മഹീന്ദ്രയുടെ ഇവി ഗമ അടപടലം തകർന്നു! ഹാരിയർ ഇവിയോട് മുട്ടാൻ പോയ XEV 9E തോറ്റ് തുന്നം പാടി

ഇവികൾ തമ്മിലുള്ള മത്സരം ഓരോ ദിവസം ചെല്ലുന്തോറും കൂടിക്കൊണ്ടിരിക്കുകയാണ്. ടാറ്റയും മഹീന്ദ്രയും ഇന്ത്യൻ കമ്പനികളാണെങ്കിലും വിൽപ്പനയിൽ അവർ എന്നും മത്സരബുദ്ധിയോട് കൂടിയാണ് കാണാറുള്ളത്. ഹാരിയർ ഇവി അവതരിപ്പിച്ച് ബുക്കിങ്ങ് ആരംഭിച്ച് കഴിഞ്ഞപ്പോൾ മണിക്കൂറുകൾകുളളിൽ 10000 ന് മുകളിൽ ബുക്കിങ്ങ് ലഭിച്ചിരിക്കുകയാണ്. ഏതൊരു വാഹനം പുറത്തിറങ്ങിയാലും അതിൻ്റെ കരുത്ത് കാണിക്കുന്ന വീഡിയോകൾ യുട്യൂബിലും സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ഹാരിയർ ഇവിയും മഹീന്ദ്രയുടെ കരുത്തുറ്റ ഇവിയായ XEV 9E എന്ന മോഡലും തമ്മിലുള്ള ഒരു ഡ്രാഗ് റേസാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്.

വലിയൊരു അടച്ച മൈതാനം പോലെയോ റേസ് ട്രാക്ക് പോലെയുളള ഒരു സ്ഥലത്താണ് റേസ് നടത്തിയത്. മത്സരം തുടങ്ങിയപ്പോൾ തന്നെ മഹീന്ദ്രയുടെ ഇവിയെ പിന്നിലാക്കി ഹാരിയർ ഇവി കുതിച്ചു പായുന്നത് വീഡിയോയിൽ കാണാം. ഇൻസ്റ്റൻ്റ് ടോർക്ക് എന്താണെന്ന് ടാറ്റ ഹാരിയർ ഇവി കാണിച്ചു തന്നു. ബേസ് വേരിയന്റ് വരെ സുസജ്ജമാക്കി ഇറക്കിയ ഹാരിയറിനോട് കട്ടക്ക് നില്‍ക്കാനായി മഹീന്ദ്ര തങ്ങളുടെ BE 6, XEV 9e എന്നീ മോഡലുകള്‍ ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്.

drag race of Mahindra xev 9e with harrier ev

മഹീന്ദ്ര BE 6, XEV 9e എന്നീ മോഡലുകള്‍ ഇപ്പോള്‍ 59kWh, 79kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളില്‍ തെരഞ്ഞെടുക്കാം. നേരത്തെ വലിയ ബാറ്ററി പായ്ക്ക് ടോപ് സ്‌പെക്ക് പായ്ക്ക് 3-യില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. പായ്ക്ക് 2 ട്രിം ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരം പ്രയോജനപ്പെടുത്താം.59 kWh ബാറ്ററി പായ്ക്കുമായി വരുന്ന പായ്ക്ക് 2 ട്രിമ്മിന് 24.90 ലക്ഷം രൂപയും 79 kWh വേരിയന്റിന് 26.50 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഈ ഇലക്ട്രിക് എസ്‌യുവി റിയര്‍ വീല്‍ ഡ്രൈവ് മോഡലാണ്. ഇതിന്റെ പിന്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള മോട്ടോര്‍ 79 kWh ബാറ്ററി പായ്ക്കില്‍ 282bhp പവറും 380Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 59 kWh യൂണിറ്റിലും പവര്‍ ഔട്ട്പുട്ട് സമാനമാണ്. അത് കൊണ്ട് തന്നെ ഹാരിയർ ഇവിയുമായി കൊമ്പ് കോർക്കാൻ ഇവൻ തന്നെ ധാരാളമാണ് മഹീ്ദ്രയെ സംബന്ധിച്ചിടത്തോളം. ഇനി ഹാരിയർ ഇവിയുടെ വിശേഷങ്ങളിലേക്ക് ഒന്ന് നോക്കാം.

drag race of Mahindra xev 9e with harrier ev

ആക്‌ടി ഡോട്ട് ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിച്ചിരിക്കുന്ന ഇവിക്ക് ഓൾവീൽ ഡ്രൈവ് സവിശേഷത വരെയുണ്ടെന്നതാണ് ശ്രദ്ധേയം. കാലങ്ങൾക്ക് ശേഷമാണ് ടാറ്റയുടെ വാഹന നിരയിലേക്ക് ഈയൊരു ഫീച്ചർ കടന്നുവരുന്നത്. മഹീന്ദ്ര XEV 9e പോലുള്ള മോഡലുകളുമായിട്ടാവും ഹാരിയർ ഇവിയുടെ മത്സരം. ഒപ്പം എംജിയുടെ വിൻഡ്‌സർ ഇവി പ്രോ പോലുള്ള ടോപ്പ് സെല്ലിംഗ് മോഡലുകൾക്കും ഹാരിയർ ഇലക്ട്രിക്കിന്റെ വരവ് ഭീഷണിയാണ് എന്നത് ഈ വീഡിയോ കാണുന്ന ആർക്കും മനസിലാകുമല്ലോ.

ഡിസൈനിന്റെ കാര്യത്തിൽ ടാറ്റ ഹാരിയർ ഡീസലിന്റെ അതേ രൂപമാണ് ഇവിയും സ്വീകരിച്ചിരിക്കുന്നത്. മുൻവശത്ത് എയറോഡൈനാമിക്സ് കാര്യക്ഷമതക്കായി ക്ലോസ്-ഓഫ് ഗ്രില്ലാണ് ഹാരിയർ ഇവിയിൽ കൊടുത്തിരിക്കുന്നത്. ഇതിന് താഴെയായി ബാറ്ററി പായ്ക്ക്, മോട്ടോറുകൾ തുടങ്ങിയ ആന്തരിക ഘടകങ്ങളെ തണുപ്പിക്കുന്നതിനായി ഫ്രണ്ട് ബമ്പറിൽ വെർട്ടിക്കൽ സാറ്റിൻ സിൽവർ സ്ലാറ്റുകൾ ഉപയോഗിച്ചതും കാണാം.

drag race of Mahindra xev 9e with harrier ev

നോർമൽ, സാൻഡ്, മഡ് റട്ട്‌സ്, സ്നോ/ഗ്രാസ്, റോക്ക് ക്രാൾ, കസ്റ്റം എന്നീ ആറ് വ്യത്യസ്ത റെറെയ്‌ൻ മോഡുകൾ സെലക്‌ട് ചെയ്യാനുള്ള പുതിയ റോട്ടറി ഡയലും കിടിലമാണ്. ടാറ്റ ഹാരിയർ ഇവിയിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകളും ലഭ്യമാണ്. ഹാരിയർ ഇവിയുടെ താഴ്ന്ന വകഭേദങ്ങൾ 65 kWh ബാറ്ററി പായ്ക്കാണ് നൽകുന്നത്. അതേസമയം ടോപ്പ് വേരിയന്റുകൾക്ക് 75 kWh ബാറ്ററിയും കിട്ടും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, July 6, 2025, 15:00 [IST]
English summary
Drag race between mahindra xev 9e and harrier ev see who is the winner video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X