'ലോഗോ മാറ്റി ഒട്ടിച്ച്' ചൈനീസ് വണ്ടികള്‍ വിറ്റു! കാര്‍ കമ്പനിക്ക് വന്‍ പിഴ

ലോകോത്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മത്സരാധിഷ്ഠിത വിലയില്‍ വാഗ്ദാനം ചെയ്ത് മാര്‍ക്കറ്റ് പിടിക്കുന്നതാണ് ചൈനീസ് ബ്രാന്‍ഡുകളുടെ ശീലം. അതിപ്പോള്‍ വാഹനങ്ങളുടെ കാര്യത്തിലായാലും ശരി ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തിലായാലും ശരി. ചൈനീസ് കാര്‍ ബ്രാന്‍ഡുകള്‍ ലോകത്തെ പല വിപണികള്‍ ഭരിക്കുന്നുണ്ടെങ്കിലും ഇന്നും അവയോട് മുഖംതിരിച്ച് നില്‍ക്കുന്നവര്‍ ഒത്തിരിയാണ്. നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് മുന്‍കാലത്ത് നേടിയ കുപ്രസിദ്ധി തന്നെ അതിന് കാരണം. അതുകൊണ്ട് തന്നെ 'ചീപ്പായ' ഉല്‍പ്പനങ്ങളെ അത് ചൈനീസാണെന്ന് കളിയാക്കി വില്‍ക്കാറുണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ തനി പകര്‍പ്പുകള്‍ പുറത്തിറക്കിയും ചില ചൈനീസ് ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകള്‍ ഞെട്ടിക്കാറുണ്ട്.

ചൈനയില്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ റീബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്ന കമ്പനികളും ലോകമെമ്പാടുമുണ്ട്. ഇപ്പോള്‍ ചൈനീസ് ഉല്‍പ്പന്നം സ്വന്തം രാജ്യത്ത് നിര്‍മിച്ചതാണെന്ന് പറഞ്ഞ് ഉപഭോക്താക്കളെ കബളിപ്പിച്ച കേസില്‍ ഇറ്റാലിയന്‍ ബ്രാന്‍ഡായ DR ഓട്ടോമൊബൈല്‍സ് കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇറ്റാലിയന്‍ കോമ്പറ്റീഷന്‍ അതോറിറ്റി (എജിസിഎം) DR ഓട്ടോമൊബൈല്‍സിന് ആറ് മില്യണ്‍ യൂറോ പിഴ ചുമത്തി. 2023 അവസാനത്തിലാണ് DR ഓട്ടോമൊബൈല്‍സിനെതിരെ അന്വേഷണം ആരംഭിച്ചത്.

dr 5 0

തങ്ങളുടെ വാഹനങ്ങള്‍ പൂര്‍ണമായും ഇറ്റലിയില്‍ നിര്‍മ്മിച്ചതാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലാത്തതിനാല്‍ പിഴയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു.2021 മുതല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇറ്റലിയില്‍ നിര്‍മിച്ചതാണെന്ന രീതിയിലാണ് DR ഓട്ടോമൊബൈല്‍സ് പരസ്യം ചെയ്തതെന്ന് AGCM വ്യക്തമാക്കി. ഈ പ്രത്യേക മോഡലുകള്‍ക്ക് ഇറ്റലിയില്‍ ചില ചെറിയ ഫിനിഷിംഗ് മാത്രമേ നടത്തിയിട്ടുള്ളൂവെന്നും എന്നാല്‍ നിര്‍മ്മാണത്തിന്റെയും അസംബ്ലിയുടെയും ഭൂരിഭാഗവും യഥാര്‍ത്ഥത്തില്‍ ചൈനയിലാണ് നടന്നതെന്നും AGCM പറയുന്നു.

