അമിതവേഗതയില്‍ കാറോടിച്ച കോടീശ്വരന് 51 ലക്ഷം പിഴ
അമിതവേഗതയ്ക്ക് നമ്മുടെ നാട്ടില്‍ കിട്ടുന്നത് വെറും പത്തുനാനൂറ് രൂപയുടെ പണിയാണ്. ഇത് പാവപ്പെട്ടവനും പണക്കാരനുമൊക്കെ ഒരുപോലെയാണ്. സമത്വം എന്നാണ് ഈ സമ്പ്രദായത്തിന് പേര്. എന്നാല്‍, ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്.
ഡ്രൈവറുടെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയാണ് വടക്കന്‍ യൂറോപ്പിലെ ചില രാജ്യങ്ങളില്‍ ഫൈന്‍ ഈടാക്കുന്നത്. കൂടുതല്‍ വിശദമായി വായിക്കാം താഴെ താളുകളില്‍.

താളുകളിലൂടെ നീങ്ങുക.

ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വാര്‍ത്ത ഫിന്‍ലാന്‍ഡിലെ ട്രാഫിക് ഫൈന്‍ ഈടാക്കലിനെക്കുറിച്ച് പറയുന്നു. കോടീശ്വരനായ റെയ്മ കുയ്സ്ലയെയാണ് അമിതവേഗത്തില്‍ വണ്ടിയോടിച്ചതിന് പിടിച്ചത്. ഇദ്ദേഹത്തിന് പൊലീസ് നല്‍കിയ പിഴ 54,024 പൗണ്ടാണ്. ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 51 ലക്ഷം.

വര്‍ഷത്തില്‍ 4.72 ദശലക്ഷം പൗണ്ടാണ് റെയ്മയുടെ വരുമാനമെന്ന് ഫിന്‍ലന്‍ഡ് അധികൃതര്‍ പരിശോധിച്ച് മനസ്സിലാക്കുകയും അതിന് ആനുപാതികമായ പിഴ ചുമത്തുകയും ചെയ്തു.

ഇദ്ദേഹം മണിക്കൂറില്‍ 103 കിലോമീറ്റര്‍ വേഗതയിലാണ് കാറോടിച്ചിരുന്നത്. പ്രസ്തുത റോഡില്‍ വേഗതാപരിധി 80 കിലോമീറ്ററായിരുന്നു.

ഇത് ഫിന്‍ലാന്‍ഡിലെ ഏറ്റവും വലിയ ട്രാഫിക് പിഴയൊന്നുമല്ല. നേരത്തെ ഒരു നോക്കിയ ഉന്നതോദ്യോഗസ്ഥന് 116,000 പൗണ്ട് (ഒരു കോടിരൂപയോളം) പിഴയിട്ടിരുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ അനുവാദമുള്ള ഒരു നിരത്തില്‍ ഇദ്ദേഹം 75 കിലോമീറ്റര്‍ വേഗചയിലാണ് പാഞ്ഞത്.

പൊലീസ് തനിക്ക് പണി തന്നതില്‍ റെയ്മ കുയ്സ്ല ഇച്ചിരി ദേഷ്യത്തിലാണെന്ന് വാര്‍ത്തകള്‍ പറയുന്നു. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് ഫിന്‍ലാന്‍ഡില്‍ ജീവിക്കാന്‍ പറ്റില്ലെന്നും നാടുവിടാന്‍ പദ്ധതിയിടുകയാണ് താനെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

എന്നാല്‍ ഫിന്‍ലാന്‍ഡിലെ ജനങ്ങള്‍ ഇദ്ദേഹത്തിന്റെ നിലപാടിന് എതിരാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലെ കമന്റുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. റെയ്മ നാണക്കേടു കൊണ്ട് തല കുനിക്കുകയാണ് വേണ്ടതെന്ന് ഒരുത്തന്‍ തെര്യപ്പെടുത്തുന്നു.

കഴിഞ്ഞയാഴ്ച ