മഹീന്ദ്ര കുടുംബത്തിലെ ഡ്രാഗ് റേസ്; ഡീസലിനാണോ ഇവിക്കാണോ കരുത്ത് കൂടുതൽ

ഇവികളിലാണെങ്കിലും ഐസിഇ എഞ്ചിനുകളിലാണെങ്കിലും കരുത്തൻമാരുളള കുടുംബമാണ് മഹീന്ദ്രയുടേത്. അത് കൊണ്ട് തന്നെ മസ്കുലാർ ലുക്ക് ഇഷ്ടപ്പെടുന്നവരെല്ലാം മഹീന്ദ്രയുടെ എസ്‌യുവിയുടെ പിന്നാലെയാണ്. വിൽപ്പനയുടെ കാര്യത്തിൽ എസ്‌യുവി വേരിയൻ്റുകൾ മുന്നിൽ തന്നെയുണ്ട്. അതിൽ തന്നെ സ്കോർപിയോയ്ക്കാണ് ആവശ്യക്കാർ ഏറെയുണ്ട്. ബ്രാൻഡ് ഇവികളിലേക്ക് കൂടി തിരിഞ്ഞപ്പോൾ കുടുംബത്തിൻ്റെ അംഗബലം കൂടിയിട്ടുണ്ട്. പുതിയതായി രണ്ട് ഇലക്ട്രിക് മോഡലുകൾ കൂടി അവതരിപ്പിച്ചിരുന്നു കമ്പനി. യുട്യൂബ് വ്ലോഗർമാരുടെ പ്രിയപ്പെട്ട കാര്യമാണ് ഡ്രാഗ് റേസ്. മഹീന്ദ്ര സ്കോർപിയോയും ഇവി മോഡലായ be 6 തമ്മിലൊരു ഡ്രാഗ് റേസാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്.

മത്സരത്തിൽ ആരാണ് വിജയിക്കുക എന്നായിരിക്കും നിങ്ങൾക്ക് തോന്നുന്നത്. മഹീന്ദ്ര സ്‌കോര്‍പിയോ N-ന് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംസ്റ്റാലിയന്‍ പെട്രോളും 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുമാണ് കരുത്ത് പകരുന്നത്. എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. സ്‌കോര്‍പിയോയുടെ ടോപ് വേരിയന്റ് ഫോര്‍-വീല്‍ ഡ്രൈവ് (4WD) സിസ്റ്റവുമായി വരുന്നു.

Mahindra scorpion n vs be 6

BE 6 ഇലക്ക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളിൽ 228 bhp കരുത്തിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഒരുക്കുന്നത്. അതേസമയം ഉയർന്ന വേരിയന്റുകളിൽ 282 bhp പവറിൽ 380 Nm torque വരെ നൽകുന്ന കഴിവുള്ള മോട്ടോറുമാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു.

രണ്ട് തവണ റേസ് നടത്തിയതിലും ഇലക്ട്രിക് മോഡലിൻ്റെ പെട്ടെന്നുളള ടോർക്ക് മൂലം സ്കോർപിയോയുടെ മുന്നിൽ കയറാൻ be 6 ന് സാധിച്ചിട്ടുണ്ട്. 6.7 സെക്കന്‍ഡില്‍ ഇവി 0-100km/h വേഗത കൈവരിക്കാൻ സാധിക്കുന്നുണ്ട്. ഇവി തന്നെയാണ് റേസിൽ വിജയിച്ചിരിക്കുന്നത്. വാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ BE 6e ഇവികള്‍ക്കായുള്ള INGLO സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇവിക്ക് 2,775mm വീല്‍ബേസുണ്ട്. 4,371mm നീളവും 1,907mm വീതിയും 1,627mm ഉയരവുമുള്ള 6e 207mm ഗ്രൗണ്ട് ക്ലിയറന്‍സും 10 മീറ്റര്‍ ടേണിംഗ് സര്‍ക്കിളും വാഗ്ദാനം ചെയ്യുന്നു. 59kWh അല്ലെങ്കില്‍ 79kWh ഓപ്ഷന്‍ ബാറ്റി പായ്ക്ക് ഓപ്ഷനില്‍ മഹീന്ദ്ര BE 6e തെരഞ്ഞെടുക്കാം. 59kWh ബാറ്ററി ഒറ്റ ചാര്‍ജില്‍ 535 കിലോമീറ്റര്‍ (MIDC) റേഞ്ച് നല്‍കുന്നു. 140kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ 20% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം.

എസി ചാര്‍ജര്‍ ഉപയോഗിച്ച് 8.7 മണിക്കൂറില്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. 7.2kW ഓപ്ഷനോ 6 മണിക്കൂറിനുള്ളില്‍ ചാര്‍ജാകുന്ന 11kW ചാര്‍ജറോ നിങ്ങള്‍ക്ക് ലഭിക്കും. വലിയ 79kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 682 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 175kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ കണക്റ്റ് ചെയ്താല്‍ 20 മിനിറ്റില്‍ 20-80% വരെ ചാര്‍ജ് ചെയ്യാം. 7.2kW ചാര്‍ജര്‍ ഫുള്‍ചാര്‍ജിന് 11.7 മണിക്കൂര്‍ എടുക്കും.

11kW ചാര്‍ജര്‍ അത് എട്ട് മണിക്കൂറായി കുറയ്ക്കും. രണ്ട് ബാറ്ററി പാക്കുകളും BYD യുടെ ബ്ലേഡ് ടെക്കും LFP കെമിസ്ട്രിയും ഉപയോഗിക്കുന്നു. പുതിയ മഹീന്ദ്ര BE 6e-യില്‍ മക്‌ഫേഴ്‌സണ്‍ സ്ട്രറ്റ് ഐലിങ്ക് ഇന്‍ഡിപെന്‍ഡന്റ് സസ്പെന്‍ഷനോടുകൂടിയ സെമി-ആക്ടീവ് ഡാംപറുകളും മുന്‍വശത്ത് സ്റ്റെബിലൈസര്‍ ബാറും ലഭിക്കുന്നു. 5-ലിങ്ക് ഇന്‍ഡിപെന്‍ഡെന്റ് സസ്പെന്‍ഷനും സ്റ്റെബിലൈസര്‍ ബാറും റോഡിലെ കുണ്ടും കുഴികളും എളുപ്പം താണ്ടാന്‍ അനുവദിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, April 24, 2025, 12:39 [IST]
English summary
Drag race between mahindra scorpio n and a be 6 see who is the winner
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X