ഗോറിസന്‍ വരച്ച കാര്‍ ചിത്രങ്ങള്‍
വാഹനങ്ങളെ കലാരൂപമായി കാണുവാന്‍ പലര്‍ക്കും ഒരല്‍പം വൈമുഖ്യമുണ്ട്. കലാരൂപങ്ങള്‍ 'വിലക്കുറവില്‍' ആസ്വദിക്കാന്‍ കഴിയുന്നതാകണമെന്നും അത് സാധാരണക്കാരന്റെ വേദനകളോട് ഐക്യദാര്‍ഢ്യം പൂലര്‍ത്തുന്നതാവണമെന്നുമെല്ലാം പലരും ആഗ്രഹിക്കുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അതിമനോഹര ശില്‍പങ്ങളായിരുന്നിട്ടും കാറുകള്‍ക്ക് മേല്‍പ്പറഞ്ഞ സ്വഭാവങ്ങളൊന്നും തന്നെയില്ല. എന്നിരിക്കിലും കാറുകളെ കലാസൃഷ്ടികളായി കാണുന്ന നിരവധി പേരുണ്ട്. അവരിലൊരാളായിരുന്നു എംഎഫ് ഹുസൈന്‍.
ഇവിടെ നമുക്ക് മറ്റൊരു ആര്‍ട്ടിസ്റ്റിനെ പരിചയപ്പെടാം. ഡൗഗ് ഗോറിസന്‍ എന്നാണ് ഈ പെയിന്റിംഗ് ആര്‍ട്ടിസ്റ്റിന്റെ പേര്. ഇദ്ദേഹം കാറുകളെ കലാരൂപങ്ങളായി കാണുക മാത്രമല്ല അവയെ തന്റെ കലാപ്രവര്‍ത്തനത്തിനുള്ള അസംസ്‌കൃത വസ്തുവാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.

ഇന്ത്യാനാപോളിസ് 500
ഗോറിസന്‍ കാറുകളെ വരയ്ക്കുന്നത് കാന്‍വാസിലല്ല. ശരിക്കും ഓയില്‍ പെയിന്റിന്റെയും അക്രിലിക്കിന്റെയുമെല്ലാം അനുഭൂതി പകരുന്നുണ്ടെങ്കിലും ഇവ പൂര്‍ണമായും ഡിജിറ്റല്‍ ആര്‍ട്ടാണ്. ആദ്യം കടലാസില്‍ വരയ്‌ക്കേണ്ടതിന്റെ സ്‌കെച്ച് തയ്യാറാക്കിയതിനു ശേഷം സ്‌കാന്‍ ചെയ്ത് കമ്പ്യൂട്ടറില്‍ കയറ്റുകയാണ് ഗോറിസന്‍ ചെയ്യുന്നത്. പിന്നീടിതില്‍ നിറങ്ങള്‍ ചേര്‍ത്ത് സമ്പന്നമാക്കുന്നു. ഇന്ത്യാനാപോളിസ് 500ല്‍ മുനോസ് ഡ്രൈവ് ചെയ്യുന്നതാണ് ചിത്രത്തില്‍ കാണുന്നത്.

ടോണി കനാന്‍
ഇന്ത്യാനാപോളിസ് 500 റേസറായ ടോണി കനാന്‍

ജോണ്‍ ആര്‍ വാക്കർ
ജോണ്‍ ആര്‍ വാക്കറുടെ ഫോട്ടോഗ്രാഫിനെ ആധാരമാക്കി വരച്ചതാണിത്.

ജോണ്‍ ആര്‍ വാക്കർ
ഈ ചിത്രവും ജോണ്‍ ആര്‍ വാക്കറുടെ ഫോട്ടോഗ്രഫിയെ ആധാരമാക്കി ചെയ്തതാണ്.

ജെയിംസ് ഹിഞ്ച്ക്ലിഫ്
ജെയിംസ് ഹിഞ്ച്ക്ലിഫിന്റെ ആദ്യത്തെ ഇന്‍ഡികാര്‍ വിജയം.

അലബാമ ഗ്രാന്‍പ്രീ
അലബാമ ഗ്രാന്‍പ്രീയില്‍ ഗ്രഹാം റാഹല്‍

സിമണ്‍ പജീനോഡ്
സിമണ്‍ പജീനോഡ്, റോക്കി ഓഫ് ദി ഇയര്‍ 2012ല്‍

വില്‍ പവര്‍
ഇന്‍ഡികാര്‍ റേസറായ വില്‍ പവറുടെ ഡ്രൈവിംഗ് സ്റ്റൈല്‍

ഹെലിയോ കാസ്‌ട്രോനിവസ്
2012 ഇന്ത്യാനാപോളിസില്‍ റേസറായ ഹെലിയോ കാസ്‌ട്രോനിവസ്

ഇന്‍ഡികാര്‍
ഇന്‍ഡികാര്‍ കലണ്ടറിനായി വരച്ചത്.

ടാകുമ സാതോ
ടാകുമ സാതോയുടെ ആദ്യത്തെ ഇന്‍ഡികാര്‍ വിജയം.

ബിഎംഡബ്ല്യു
ബിഎംഡബ്ല്യു 3.0 സിഎസ്എല്‍ 1975

ജപ്പാന്‍ ഗ്രാന്‍ഡ് പ്രീ
1990ലെ ജപ്പാന്‍ ഗ്രാന്‍ഡ് പ്രീയില്‍ അയര്‍ടോണ്‍ സിയന്ന

ജേംസ് ഹണ്ട്
1976ലെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിനിടെ ജേംസ് ഹണ്ട്.

ഫെരാരി
ഫെരാരി 330 പി4

പൈക്‌സ് പീക്ക്
സെബാസ്റ്റ്യന്‍ ലോയബിന്റെ പൈക്‌സ് പീക്ക് റെക്കോര്‍ഡ് പ്രകടനം.

മൊണോക്കോ
മൊണോക്കോയില്‍ അയ്ര്‍ടോണ്‍ സെന്ന

അയർടോണ്‍ സെന്ന
അയർടോണ്‍ സെന്ന മക്‌ലാറനില്‍


Click it and Unblock the Notifications








