ഇതാണ് തൂഫാൻ! നിരത്തുകളിൽ കൗതുകമായി ദുൽഖറിന്റെ ഫെറാറി; ചിത്രങ്ങൾ വൈറൽ

മലയാള സിനിമ അല്ലെങ്കിൽ മോളിവുഡിലെ, ആദ്യ ഫെറാറി നമ്മുടെ സ്വന്തം ദുൽഖർ സൽമാൻ സ്വന്തമാക്കിയത് നാം എല്ലാവരും ഇതിനോടകം അറിഞ്ഞതാണ്. കഴിഞ്ഞ ആഴ്‌ച താരം വാങ്ങിയ, പുതിയ ഫെറാറി 296 GTB സൂപ്പർകാർ ഇപ്പോൾ നിരത്തിൽ ഓടുന്ന ഒരു കൂട്ടം ചിത്രങ്ങൾ ഇപ്പോൾ വെബ്ബിൽ വൈറലാവുകയാണ്. ചെന്നൈയിൽ നിന്നുള്ള ചിത്രങ്ങളാണിത്.

ഫെറാറിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമ്മുടെ എല്ലാം മനസിൽ ആദ്യം ഓടി എത്തുന്ന നിറം എന്നത് ചുവപ്പാണ്. എന്നിരുന്നാലും, ദുൽഖറും ഇതേ മനോഭാവമാണ് പിൻതുടർന്നതും, എന്നിരുന്നാലും നോർമൽ റെഡിൽ നിന്ന് വ്യത്യസ്തമായ റോസോ റൂബിനോ മെറ്റാലിസാറ്റോ എന്ന ഷെയ്ഡാണ് താരം തെരഞ്ഞെടുത്തത്. കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ ചിത്രങ്ങളിൽ വ്യക്തമല്ല. ഫെറാറിയ്ക്കും ഫാൻസി 369 നമ്പറിനായി കുഞ്ഞിക്ക കാത്തിരിക്കുകയാവാം.

DQ -ന്റെ പുത്തൻ ഫെറാറി നിരത്തുകളിൽ

താരം സ്വന്തമാക്കി ഈ ലോ-സ്ലംഗ് സൂപ്പർകാറിന് റെഡ് ഇന്റീരിയർ തീം ഉണ്ടെന്നും മൊത്തത്തിലുള്ള സ്പോർട്ടി അപ്പീലിനായി കാറിന് യെല്ലോ കാലിപ്പറുകൾ ലഭിക്കുമെന്നും പറയപ്പെടുന്നു. ഫെറാറി 296 GTB വളരെ മനോഹരമായ ഒരു എൻട്രി ലെവൽ സൂപ്പർകാറാണ്. കാറിന്റെ മുൻഭാഗമോ ക്യാബിനോ ചിത്രങ്ങൾ കാണാനാവില്ല. ഈ സൂപ്പർകാർ ഓടിച്ചിരുന്നത് ദുൽഖറായിരിക്കാം എന്ന് പ്രതീക്ഷിക്കുന്നു.

എലഗൻസും ടെക്നോളജിയും സമന്വയിക്കുന്ന ഒരു സൂപ്പർകാറാണ് 296 GTB. ഇലക്ട്രിക് മോട്ടോറുമായി കണക്ട് ചെയ്ത 3.0 ലിറ്റർ V6 എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ മറ്റേതൊരു ഫെറാറിയെയും പോലെ തന്നെ പെർഫോമെൻസിനായി ട്യൂൺ ചെയ്തിരിക്കുന്നു. ഈ ഹൈബ്രിഡ് സജ്ജീകരണം 818 PS മാക്സ് പവർ പുറപ്പെടുവിക്കുന്നു.

DQ -ന്റെ പുത്തൻ ഫെറാറി നിരത്തുകളിൽ

ഇത് ഫെറാറി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ശക്തമായ V6 എഞ്ചിനാക്കി ഈ യൂണിറ്റിനെ മാറ്റുന്നു. ഫെറാറി 296 GTB -ക്ക് വെറും 2.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ മണിക്കൂറിൽ 330 കിലോമീറ്ററായി സൂപ്പർകാറിന്റെ പരമാവധി വേഗത പരിമിതപ്പെടുത്തിയിരിക്കുന്നു.

കേരളത്തിലും ചെന്നൈയിലുമായി ദുൽഖറിന്റെ 369 ഗാരേജിൽ നിരവധി എക്സോട്ടിക് കാറുകളുണ്ട്. പുതുതായി വാങ്ങിയ ഈ ഫെറാറി, ചെന്നൈയിൽ രജിസ്റ്റർ ചെയ്യാനും ഉപയോഗിക്കാനും സാധ്യതയുണ്ട്. ഇടയ്ക്കിടെ കൊച്ചി സന്ദർശിക്കുമ്പോഴും ഇവൻ കൂടെ എത്തിയേക്കാം. 296 GTB ഒരു എൻട്രി ലെവൽ സൂപ്പർകാർ ആണെന്ന് പറയപ്പെടുന്നു.

DQ -ന്റെ പുത്തൻ ഫെറാറി നിരത്തുകളിൽ

എന്നിരുന്നാലും, അതിലുള്ളത് ഒന്നും എൻട്രി ലെവൽ അല്ല എന്നതാണ് സത്യം. യാത്രക്കാർക്ക് പരമാവധി സൗകര്യവും കംഫർട്ടും പ്രദാനം ചെയ്യുന്നതിനായി പ്രീമിയം ലുക്കിംഗ് ക്യാബിനാണ് കാറിനുള്ളത്. ഡാഷ്‌ബോർഡിലും സീറ്റുകളിലും ഡോറുകളിലും ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ഫെറാറിയിലെ സ്റ്റിയറിംഗ് വീൽ ഫോർമുല 1 മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്, മാനെറ്റിനോ ഡയൽ ഉൾപ്പെടെ എല്ലാ അവശ്യ കൺട്രോളുകളോടും കൂടിയാണ് ഇത് വരുന്നത്.

ഫെറാറി 296 GTB -യുടെ എക്‌സ്-ഷോറൂം വില എന്നത് 5.40 കോടി രൂപയാണ്, കളർ ഷെയ്ഡും കസ്റ്റമൈസേഷനും അനുസരിച്ച് ഇത് ഇനിയും കൂടും. ദുൽഖർ ഒരു തികഞ്ഞ വാഹന പ്രേമിയാണ്, ഏതാനും ആഴ്‌ചകൾക്ക് മുമ്പാണ്, പുതിയ ബിഎംഡബ്ല്യു 7-സീരീസ് താരം സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ ഗാരേജിലെ മറ്റ് പല കാറുകളേയും പോലെ, ഈ ആഡംബര സെഡാനും ഫാൻസി 369 രജിസ്ട്രേഷനാണുള്ളത്. ഫീച്ചർ ലോഡഡാണ് കാർ എന്ന് നമുക്ക് നിസംശയം പറയാം.

More from DriveSpark

Article Published On: Wednesday, November 15, 2023, 9:17 [IST]
English summary
Dqs all new ferrari 296 gtb spotted on roads pictures viral
കൂടുതല്‍... #ഫെറാറി #ferrari
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X