'ഡ്രൈവിംഗ് ഗായകര്‍'ക്കു മാത്രം കിട്ടുന്ന അവാര്‍ഡ്

By Santheep

പലതരം ഗായകരുണ്ട്. എന്റെ മാത്രം പരിചയത്തില്‍, കക്കൂസില്‍ പാടുന്നവര്‍, ട്രെയിനില്‍ പാടുന്നവര്‍, സ്റ്റേജില്‍ മാത്രം പാടുന്നവര്‍, ഓസീയാര്‍ അകത്തു ചെന്നാല്‍ പാടുന്നവര്‍, കള്ളുഷാപ്പില്‍ പാടുന്നവര്‍, കഞ്ചാവടിച്ചാല്‍ പാടുന്നവര്‍ എന്നിങ്ങനെയുള്ള കൂട്ടരുണ്ട്. ഡ്രൈവ് ചെയ്യുമ്പോള്‍ പതുക്കെയൊരു മൂളിപ്പാട്ടില്‍ തുടങ്ങി പതുക്കെ ഉച്ചസ്ഥായിയിലേക്ക് കാറിക്കയറുകയും ചെയ്യുന്ന ഒരു സുഹൃത്തിനെയും ഓര്‍മ വരുന്നു. മേല്‍പറഞ്ഞയാരും തന്നെ ക്രിമിനല്‍ കുറ്റങ്ങളൊന്നും ചെയ്യുന്നില്ല എന്ന കാരണത്താല്‍ സമൂഹം അതൊന്നും അത്ര കാര്യമാക്കാറില്ല. എന്നാല്‍ അവസാനം പറഞ്ഞ കൂട്ടര്‍, ഡ്രൈവ് ചെയ്യുമ്പോള്‍ പാട്ടു പാടുന്നയാള്‍, ഒരല്‍പം അപകടകാരിയാണ്.

പാട്ടു പാടുന്നതിനിടയ്ക്ക് അയാള്‍ സ്റ്റീയറിംഗില്‍ താളം പിടിക്കുന്നു. ഇടയ്ക്ക് കരങ്ങള്‍ മേല്‍പ്പോട്ടുയര്‍ത്തുന്നു (ഉച്ചസ്ഥായിയിലേക്ക് പോകുന്ന സന്ദര്‍ഭത്തിലാണിത് സംഭവിക്കുക). ചിലപ്പോള്‍, തന്റെ പാട്ട് മാറ്റുള്ളവര്‍ ആസ്വദിക്കുന്നുണ്ടോ എന്നറിയാന്‍ പിന്നാക്കം തിരിഞ്ഞുനോക്കുന്നു. പിന്നിലിരിക്കുന്നത് ഭാര്യയുടെ കൂട്ടുകാരിയാണെങ്കില്‍ അയാള്‍ മുമ്പോട്ട് തല തിരിക്കുന്നേയില്ല. ഇങ്ങനെ പോയാല്‍ ഒടുവില്‍ എന്തായിത്തീരും? അതാണ് ഈ ചെറിയ വീഡിയോയില്‍ കാണുന്നത്.
<center><iframe width="100%" height="450" src="//www.youtube.com/embed/xdyfvc6qJUw" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Monday, May 19, 2014, 15:58 [IST]
English summary
People think removing selfies and videos while driving a vehicle to be a cool thing. However, all that you're doing is putting yourself as well as other on the road at a risk.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X