സണ്‍റൂഫുള്ള കാറുള്ളവര്‍ ജാഗ്രതൈ! ഇങ്ങനെ ചെയ്താല്‍ 'പണികിട്ടും'... സൂക്ഷിക്കുക

ഇന്ത്യയില്‍ നിലവില്‍ ഏറ്റവും ട്രെന്‍ഡിംഗായ കാര്‍ ഫീച്ചറുകളില്‍ ഒന്നാണ് സണ്‍റൂഫ്. പണ്ട് ഹൈ-എന്‍ഡ് കാറുകില്‍ കണ്ടുവന്നിരുന്ന ഈ ഫീച്ചര്‍ ഇന്ന് ബജറ്റ് കാറുകളില്‍ വരെ ഓഫര്‍ ചെയ്യുന്നു. ഫീച്ചര്‍ ആളുകള്‍ ചോദിച്ച് വാങ്ങാന്‍ തുടങ്ങിയതോടെ പല ജനപ്രിയ കാറുകളുടെയും മിഡ് വേരിയന്‍ുകളില്‍ ഈ ഫീച്ചര്‍ ഇടംപിടിക്കാന്‍ തുടങ്ങി. എന്നാല്‍ ഇന്നും പലര്‍ക്കും സണ്‍റൂഫുകളുടെ ഉപയോഗം മനസിലായിട്ടില്ല എന്നതാണ് വാസ്തവം. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സണ്‍റൂഫ് തുറന്ന് തല വെളിയിലേക്ക് ഇട്ട് കാഴ്ചകള്‍ കാണുന്നത് ട്രെന്‍ഡാണ്. ഇത് ക്യാമറയില്‍ പകര്‍ത്തി റീല്‍സാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതാണ് പതിവ്. ഇതില്‍ മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ വേര്‍തിരിവില്ല.

കാറിന്റെ റൂഫിലാണ് സണ്‍റൂഫ് നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍ കാറിന്റെ അകത്തേക്ക് ശുദ്ധവായു കടക്കാന്‍ വേണ്ടിയാണ് ഇത് നല്‍കിയിരിക്കുന്നത്. കാറിനെ ആശ്രയിച്ച് വ്യത്യസ്ത തരത്തിലുള്ള സണ്‍റൂഫുകള്‍ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ വിലയുള്ള കാറുകളില്‍ സിംഗിള്‍ പേന്‍ സണ്‍റൂഫുകള്‍ വരുമ്പോള്‍ വില കൂടിയ കാറുകളില്‍ വലിയ പനോരമിക് സണ്‍റൂഫുകള്‍ വരുന്നു. എന്നാല്‍ സണ്‍റൂഫ് എത്ര വലുതും ഗംഭീരവുയാലും കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അതിലൂടെ വെളിയിലേക്ക് നോക്കുന്നത് ശിക്ഷാര്‍ഹമായ നടപടിയാണ്.

cops fine driver letting kids hang out sunroof

കാര്‍ നിശ്ചലമായിരിക്കുമ്പോള്‍ മാത്രമേ ഇങ്ങനെ ചെയ്യാന്‍ പാടുള്ളൂ. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് സണ്‍റൂഫ് തുറന്നിടാം. പക്ഷേ, ഇതിലൂടെ ശരിരം പുറത്തിട്ട് യാത്ര ചെയ്യുന്നത് അത്യന്തം അപകടകരമാണ്. ഈ കാരണം കൊണ്ട് തന്നെ ഇങ്ങനെ ചെയ്യരുതെന്ന് അധികാരികള്‍ പല തവണ വ്യക്തമാക്കിയതാണ്. ഇന്ത്യന്‍ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിലെ 184, 177 വകുപ്പുകള്‍ പ്രകാരം ഇത് കുറ്റകരമാണ്. എന്നിട്ടും ഈ ഒരു പ്രവണത തുടരുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.

കര്‍ണാടകയിലെ ബെംഗളൂവിലാണ് കാറിന്റെ സണ്‍റൂഫിന്റെ വെളിയിലേക്ക് തലയിട്ട് കുട്ടികള്‍ യാത്ര ചെയ്തത്. കാര്‍ സഞ്ചരിച്ച് കൊണ്ടിരിക്കുമ്പോള്‍ യാത്രക്കാര്‍ എല്ലാവരും അവരവരുടെ സീറ്റുകളില്‍ ഇരിക്കണം. കൂടാതെ സുരക്ഷക്കായി സീറ്റ് ബെല്‍റ്റുകള്‍ ശരിയായി ധരിക്കുകയും വേണം. സണ്‍റൂഫിലൂടെ നോക്കുമ്പോള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ സാധിക്കില്ല.

cops fine driver letting kids hang out sunroof

ഇവിടെ കിയ കാരെന്‍സ് കാര്‍ ഉടമയാണ് കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്റെ കുട്ടികളെ സണ്‍റൂഫിലൂടെ തല വെളിയിലേക്കിട്ട് കാഴ്ചകള്‍ കാണാന്‍ അനുവദിച്ചത്. ബംഗളൂരുവില്‍ നടന്ന ഈ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെയൊണ് പൊലീസ് നടപടി സ്വീകരിച്ചത്. വീഡിയോ തെളിവായി സ്വീകരിച്ചാണ് ബെംഗളൂരു HAL ട്രാഫിക് പൊലീസ് കാര്‍ ഡ്രൈവര്‍ക്ക് കനത്ത പിഴ ചുമത്തിയത്.

