ഡാഷ്ബോർഡിൽ കുഞ്ഞിനെ കിടത്തി ഡ്രൈവറിൻ്റെ ക്രൂരത, ഡ്രൈവറെ കൈയിൽ കിട്ടിയാൽ രണ്ട് പൊട്ടിക്കണമെന്ന് കമൻ്റുകൾ
ഇന്ത്യ ഈസ് നോട്ട് ഫോർ ബിഗിനേഴ്സ് എന്ന് പലപ്പോഴും നിങ്ങൾ റീലുകളിലൂടെ കാണുന്നതാണല്ലോ. കാരണം മറ്റൊന്നുമല്ല, അമ്മാതിരി മണ്ടത്തരങ്ങളും അഭ്യാസങ്ങളുമാണല്ലോ ദിവസവും കാണിച്ചു കൂട്ടുന്നത്. പലതും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു മണ്ടത്തരം കാണിച്ച ഡ്രൈവറിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്വന്തം കുഞ്ഞാണോ എന്ന കാര്യത്തിൽ വ്യക്തമല്ല, പക്ഷേ ഓടുന്ന കാറിൻ്റെ ഡാഷ്ബോർഡിൽ കുഞ്ഞിനെ കിടത്തിയാണ് ഡ്രൈവർ വീഡിയോ എടുത്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെ _ziddi__shezadi__ എന്ന പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വളരെ തിരക്കേറിയ റോഡിലൂടെ കുഞ്ഞിനെ ഡാഷ്ബോർഡിൽ കിടത്തി വാഹനമോടിക്കുമ്പാൾ എതിരെ വാഹനങ്ങൾ വരുന്നതൊക്കെ കാണാം. സോഷ്യൽ മീഡിയയിൽ എന്ത് തോന്നിവാസവും കാണിക്കാം എന്നാണ് വിചാരിച്ചിരിക്കുന്നത്. ഒരു സുരക്ഷയും ഇല്ലാതെ ഡാഷ്ബോർഡിൽ കിടക്കുമ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്താൽ കുഞ്ഞ് ഗ്ലാസിൽ ചെന്ന് ഇടിക്കാൻ സാധ്യതയുണ്ട്. അത് പോലെ തന്നെ വാഹനത്തിൻ്റെ വേഗത കൂട്ടിയാൽ കുട്ടി താഴേക്ക് വീഴാനും സാധ്യതയുണ്ട്. മാരുതി സുസുക്കി എർട്ടിഗയ്ക്ക് വിശാലമായ ഡാഷ്ബോർഡുളളത് കൊണ്ടായിരിക്കും ഡ്രൈവർ ഈ സാഹസത്തിന് മുതിർന്നത്.

ഓരോ വർഷവും നമ്മുടെ റോഡുകളിൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ ആണ് നഷ്ടപ്പെടുന്നത്. മാരുതി സുസുക്കി എർട്ടിഗയിലാണ് ഡ്രൈവർ ഡാഷ്ബോർഡിൽ കുഞ്ഞിനെ കിടത്തി വീഡിയോ എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ 7 സീറ്റര്‍ കാറുകളുടെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2022 മാര്‍ച്ച് 15-നാണ് മാരുതി സുസുക്കി പുതുക്കിയ എര്‍ട്ടിഗ രാജ്യത്ത് അവതരിപ്പിച്ചത്. LXi, VXi, ZXI എന്നിങ്ങനെ നാല് വേരിയന്റുകളില്‍ എംപിവി വാങ്ങാം.
പേള്‍ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്നിറ്റി ബ്രൗണ്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഓക്സ്ഫോര്‍ഡ് ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ ഏഴ് നിറങ്ങളില്‍ തെരഞ്ഞെടുക്കാം. എര്‍ട്ടിഗയെ ആകര്‍ഷകമാക്കാന്‍ നിരവധി ഫീച്ചറുകള്‍ ഇതില്‍ കമ്പനി സജ്ജീകരിച്ചിരിക്കുന്നു.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, രണ്ടാം നിര യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.
ഈ എംപിവിയില്‍ 7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. അതായത് ചെറിയ കുടുംബങ്ങള്‍ ആണെങ്കില്‍ രണ്ട് കുടുംബങ്ങള്‍ക്ക് വരെ സുഖമായി കയാറാം. വിശാലമായ ഇരിപ്പിടങ്ങള്‍ കൂടാതെ ഉദാരമായ ലഗേജ് സ്്‌പെയ്‌സും ഇത് നല്‍കുന്നു. 209 ലിറ്ററാണ് ഇതിന്റെ ബൂട്ട് സപെയ്‌സ്. മൂന്നാം നിര സീറ്റുകള്‍ മടക്കിയാല്‍ അത് 550 ലിറ്ററായി ഉയര്‍ത്താം. യാത്രക്കാര്‍ക്കൊപ്പം ധാരാളം ലഗേജും കൊണ്ടുപോകേണ്ട കുടുംബങ്ങള്‍ക്ക് ഇത് സൗകര്യപ്രദമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു.

102 bhp പവറും 137 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗയ്ക്ക് കരുത്ത് പകരുന്നത്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. എര്‍ട്ടിഗ സിഎന്‍ജി ഓപ്ഷനിലും വാങ്ങാന്‍ സാധിക്കും. സിഎന്‍ജി പവര്‍ട്രെയിന്‍ 87 bhp പവറും 121.5 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് സിഎന്‍ജി പതിപ്പ് വരുന്നത്.
102 bhp പവറും 137 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗയ്ക്ക് കരുത്ത് പകരുന്നത്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. എര്‍ട്ടിഗ സിഎന്‍ജി ഓപ്ഷനിലും വാങ്ങാന്‍ സാധിക്കും. സിഎന്‍ജി പവര്‍ട്രെയിന്‍ 87 bhp പവറും 121.5 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് സിഎന്‍ജി പതിപ്പ് വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








