ഹേ പ്രഭൂ... ഒന്ന് ഹാന്‍ഡ്ബ്രേക്ക് ഇടാന്‍ മറന്നതാ; ശേഷം സംഭവിച്ചത് കാണണോ?

ഒരു വാഹനം വാങ്ങിയ ശേഷം നമ്മള്‍ ഏറ്റവും കാര്യമായി ശ്രദ്ധിക്കേണ്ട കാര്യം അതിന്റെ പരിപാലനമാണ്. റെഗുലര്‍ മെയിന്റനന്‍സ് ചെക്കപ്പുകള്‍ക്കൊപ്പം കാര്‍ വൃത്തിയായി കഴുകി സൂക്ഷിക്കുന്നത് നല്ലതാണ്. വാട്ടര്‍ സര്‍വീസ് സ്‌റ്റേഷനുകളില്‍ നിന്നായിരിക്കും പലപ്പോഴും നഗരപ്രദേശങ്ങളിലുള്ളവര്‍ കാര്‍ വാഷ് (Car Wash) ചെയ്യാനായി ആശ്രയിക്കുക.

ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ സ്വന്തം വീട്ടില്‍ നിന്ന് തന്നെയാകും വണ്ടി കഴുകുക. ചിലര്‍ കാര്‍ വാഷ് പമ്പുകള്‍ വാങ്ങി വീട്ടില്‍ സര്‍വീസ് സെന്റര്‍ സജ്ജീകരിക്കുന്നു. അതേസമയം ചില വാഹനയുടമകളുടെ വീട്ടില്‍ ജലദൗര്‍ബല്യം അനുഭവപ്പെടുന്നുണ്ടാകും. അത്തരക്കാര്‍ നാട്ടിലെ ജലാശയങ്ങള്‍ക്കരികിലെത്തിച്ചായിരിക്കും വാഹനങ്ങള്‍ കഴുകുക. വീടിനടുത്തെ പുഴകളോ തോടുകളോ ഉണ്ടെങ്കില്‍ അതാകും മിക്കവാറും നാട്ടുകാരുടെ 'സര്‍വീസ് സ്‌റ്റേഷന്‍'.

mahindra scorpio n rolls into river

എന്നാല്‍ നദിക്കരയില്‍ വെച്ച് കാര്‍ കഴുകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഓര്‍മിപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ഛത്തീസ്ഗഢില്‍ നിന്ന് പുറത്തുവരുന്നത്. മഹീന്ദ്ര സ്‌കോര്‍പ്പിയോ N (Mahindra Scorpio N) എസ്‌യുവി നദിതീരത്ത് കഴുകുന്നതിനിടയില്‍ ഡ്രൈവര്‍ ഹാന്‍ഡ് ബ്രേക്ക് വലിക്കാന്‍ മറന്നതാണ് പ്രശ്‌നമായത്. ഛത്തീസ്ഗഡിലെ ബൈകുന്ത്പൂര്‍ കൊറിയ മേഖലയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്.

പ്രദേശവാസികള്‍ സാധാരണയായി വാഹനങ്ങള്‍ കഴുകാനായി കൊണ്ടുവരുന്ന ബൈക്ക്ന്ത്പൂര്‍ മേഖലയിലെ ജുംക ബന്ദിലേക്കാണ് ഡ്രൈവര്‍ എസ്‌യുവി കൊണ്ടുവന്നത്. നദീതീരത്ത് കാര്‍ പാര്‍ക്ക് ചെയ്ത പുറത്തിറങ്ങിയ ഡ്രൈവര്‍ പക്ഷേ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നുപോയി. ഡ്രൈവര്‍ വാഹനത്തില്‍ നിന്നിറങ്ങിയ ശേഷം എസ്‌യുവി ചെരിവിലൂടെ താഴേക്ക് ഉരുളാന്‍ തുടങ്ങി. ഡ്രൈവര്‍ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പേ തന്നെ എസ്‌യുവി നദിയില്‍ പതിച്ചിരുന്നു.

mahindra scorpio n rolls into river

നദിയിലെ അത്യവശ്യം ആഴമുള്ള ഭാഗത്താണ് കാര്‍ ചെന്ന് പതിച്ചതെന്നാണ് തോന്നുന്നത്. കാരണം ടെയില്‍ഗേറ്റിന്റെ ഒരു ഭാഗം ഒഴികെ ബാക്കി ഭാഗം മുങ്ങിപ്പോയതായി വീഡിയോയില്‍ കാണാം. കാര്‍ നദിയില്‍ വീണതറിഞ്ഞ് പ്രദേശത്ത് ഒത്തിരിപേര്‍ തടിച്ചുകൂടിയിരുന്നു. ക്രെയിന്‍ കൊണ്ടുവന്നാണ് കാര്‍ ഉയര്‍ത്തിയത്. ക്രെയിന്‍ കാര്‍ ഉയര്‍ത്തുമ്പോള്‍ എസ്‌യുവിയുടെ വിന്‍ഡോകള്‍ താഴ്ത്തിയിട്ടതയാണ് കാണുന്നത്. ഇത് കാരണം വണ്ടിക്കുള്ളില്‍ പെട്ടെന്ന് വെള്ളം കയറാനും മുങ്ങാനും ഇടയാക്കി.

