ഓർമയുണ്ടോ ഈ നിയമങ്ങൾ; ഈ കാര്യങ്ങൾ അറിഞ്ഞ് വേണം ഹൈവേകളിൽ വാഹനം ഓടിക്കാൻ

റോഡിലൂടെ വാഹനമോടിക്കുന്നത് അത്ര ചെറിയ കാര്യമല്ല എന്ന് അറിയാമല്ലോ. വളരെ ശ്രദ്ധയും ക്ഷമയും വേണ്ട ഒന്ന് തന്നെയാണ് ഡ്രൈവിങ്ങ് എന്ന് പറയുന്നത്. അത് പോലെ തന്നെയാണ് റോഡിലെ നിയമങ്ങൾ പാലിക്കുന്ന കാര്യവും. എല്ലാ നിയമങ്ങളും പാലിച്ച് വേണം റോഡിലൂടെ യാത്ര ചെയ്യാൻ. മറ്റുളളവർ എന്ത് ചെയ്യുന്നു നിങ്ങൾ ശ്രദ്ധിക്കേണ്ട. നിങ്ങൾ പാലിക്കാനുളളത് പാലിക്കുക.

ഇന്ത്യയിലെ ദേശീയ പാതകൾ എല്ലാം വൻതോതിലുളള നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. പല പുതിയ പ്രദേശങ്ങളിലുടേയും ദേശീയ പാതകൾ കടന്നുപോകുന്നുണ്ട്. അത് കൊണ്ട് ഹൈവേയിലൂടെയുളള യാത്രക്കാരുടെ അത്ര തന്നെ വർധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൈവേയിൽ യാത്ര ചെയ്യുന്ന പലർക്കും റോഡിന്റെ നിയമങ്ങൾ മനസ്സിലായിട്ടില്ല എന്നതാണ് മറ്റൊരു സത്യം. അത് വഴി അപകടങ്ങളും വർധിച്ചു വരികയാണ്. കുറച്ച് കാര്യങ്ങൾ അറിഞ്ഞു വയക്കുന്നത് നല്ലതാണ്.

ഓർമയുണ്ടോ ഈ നിയമങ്ങൾ; ഈ കാര്യങ്ങൾ അറിഞ്ഞ് വേണം ഹൈവേകളിൽ വാഹനം ഓടിക്കാൻ

പ്രധാനമായും ഹൈവേകളിൽ, വലതുവശത്തുള്ള റോഡാണ് ഏറ്റവും വേഗതയേറിയ റോഡ്, അതായത് വേഗത കൂട്ടി യാത്ര ചെയ്യാൻ വലതുവശം ചേർന്നു പോകുക. അതായത് വേഗത്തിൽ വാഹനമോടിക്കുന്നവർ വലത്തോട്ടും പതുക്കെ വാഹനമോടിക്കുന്നവർ ഇടത്തോട്ടും പോകണം. രണ്ടുവരി വൺവേ റോഡുകളിലെ റോഡ് നിയമങ്ങൾ ഇവയാണ്. എന്നാൽ പലരും ഇത് പാലിക്കാറില്ല എന്നതാണ് പ്രശ്നം. മെല്ലെ പോകുന്നവർ വലതുവശം ചേർന്ന് പോകുമ്പോൾ വേഗത്തിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നു.

ഇത്തരത്തിൽ റോഡ് ഭാഗങ്ങളിൽ നീല ബോർഡിൽ റെഡ് ക്രോസ് അടയാളം ഉണ്ടെങ്കിൽ അത് നോ സ്റ്റോപ്പ് കോഡാണ്. അതായത് ആ ഭാഗത്ത് പതുക്കെ വാഹനം ഓടിക്കരുത്. നിർത്തരുത്. പാർക്ക് ചെയ്യരുത്. അവിടെ വാഹനം നിർത്തിയാൽ അപകടം ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. അത് മാത്രമല്ല അവിടെ വാഹനം നിർത്തിയാൽ പിഴ ലഭിക്കും. ആ ഭാഗങ്ങളിൽ വാഹനം നല്ല വേഗതയിലായിരിക്കും വരുന്നത്. പെട്ടെന്ന് നിങ്ങൾ വാഹനം നിർത്തിയാൽ പിന്നിൽ ഇടിക്കാൻ സാധ്യതയുണ്ട്.

ഓർമയുണ്ടോ ഈ നിയമങ്ങൾ; ഈ കാര്യങ്ങൾ അറിഞ്ഞ് വേണം ഹൈവേകളിൽ വാഹനം ഓടിക്കാൻ

ഹൈവേകളിലൂടെ സഞ്ചരിക്കേണ്ട അവശ്യം വന്നാൽ ഓൺലൈനിൽ നിന്ന് ചില സിഗ്നലുകൾ നോക്കി മനസിലാക്കിയതിന് ശേഷം മാത്രമേ പോകാവു. നമ്മളുടെ ഒരു അബദ്ധം കൊണ്ട് കൂടെ യാത്ര ചെയ്യുന്നവരുടെ ജീവൻ കൂടി നഷ്ടപ്പെടാതിരിക്കട്ടെ. കേന്ദ്ര ഹൈവേ അതോറിറ്റി നിയമങ്ങളും ചിഹ്നങ്ങളും മനസിലാക്കി തരുന്നതിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. പ്രത്യേകിച്ച് മൺസൂൺ കാലങ്ങളിൽ അപകടം കൂടുതലായിരിക്കും.

വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും വേണം ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ. ഭാരവാഹനങ്ങൾക്ക് എപ്പോഴാണ് നിയന്ത്രണം വിടുന്നത് എന്ന് നമ്മൾക്ക് ഒരിക്കലും പറയാൻ കഴിയില്ലല്ലോ. എല്ലാവരും പറയുന്നതാണ് നമ്മൾ എത്ര ശ്രദ്ധിച്ചാലും എതിരെ വരുന്ന വ്യക്തി മര്യാദയ്ക്ക് അല്ല വാഹനം ഓടിക്കുന്നതെങ്കിൽ വല്ല കാര്യമുണ്ടോ എന്ന്. അങ്ങനെ ഒരിക്കലും ചിന്തിക്കരുത്.നമ്മൾ ശ്രദ്ധിക്കാനുളളതും സൂക്ഷിക്കാനുളളതും ചെയ്യുക.അതാണ് വേണ്ടത്

അഥവാ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ പേടിക്കേണ്ട കാര്യമൊന്നുമില്ല, ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലേ. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക. രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം.

നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം. ഇനി പരിക്കേറ്റെന്ന് കണ്ടെത്തിയാൽ വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് നിർണയിക്കാൻ പരിക്കുകളുടെ വ്യാപ്‌തി മനസിലാക്കണം. ഇനി പരിക്കേറ്റെന്ന് കണ്ടെത്തിയാൽ വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് നിർണയിക്കാൻ പരിക്കുകളുടെ വ്യാപ്‌തി മനസിലാക്കണം. എന്തപടകമാണെങ്കിലും ആദ്യം തന്നെ മെഡിക്കൽ സഹായം തേടുന്നതാവും ഉചിതം.

More from DriveSpark

Article Published On: Monday, July 3, 2023, 19:35 [IST]
English summary
Dont forget to obey these signals on road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X