തമിഴ് പടത്തിലൂടെ പുതിയ നാഷനൽ ക്രഷ്, യാത്രകള്‍ക്ക് ഇന്നും പഴയ കാർ മതി! നങ്ങേലിയായി മോളിവുഡിലെത്തിയ നടിയാണ്

പ്രീമിയം മള്‍ട്ടി പര്‍പ്പസ് വാഹന (എംപിവി) വിഭാഗത്തില്‍ ഇന്ത്യയില്‍ ഒറ്റ രാജാവേയുള്ളൂ, അത് ടൊയോട്ട ഇന്നോവയാണ് (Toyota Innova). ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട തങ്ങളുടെ ഹിറ്റ് മോഡലായ ക്വാളിസിന്റെ (Toyota Qualis) പകരം കൊണ്ടുവന്ന ഇന്നോവ വിപണിയില്‍ ഇറങ്ങിയ അന്ന് മുതല്‍ മാര്‍ക്കറ്റ് ലീഡറായി വിലസുകയാണ്. ഇന്ന് മൂന്നാം തലമുറയില്‍ എത്തി നില്‍ക്കുമ്പോഴും ഇന്നോവയ്ക്കുള്ള ഡിമാന്‍ഡ് ഒന്ന് വേറെ തന്നെയാണ്. ആദ്യ തലമുറ ഇന്നോവക്ക് പോലും യൂസ്ഡ് മാര്‍ക്കറ്റില്‍ (Used Car) വന്‍ ഡിമാന്‍ഡ് ആണ്.

ടൊയോട്ടയുടെ വിശ്വാസ്യതയ്‌ക്കൊപ്പം ഇന്നോവയുടെ യാത്രാസുഖവും കാരണം പലരും ഇന്നും പഴയ ഇന്നോവ പൊന്നുപോലെ പരിപാലിച്ച് കൊണ്ടുനടക്കുന്നു. ഒറ്റ സിനിമ കൊണ്ട് തമിഴ്‌നാട്ടുകാരുടെ 'ക്രഷ്' ആയി മാറിയ ഒരു യുവനടി ഇപ്പോള്‍ പഴയ ഇന്നോവയില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. അത് ആരാണെന്ന് നമുക്ക് വിശദമായി വായിക്കാം.

kayudu lohar spotted in toyota innova

ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഒരു വാഹനമാണ് ഇന്നോവ. ആദ്യം ഇന്നോവ, പിന്നീട് ക്രിസ്റ്റ, ഇപ്പോള്‍ ഹൈക്രോസ് എന്നിങ്ങനെ മാറിമാറി എത്തിയപ്പോഴെല്ലാം 7 സീറ്റര്‍ കാറിനെ ഇന്ത്യക്കാര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. 2005-ലാണ് ഇന്നോവ അവതരിച്ചത്. വിപണിയില്‍ 20 വര്‍ഷത്തോടടുക്കുമ്പോള്‍ ഇന്ന് ഇന്നോവയുടെ രണ്ട് തലമുറ പതിപ്പുകള്‍ വില്‍പ്പനക്കെത്തുന്നുണ്ട്.

ഹൈബ്രിഡ് ഹൃദയവുമായി എത്തിയ ഏറ്റവും പുതിയ ഹൈക്രോസിനൊപ്പം മുന്‍ഗാമിയായ ക്രിസ്റ്റയും ഒരുമിച്ചാണ് വില്‍ക്കുന്നത്. രണ്ട് മോഡലുകളും മികച്ച വില്‍പ്പനയുമായി ടൊയോട്ടയുടെ വില്‍പ്പനയില്‍ കാര്യമായ സംഭാവ ചെയ്യുന്നു. ഇന്നോവ ഹൈക്രോസ് പെട്രോള്‍, പെട്രോള്‍-ഹൈബ്രിഡ് ഓപ്ഷനുകളില്‍ ലഭ്യമാകുമ്പോള്‍ ഇന്നോവ ക്രിസ്റ്റ ഡീസല്‍ ഓപ്ഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

പഴയ മോഡല്‍ ഇന്നോവ പെട്രോള്‍, ഡീസല്‍ എന്നീ രണ്ട് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്തിരുന്നു. പഴയ ടൊയോട്ട ഇന്നോവ കാര്‍ മോഡലില്‍ രണ്ട് മോട്ടോര്‍ ഓപ്ഷനുകള്‍ മാത്രമേ ഉണ്ടായിരുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.5 ലിറ്റര്‍ ഡീസല്‍ എന്നിവ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ഇണചേര്‍ത്തിരുന്നത്. കാറിനുള്ളിലെ ഫീച്ചറുകളുടെ കാര്യത്തില്‍ നിലവില്‍ വില്‍പ്പനയിലുള്ള ഇന്നോവ ക്രിസ്റ്റ, ഹൈക്രോസ് എന്നിവയെ അപേക്ഷിച്ച് പഴയ ഇന്നോവ ഏറെ പിന്നിലാണ്.