കാറിന്റെ ഫ്രണ്ട് ബമ്പറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാര്‍ ഉയര്‍ത്തുന്നതിനിടെ എസ്‌യുവിയുടെ ക്യാബിനില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകി. ക്യാബിനില്‍ വെള്ളം നിറയുമ്പോള്‍ വാഹനത്തിന്റെ ഭാരം കൂടുന്നതിനാല്‍ വെള്ളത്തില്‍ മുങ്ങിയ കാര്‍ വലിക്കുന്നത് അപകടകരമായ ജോലിയാണ്. ഇവിടെ ഹെവി ഡ്യൂട്ടി ക്രെയിന്‍ സേവനത്തിന് കൊണ്ടുവന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി.

ഇവിടെ അപകടത്തില്‍ പെട്ടത് സ്‌കോര്‍പിയോ N എസ്‌യുവിയുടെ മാനുവല്‍ ആണോ അല്ലെങ്കില്‍ ഓട്ടോമാറ്റിക് പതിപ്പാണോ എന്ന് കാര്യം വ്യക്തമല്ല. അപകടത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഇത് മാനുവല്‍ പതിപ്പാണെന്ന് അനുമാനിക്കപ്പെടുന്നു. വണ്ടി ഉരുണ്ട് പോകുന്നത് കണ്ട് പലപ്പോഴും ആളുകള്‍ ബ്രേക്ക് ഇടാന്‍ ക്യാബിനിനുള്ളില്‍ കയറാന്‍ ശ്രമിക്കാറുണ്ട്. ഇവിടെ നദിയില്‍ മുങ്ങിയ കാര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ആര്‍ക്കും പരിക്കില്ലെന്നാണ് സൂചന.

ഇതുപോലുള്ള അസുഖകകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ അല്‍പ്പം ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കുക. വണ്ടി നിര്‍ത്തി പുറത്തിറങ്ങുന്നതിന് മുമ്പ് ഹാന്‍ഡ്‌ബ്രേക്കിടുന്നത് ശീലമാക്കുക. താഴ്ചയുള്ളതോ ചെരിവുള്ളതോ ആയ പ്രദേശത്ത് വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ അധിക സേഫ്റ്റിക്കായി വാഹനം ഗിയറിലിടാം. വാഹനം മുന്നോട്ടോ പിന്നോട്ടോ ഉരുളുന്നത് തടയാന്‍ സഹായിക്കും. ഇത് ഗിയര്‍ബോക്‌സില്‍ സ്വാധീനം ചെലുത്തില്ലേ എന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്.

mahindra scorpio n rolls into river

വണ്ടി വെള്ളത്തില്‍ മുങ്ങുന്നതോ അല്ലെങ്കില്‍ ഉരുണ്ടുപോയി വല്ല അപകടം പറ്റുന്നതിനേക്കാള്‍ നല്ലതാകും ഇതെന്നാണ് തോന്നുന്നത്. ഹാന്‍ഡ്‌ബ്രേക്കിടാന്‍ മറന്നുണ്ടാകുന്ന അപകടങ്ങള്‍ സമീപകാലത്തായി ഇന്ത്യയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഹാന്‍ഡ്‌ബ്രേക്കിടാന്‍ മറന്ന ഹോണ്ട ബ്രിയോ കാറിലുണ്ടായിരുന്ന കുടുംബം അപകടത്തില്‍ പെട്ടത് അടുത്തിടെയാണ്. അതുകൊണ്ട് വണ്ടി ഇറങ്ങി ചാവി ഊരുന്നതിനൊപ്പം തന്നെ പാര്‍ക്ക് ബ്രേക്ക് ഇടാന്‍ ശ്രദ്ധിക്കുക. ഈ ലേഖനം ഉപകാരപ്രദമായി തോന്നിയെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുമല്ലോ.

More from DriveSpark

Article Published On: Wednesday, December 27, 2023, 13:54 [IST]
English summary
Driver forgot to pull handbrake of mahindra scorpio n while washing on riverbank here is the result
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X