മെയിഡ് ഇന്‍ ഇറ്റലി വാഹനങ്ങള്‍ ആണെന്ന തരത്തില്‍ നടത്തിയ പ്രചാരണം DR, EVO വില്‍പ്പന ഉയര്‍ത്താന്‍ സഹായിച്ചുവെന്നാണ് കരുതുന്നത്. ഇറ്റാലിയന്‍ പതാകയെ പ്രതിനിധീകരിക്കുന്ന ഒരു മോട്ടിഫും കമ്പനിയെ 'ഇറ്റാലിയന്‍ ഓട്ടോമോട്ടീവ് ഗ്രൂപ്പ്' എന്ന് വിശേഷിപ്പിക്കുന്ന വെബ്സൈറ്റും ഉപയോഗിച്ച് ഒരു സമഗ്ര ഇറ്റാലിയന്‍ ബ്രാന്‍ഡായി സ്വയം പ്രൊജക്റ്റ് ചെയ്യാന്‍ DR ഓട്ടോമൊബൈല്‍സ് മുന്‍കാലങ്ങളില്‍ ശ്രമിച്ചിരുന്നതായും പറയുന്നു.

dr 6 0 phev

അതിന്റെ പരസ്യ വീഡിയോകളിലൊന്നില്‍ നിരവധി ഇറ്റാലിയന്‍ ലാന്‍ഡ്മാര്‍ക്കുകള്‍ കാണിക്കുകയും അസംബ്ലി ലൈനില്‍ നിന്ന് വരുന്ന കാറുകളുടെ ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ എല്ലാം ചൂണ്ടിക്കാട്ടിയാണ് AGCM-ന്റെ 71 പേജുള്ള റിപ്പോര്‍ട്ട്. ദക്ഷിണ ഇറ്റലി ആസ്ഥാനമായുള്ള DR ഓട്ടോമൊബൈല്‍സ്, ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ചെറി, BAIC, JAC എന്നിവ നിര്‍മ്മിക്കുന്ന ഘടകങ്ങള്‍ ഉപയോഗിച്ച് ചെലവ് കുറഞ്ഞ വാഹനങ്ങള്‍ അസംബിള്‍ ചെയ്യുകയാണ് ചെയ്യുന്നത്.

ഇറ്റാലിയന്‍ ബ്രാന്‍ഡ് പുറത്തിറക്കിയ DR 3.0, DR 5.0 എന്നീ കാറുകള്‍ക്ക് ചൈനയിലുള്ള ചെറി ടിഗ്ഗോ 2, ചെറി ടിഗ്ഗോ 4 എന്നീ കാറുകളുമായുള്ള സാമ്യതകള്‍ കാണിക്കുന്ന സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചൈനീസ് നിര്‍മിത കാറുകള്‍ ഇറ്റാലിയന്‍ തുറമുഖങ്ങളില്‍ കണ്ടെയിനറുകളില്‍ അണ്‍ലോഡിംഗ് ചെയ്യാന്‍ കാത്ത് കിടക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കാറുകളില്‍ DR ലോഗോയുടെ കുറവ് മാത്രമേ ഉള്ളൂവെന്നാണ് റിപ്പോര്‍ട്ട്.

dr pk8

ഇറ്റലിയും യൂറോപ്യന്‍ യൂണിയനും മൊത്തത്തില്‍ ട്രേഡിംഗ് ബ്ലോക്കിന് പുറത്ത് ഉല്‍പാദിപ്പിക്കുന്ന കാറുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്ന സാഹചര്യത്തിലാണ് ബ്രാന്‍ഡിനെതിരായ നടപടി. ചൈനീസ് ഇവികള്‍ പ്രദേശത്തെ ഓട്ടോ ഇന്‍ഡസ്ട്രിക്ക് ഭീഷണിയാണെന്ന തരത്തില്‍ വാദങ്ങള്‍ ഉയര്‍ന്നതോടെ ഇവയ്ക്ക് 38 ശതമാനം വരെ ഇറക്കുമതി നികുതി ചുമത്തുമെന്ന് കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ യൂനിയന്‍ ഭീഷണി മുഴക്കിയിരുന്നു. ചാര്‍ജുകള്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള എല്ലാ ചൈനീസ് ഇലക്ട്രിക് കാര്‍ ഇറക്കുമതികള്‍ക്കും ഈടാക്കുന്ന നിലവിലെ 10 ശതമാനം നിരക്കിന് മുകളിലായിരിക്കും.

More from DriveSpark

Article Published On: Friday, June 21, 2024, 18:43 [IST]
English summary
Dr automobiles fined for branding made in china vehicles as being built in italy
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X