20 -ൽ അല്ല 50 -ലും അല്ല 83 -ാം വയസ്സിൽ തന്റെ സ്വപ്നം സാക്ഷാത്കരിച്ച് മുംബൈ സ്വദേശി
"സ്വപ്നം കാണുന്നവർക്ക് പ്രായം ഒരു സംഖ്യ മാത്രമാണ്" എന്നൊരു ചൊല്ല് നാം പലപ്പോഴും കേട്ടിട്ടുണ്ടാവും. എന്നാൽ 83 -ാം വയസ്സിൽ തന്റെ ആദ്യത്തെ പുതിയ കാർ വാങ്ങിയ മുംബൈയിൽ നിന്നുള്ള ഒരു മനുഷൻ ഈ വാചകം അന്വർഥമാക്കിയിരിക്കുകയാണ്.

തന്റെ ആദ്യത്തെ പുതിയ കാർ വാങ്ങിയതിന്റെ മുഴുവൻ കഥയും അദ്ദേഹം "ഹ്യൂമൻസ് ഓഫ് ബോംബെ" എന്ന ഇൻസ്റ്റാഗ്രാമിലെ ഒരു ജനപ്രിയ ഫോട്ടോബ്ലോഗ് അക്കൗണ്ടിലിട്ട പോസ്റ്റിൽ പങ്കിട്ടു.

ഈ വ്യക്തിയുടെ ഐഡന്റിറ്റിയും പേരും ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആളുകൾ സാധാരണയായി കാർ ഓടിക്കുന്നതിൽ നിന്ന് പിന്മാറുന്ന പ്രായത്തിൽ ഒരു കാർ വാങ്ങിയതിന്റെ സന്തോഷകരമായ അനുഭവം അദ്ദേഹം പങ്കുവെച്ചു.
തനിക്ക് എപ്പോഴും കാറുകളോട് കമ്പമായിരുന്നുവെന്നും ചെറുപ്പത്തിൽ തന്നെ ഒരു പുതിയ കാർ വാങ്ങാൻ ആഗ്രഹിച്ചിരുന്നു എന്നും 83 കാരനായ അദ്ദേഹം പോസ്റ്റിൽ പറയുന്നു. എന്നിരുന്നാലും, കുടുംബ ഉത്തരവാദിത്തങ്ങൾ കാരണം, തന്റെ സ്വപ്നങ്ങൾക്ക് മുകളിൽ കുട്ടികളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും മുൻഗണന നൽകിയതിനാൽ, പണം ലാഭിക്കാൻ അദ്ദേഹം പലപ്പോഴും വിലകുറഞ്ഞ സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങി ഉപയോഗിക്കാൻ പ്രേരിതനായി.

അദ്ദേഹത്തിന്റെ മക്കൾ എല്ലാം സെറ്റിൽ ആവുകയും ആറ് പേരക്കുട്ടികളുള്ള ഒരു വലിയ കുടുംബത്താൽ അദ്ദേഹം അനുഗ്രഹിക്കപ്പെടുകയും ചെയ്തു. അതിന് ശേഷം തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കായി മറ്റൊരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു.

എന്നിരുന്നാലും, ഇത്രയുമെല്ലാം സഹിച്ചതിന് ശേഷം അദ്ദേഹം ഒരു പുതിയ കാർ അർഹിക്കുന്നു എന്ന് മനസ്സിലാക്കിയ മക്കൾ 83 വയസുകാരനായ പിതാവിനെ പുത്തൻ കാർ വാങ്ങാൻ നിർബന്ധിച്ചു.

ഈ സംഭാഷണം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം, വൃദ്ധന്റെ കുട്ടികൾ തനിക്കുവേണ്ടി പുതിയ ഗ്രേ നിറത്തിലുള്ള മാരുതി സുസുക്കി വാഗൺആർ ബുക്ക് ചെയ്തു. എന്നിരുന്നാലും, കുട്ടികൾ കൃത്യമായ ഡെലിവറി തീയതിയെക്കുറിച്ച് അദ്ദേഹത്തോട് ഒന്നും വെളിപ്പെടുത്തിയില്ല. തന്റെ പേരക്കുട്ടിയുടെ 25 -ാം ജന്മദിനത്തിൽ ജനുവരി 16 -ന്, ആ മനുഷ്യനെ മക്കൾ വെളിയിൽ ഉച്ചഭക്ഷണത്തിനായി കൂട്ടി കൊണ്ടുപോയി.

അതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനുപകരം, കുടുംബം വൃദ്ധനെ ഒരു മാരുതി സുസുക്കി ഷോറൂമിലേക്ക് കൊണ്ടുപോയി, അവിടെ തന്റെ കൺമുന്നിൽ നിൽക്കുന്ന തന്റെ പുതിയ കാറിന്രഎ രൂപത്തിൽ അദ്ദേഹത്തിന് തന്റെ ജീവിതത്തിലെ ഒരു വലിയ സർപ്രൈസ് ലഭിച്ചു.

ആ നിമിഷം വൃദ്ധനെ വളരെയധികം അതിശയിപ്പിക്കുകയും വികാരഭരിതനാക്കുകയും ചെയ്തു. ഡെലിവറി ചടങ്ങിന് ശേഷം, വൃദ്ധൻ എല്ലാവരേയും തന്റെ പുതിയ വാഗൺആറിൽ ചുറ്റിക്കറങ്ങാൻ കൊണ്ടുപോയി.

ഒരു പുതിയ കാറിന്റെ ഉടമയെന്ന ഈ പുതിയ അനുഭവത്തോട് താൻ ഇപ്പോൾ പ്രണയത്തിലാണെന്നും വാഹനം എല്ലായിടത്തും ഓടിക്കാൻ ഇഷ്ടപ്പെടുന്നതായും വൃദ്ധൻ പറഞ്ഞു. കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനു പുറമേ, ലോണാവാലയിലേക്ക് ഒരു റോഡ് യാത്ര നടത്താനും അവിടെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും അദ്ദേഹം ഇപ്പോൾ ആഗ്രഹിക്കുന്നു.

തന്റെ ചെറുമകന് അടുത്തിടെ 25 വയസ്സ് തികഞ്ഞെങ്കിലും, സ്വാതന്ത്ര്യത്തിന്റെയും സാഹസികതയുടെയും സ്വന്തം ചെറുപ്പകാലം ആരംഭിച്ചത് ഇപ്പോൾ മാത്രമാണെന്ന് തനിക്ക് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ പോസ്റ്റ് പങ്കുവെച്ച മനുഷ്യൻ വാഗൺആറിനെ തന്റെ ദൈനംദിന ഡ്രൈവായി തെരഞ്ഞെടുത്ത ഒരേയൊരു മുതിർന്ന വ്യക്തി മാത്രമല്ല. മാരുതി സുസുക്കിയിൽ നിന്നുള്ള കോംപാക്റ്റ് ടാൾബോയ് ഹാച്ച്ബാക്ക് രാജ്യത്ത് ലഭ്യമായ ഏറ്റവും പ്രായോഗിക കാറുകളിലൊന്നാണ്.

ഇത് ക്യാബിനിൽ മികച്ച സ്‌പേസ് മാനേജ്‌മെന്റ്, കുറഞ്ഞ ടേണിംഗ് റേഡിയസുള്ള ലൈറ്റ് സ്റ്റിയറിംഗ് സെറ്റപ്പ്, എളുപ്പത്തിലുള്ള ഇൻഗ്രെസ്, എഗ്രെസ് എന്നിവ വാഗ്ദാനം ചെയ്യുന്നു, ഇത് പഴയകാല ഡ്രൈവർമാർ പ്രാഥമികമായി ഇഷ്ടപ്പെടുന്ന ചില ആട്രിബ്യൂട്ടുകളാണ്.

കൂടാതെ മാരുതി വാഗൺആർ നിലവിൽ 1.0 ലിറ്റർ, 1.2 ലിറ്റർ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ചോയ്‌സുകളിൽ വാഗ്ദാനം ചെയ്യുന്നു. ചെറിയ 1.0 ലിറ്റർ യൂണിറ്റ് 67 bhp കരുത്തും, 90 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. വലിയ 1.2 ലിറ്റർ യൂണിറ്റ് 90 bhp പരമാവധി കരുത്തും 113 Nm torque ഉം പുറപ്പെടുവിക്കുന്നു.

എഞ്ചിനുകൾ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു. എന്നാൽ ഹാച്ചിന്റെ ചില വേരിയന്റുകൾ ബ്രാൻഡിന്റെ AGS AMT ട്രാൻസ്മിഷൻ യൂണിറ്റ് ഉപയോഗിച്ചും തെരഞ്ഞെടുക്കാം.


Click it and Unblock the Notifications