അശ്രദ്ധയോടെ വാഹനം ഓടിച്ചു എന്നതാണ് കുറ്റം. ജൂണ്‍ 24-ന് സുകേഷ് എസ് സുവര്‍ണ എന്നയാളാണ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രാത്രിയില്‍ ചിത്രീകരിച്ച വീഡിയോയില്‍ ബെംഗളൂരുവിലെ തിരക്കേറിയ റോഡിലൂടെ കിയ കാരെന്‍സ് എംപിവി സഞ്ചരിക്കവെയാണ് രണ്ട് ആണ്‍കുട്ടികള്‍ സണറൂഫിലൂടെ വെളിയിലേക്ക് തല പുറത്തിട്ടത്. റോഡിലൂടെ വാഹനങ്ങള്‍ അതിവേഗം പായുന്നത് വീഡിയോയില്‍ കാണാം.

cops fine driver letting kids hang out sunroof

'ഇത് കൊണ്ടാണ് നമ്മള്‍ ഇന്ത്യക്കര്‍ നമ്മുടെ കാറുകളില്‍ സണ്‍റൂഫ് ഫീച്ചറുകള്‍ അര്‍ഹിക്കാത്തത്. ബുദ്ധിയും വിവരവുമില്ലാത്ത ചില മാതാപിതാക്കളാണ് അവരുടെ കുട്ടികളെ കൊണ്ട് ഇത് ചെയ്യിക്കുന്നത്! അതും കനത്ത ട്രാഫിക്കില്‍. സഡന്‍ ബ്രേക്കിംഗ് സമയത്ത് അപകട സാധ്യത വളരെ കൂടുതലാണ്. ഇത് ബാംഗ്ലൂരിലെ മാറത്തഹള്ളി ഔട്ടര്‍ റിംഗ് റോഡില്‍ നിന്നാണ് എടുത്തത്' ബാംഗ്ലൂര്‍ സിറ്റി പൊലീസിനെ ടാഗ് ചെയ്ത് സുകേഷ് സുവര്‍ണ എക്‌സില്‍ പോസ്റ്റ് ചെയ്തു.

വീഡിയോ കണ്ടതിന് ശേഷം പൊലീസ് വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ബന്ധപ്പെട്ട കിയ കാരെന്‍സ് കാര്‍ ഉടമയെ തിരിച്ചറിയുകയും നേരിട്ട് വിളിപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തത്. സുകേഷ് എസ് സുവര്‍ണയുടെ എക്സ് പോസ്റ്റിന് കീഴില്‍ കാരെന്‍സ് ഡ്രൈവര്‍ക്ക് ലഭിച്ച ചലാന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചലിക്കുന്ന കാറിന്റെയോ എസ്യുവിയുടെയോ സണ്‍റൂഫില്‍ നിന്ന് പുറത്തേക്ക് നോക്കാന്‍ ഒരാളെ അനുവദിക്കുന്നത് സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് പ്രാക്ടീസായി കണക്കാക്കപ്പെടുന്നതായി ട്രാഫിക് പൊലീസ് ജോയിന്റ് കമീഷണറായ അനുചേത് പറഞ്ഞു.

പെട്ടെന്ന് ബ്രേക്ക് പിടിക്കുമ്പോള്‍ തല റൂഫില്‍ ഇടിക്കാനും പ്രത്യേക സാഹചര്യങ്ങളില്‍ പുറത്തേക്ക് തെറിക്കാനും വരെ സാധ്യതയുണ്ട്. ഇന്ത്യയില്‍ അടുത്ത കാലത്തായി ഇത്തരത്തില്‍ വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഇതുവരെ അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇത് നിയമവിരുദ്ധമായി തുടരുന്നുവെന്ന് ഓര്‍മിപ്പിക്കട്ടെ. ഇത്തരം പ്രവത്തികള്‍ ചെയ്യുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് പിഴ ശിക്ഷ ലഭിക്കാന്‍ തക്കതായ പ്രവര്‍ത്തിയാണെന്ന് ഓര്‍മിപ്പിക്കുന്നു.

More from DriveSpark

Article Published On: Sunday, June 30, 2024, 10:00 [IST]
English summary
Driver from bengaluru fined for allowing kids to stand out sunroofs
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X