്യം അറിഞ്ഞാല്‍ മനസ്സമാധാനത്തോടെ ആര്‍ക്കും കക്കൂസ് ഉപയോഗിക്കാന്‍ സാധിക്കില്ല എന്നത് ഉറപ്പാണ്.

എന്തായാലും വിമാനങ്ങളില്‍ ഇത്തരമൊരു കാര്യം ചെയ്ത് വെച്ചിട്ടുണ്ടെങ്കില്‍ അതിന് കൃത്യമായ കാരണം കാണുമെല്ലോ. വിമാനത്തിന്റെ ശുചിമുറിയുടെ വാതിലില്‍ ഈ രഹസ്യ ബട്ടണ്‍ എവിടെയാണ്?. എന്തുകൊണ്ടാണ് വിമാനങ്ങള്‍ക്ക് ഇത്തരമൊരു ബട്ടണ്‍ നല്‍കിയത്? എന്നിങ്ങനെ നിങ്ങളുടെ മനസ്സില്‍ ഉയര്‍ന്നുവന്ന എല്ലാ സംശയങ്ങള്‍ക്കും ഞങ്ങള്‍ ഉത്തരം നല്‍കും.

വിമാനത്തിന്റെ ശുചിമുറിയുടെ വാതിലിനു പുറത്ത് 'ലവറ്ററി' എന്ന ഒരു ബട്ടണ്‍ കാണാം. ഇതിനടിയിലാണ് നമ്മള്‍ സംസാരിച്ച് കൊണ്ടിരിക്കുന്ന ഈ രഹസ്യ ബട്ടണ്‍. ഈ ബട്ടണില്‍ അമര്‍ത്തിയാല്‍ ടേയ്‌ലറ്റിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയാലും തുറക്കപ്പെടും. എന്നാല്‍ ഈ ബട്ടണ്‍ നല്‍കിയിരിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാനല്ലെന്നുള്ള കാര്യം നാം മനസ്സിലാക്കണം.

വളരെ പ്രധാനപ്പെട്ട സുരക്ഷാ കാരണം ഉദ്ദേശിച്ചാണ് ഈ ബട്ടണ്‍ നല്‍കിയിരിക്കുന്നത്. അടിയന്തരസാഹചര്യത്തില്‍ പുറത്ത് നിന്ന് വാതില്‍ തുറക്കാന്‍ വേണ്ടിയാണ് ഈ ബട്ടണ്‍ ഉപയോഗിക്കുന്നത്. വിമാനത്തിലെ ജീവനക്കാരുള്‍പ്പെടെ അടിയന്തര സാഹചര്യങ്ങളില്‍ ശൗചാലയത്തിന്റെ വാതില്‍ തുറക്കാന്‍ ഈ രഹസ്യ ബട്ടണ്‍ ഉപയോഗിക്കുന്നു.

ടോയ്ലറ്റ് ഉപയോഗിക്കുമ്പോള്‍ ഒരു യാത്രക്കാരന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതയോ ബുദ്ധിമുട്ടോ അനുഭവപ്പെട്ടാല്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകള്‍ക്ക് പ്രവേശിക്കാന്‍ വേണ്ടിയാണ് ഈ ബട്ടണ്‍ ഉപയോഗിക്കുന്നത്. ടോയ്ലറ്റ് ഉപയോഗിക്കുമ്പോള്‍ ചെറിയ കുട്ടികള്‍ അബദ്ധത്തില്‍ വാതില്‍ അടച്ചുപോകാനുള്ള സാധ്യതയുണ്ട്. അവര്‍ അവിടെ കുടുങ്ങിപ്പോയാല്‍ എങ്ങനെ വാതില്‍ തുറന്ന് പുറത്തിറങ്ങും?. ഇത്തരം അപകടകരമായ സാഹചര്യങ്ങളില്‍ ഈ ബട്ടണ്‍ ഉപയോഗിച്ച് അകത്ത് കടന്നാണ് വിമാനത്തിലെ ജീവനക്കാരുടെ കുട്ടികളെ രക്ഷിക്കാറുള്ളത്.