പഴയ ഇന്നോവയുടെ എക്‌സ്റ്റീരിയറില്‍ പിന്‍ഭാഗത്തെ ബാഡ്ജിംഗ് പ്രൊഫൈല്‍, വലുതും ഗംഭീരവുമായ ഫ്രണ്ട് ഗ്രില്‍, എയര്‍ ഡാം എന്നിവയില്‍ ക്രോം അലങ്കാരം കാണാം. 8 സീറ്റര്‍ ലേഔട്ട്, ക്യാപ്റ്റന്‍ സീറ്റ്, രണ്ടാമത്തെയും മൂന്നാമത്തെയും നിര എസി വെന്റുകള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഈ കാറിന്റെ പ്രധാന സവിശേഷതകളായിരുന്നു. യാത്രാസുഖവും ടൊയോട്ടയുടെ വിശ്വസിനീയമായ എഞ്ചിനും കാരണം ഇന്നും പഴയ ഇന്നോവ ആളുകള്‍ വാങ്ങുന്നു.

kayudu lohar spotted in toyota innova

ഒറ്റ സിനിമ കൊണ്ട് തമിഴ്‌നാട്ടില്‍ സെന്‍സേഷനായി മാറിയ നായികയാണ് കായദു ലോഹര്‍ (Kayadu Lohar). ഇപ്പോള്‍ 25-കാരി ഒരു പഴയ ഇന്നോവ കാറില്‍ ചെന്നൈയിലെ ഒരു മാളില്‍ എത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. അസംകാരിയായ കായദു 'ഡ്രാഗണ്‍' എന്ന ഒറ്റ ചിത്രം കൊണ്ടാണ് തമിഴ്‌നാട്ടില്‍ സെന്‍സേഷനായി മാറിയത്. അശ്വത് മാരിമുത്തു രചനയും സംവിധാനവും നിര്‍വ്വഹിച്ച് ചിത്രത്തില്‍ പ്രദീപ് രംഗനാഥന്റെ രണ്ട് നായികമാരില്‍ ഒരാളായിരുന്ന കായദു.

മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മലയാളിയായ അനുപമ പരമേശ്വരനാണ്. ഡ്രാഗണിലെ പല്ലവി എന്ന കഥാപാത്രം അക്ഷരാര്‍ത്ഥത്തില്‍ കായദുവിന് കരിയര്‍ബ്രേക്കാകുമെന്നാണ് തോന്നുന്നത്. മലയാളത്തില്‍ വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ നങ്ങേലിയെന്ന വേഷം ചെയ്ത കായദു നേരത്തെ തന്നെ മോളിവുഡില്‍ വരവറിയിച്ചതാണ്. ഇപ്പോള്‍ സാക്ഷാല്‍ ധനുഷുമായി ക്ലാഷ് വെച്ച് ബോക്‌സ്ഓഫീസില്‍ നിന്ന് 100 കോടിയിലേറെ വാരി സര്‍പ്രൈസ് ഹിറ്റായ ഡ്രാഗണിലൂടെ കായദുവിന്റെയും തലവര തെളിയുകയാണ്.

kayudu lohar spotted in toyota innova

കായദു വന്നിറങ്ങുന്ന സ്ഥലങ്ങളിലെല്ലാം ആരാധകര്‍ താരത്തെ പൊതിയുകയാണ്. ഇന്നോവ കൂടാതെ ടൊയോട്ടയുടെ തന്നെ മറ്റൊരു ജനപ്രിയ കാറായ എത്തിയോസിലും കായദു യാത്ര ചെയ്യാറുണ്ട്. വിമാനത്താവളത്തില്‍ നിന്ന് കായദു എത്തിയോസില്‍ മടങ്ങുന്ന ചില വീഡിയോസും ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇതില്‍ നിന്ന് ടൊയോട്ടയുടെ കാറുകളാണ് അവര്‍ ഇഷ്ടമെന്ന് മനസ്സിലാക്കാം. പുതുതായി കാര്‍ വാങ്ങുമ്പോള്‍ നടി ടൊയോട്ട തന്നെ വാങ്ങുമോ അതോ മറ്റേതെങ്കിലും ബ്രാന്‍ഡിന് പിറകെ പോകുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, March 23, 2025, 10:00 [IST]
English summary
Dragon actress kayadu lohar seen arriving in old toyota innova mpv viral video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X