ഡ്രിഫ്റ്റ് ചെയ്യുന്ന കാറിനകത്ത് സംഭവിക്കുന്നതെന്ത്?

By Santheep

അസാധ്യമായ ഡ്രൈവിങ് നിയന്ത്രണം ആവശ്യമുള്ള ഒരിടപാടാണ് ഡ്രിഫ്റ്റിങ്. ഒരു മികച്ച ഡ്രിഫ്റ്റിനെ മനസ്സിലാക്കുന്നതിനുള്ള മാനദണ്ഡം ഡ്രൈവര്‍ എത്ര ഭംഗിയായി കാര്‍ സ്വന്തം നിയന്ത്രണത്തില്‍ സൂക്ഷിക്കുന്നു എന്നതു തന്നെയാണ്. ഒരല്‍പം പോലും പാളാതെയുള്ള കാര്‍ ഡ്രിഫ്റ്റിങ്ങിന് ഒരുതരം കാവ്യഭംഗി തന്നെ ആരോപിക്കാവുന്നതാണ്.

ഡ്രിഫ്റ്റ് ചെയ്യുന്ന കാറുകളുടെ പുറത്തു നിന്നുള്ള കാഴ്ചകളാണ് നമ്മളേറെയും കണ്ടിട്ടുള്ളത്. ഡ്രിഫ്റ്റ് ചെയ്യുന്ന കാറിനകത്ത് എന്തെല്ലാം സംഭവിക്കുന്നുവെന്ന് നമ്മളിലധികം പേരും നേരിട്ടറിഞ്ഞിട്ടുണ്ടാവില്ല. ഈ വീഡിയോ ആ അപൂര്‍വ സംഭവം അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്.

കാര്‍ ഡ്രിഫ്റ്റിങ്ങില്‍ പത്തുവര്‍ഷത്തിലധികം പരിചയസമ്പത്തുള്ള ദെയ്ജിറോ യോഷിഹാരയാണ് കാറിന്റെ ഡ്രൈവര്‍. നിരവധി മോട്ടോസ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുള്ള ദെയ്ജിറോ അദ്ദേഹത്തിന്റെ പണിയില്‍ ഒരു മാസ്റ്ററാണ്. ലോകത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഡ്രിഫ്റ്റര്‍മാരില്‍ ഏറ്റവും പ്രതിഭാശാലിയായി ഇദ്ദേഹത്തം വാഴ്ത്തുന്നവരുണ്ട്.

ദെയ്ജിറോ തന്റെ കാറിനെ എത്ര മനോഹരമായി ചൊല്‍പടിക്ക് നിറുത്തുന്നുവെന്ന് ഈ വീഡിയോ നിങ്ങള്‍ക്ക് കാട്ടിത്തരും. ഗോപ്രോ കാമറകളുപയോഗിച്ച് ഷൂട്ട് ചെയ്തതാണ് ഈ വീഡിയോ.
<center><iframe width="100%" height="450" src="//www.youtube.com/embed/JPC5y9PLofI" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Friday, June 13, 2014, 18:38 [IST]
English summary
Drifting a car is fun and watching the burning rubber as a spectator is awesome. However, have you ever had the chance to sit inside a car while drifting? Our guess is a very few people.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X