എന്നാല്‍ ഒരുകാര്യം ഓര്‍ക്കണം വിമാന ജീവനക്കാര്‍ ഒരിക്കലും ഈ രഹസ്യ ബട്ടണ്‍ അനാവശ്യമായി ഉപയോഗിക്കില്ല. അതിനാല്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. അതുപോലെ, മറ്റ് യാത്രക്കാര്‍ക്ക് ഈ രഹസ്യ ബട്ടണിനെ കുറിച്ച് അധികം അറിയാന്‍ സാധ്യതയില്ലാത്തതിനാല്‍ ടോയ്ലറ്റ് വാതില്‍ തുറക്കാനുള്ള സാധ്യതയും വളരെ കുറവാണ്. അതിനാല്‍ നിങ്ങളുടെ വീട്ടിലിരുന്ന് ശുചിമുറി ഉപയോഗിക്കുന്നത് പോലെ ആകാശത്ത് പറക്കുമ്പോഴും ടോയ്ലറ്റ് ഉപയോഗിക്കാം.

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് വിമാന ഈ സൗകര്യം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചില ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകള്‍ ടോയ്‌ലറ്റ് ഡോറിലെ ഈ രഹസ്യ ബട്ടണ്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് അവര്‍ക്കറിയാവുന്ന അധിക വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കുറച്ച് തവണ വാതിലില്‍ മുട്ടാതെ അവര്‍ ഈ രഹസ്യ ബട്ടണ്‍ ഉപയോഗിക്കില്ലെന്നതാണ് അതില്‍ പ്രധാനം.

നിങ്ങള്‍ക്ക് പ്രശ്‌നങ്ങളും ബുദ്ധിമുട്ടും ഒന്നും ഇല്ലെല്ലോ എന്ന് തുടങ്ങി അവരുടെ സുഖ വിവരങ്ങള്‍ ആദ്യം അന്വേഷിക്കും. ശേഷം അകത്തുള്ള ആളില്‍ നിന്ന് പ്രതികരണം ഉണ്ടായില്ലെങ്കില്‍ മാത്രം ഈ രഹസ്യ ബട്ടണ്‍ ഉപയോഗിച്ച് ടോയ്ലറ്റ് വാതില്‍ പുറത്ത് നിന്ന് തുറക്കും. ചില സമയങ്ങളില്‍ ഓരോ സെക്കന്‍ഡും വിലപ്പെട്ടതാകും. അതിനാല്‍ ടോയ്ലറ്റിനുള്ളിലെ ആളില്‍ നിന്ന് പ്രതികരണമില്ലെങ്കില്‍ സമയം കളയാതെ ഉടന്‍ വാതില്‍ തുറക്കും.

ഫൈ്‌ലറ്റ് പറന്നുയരുകയും ലാന്‍ഡ് ചെയ്യുകയും ചെയ്യുമ്പോള്‍ ചില ജീവനക്കാര്‍ ഇത് ഉപയോഗപ്പെടുത്താറുണ്ട്. ഈ സമയങ്ങളില്‍ യാത്രക്കാര്‍ ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അവര്‍ പറയുന്നു.

വിമാനത്തിന്റെ ശുചിമുറികളില്‍ വേറെയും ചില രഹസ്യങ്ങളുണ്ട്. ഡെല്‍റ്റ എയര്‍ലൈന്‍സിലെ ജീവനക്കാരി വിമാനത്തിന്റെ ശുചിമുറിയുടെ കണ്ണാടിക്കടിയിലുള്ള രഹസ്യ ക്യാബിനെ കുറിച്ച് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരുന്നു. അടിയന്തിര ഉപയോഗത്തിനുള്ള സാധാനങ്ങള്‍ സുക്ഷിക്കാനാണ് ഈ അറ. സ്ത്രീകള്‍ക്കാവശ്യമായ സാനിറ്ററി പാഡ്, ടിഷ്യു പേപ്പര്‍, പേപ്പര്‍ ബാഗ്, ഹാന്‍ഡ് ലോഷന്‍ എന്നിവയായിരിക്കും അവിടെ സൂക്ഷിച്ചിരിക്കുന്നത്.

വിമാന ജീവനക്കാരോട് ഇത്തരം കാര്യം ചോദിക്കാനുള്ള ജാള്യത മറന്ന് സ്വയം ഇവ എടുത്ത് ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കും. ടിക്‌ടോക്കില്‍ ഇവരുടെ വീഡിയോ 30 ലക്ഷമാളുകളാണ് കണ്ടത്. വിമാനത്തിന്റെ രൂപകല്പനയിലെ ഓരോ കുഞ്ഞു കാര്യങ്ങള്‍ക്കും പിന്നില്‍ വിവിധ സുരക്ഷാ കാരണങ്ങളുണ്ടെന്ന് ഇതിലൂടെ മനസ്സിലാക്കാം. അതിനാല്‍ തന്നെ അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ഇത് ഉപയോഗപ്പെടുത്താന്‍ പാടില്ലെന്നും മനസ്സിലാക്കണം.


Click it and Unblock the Notifications








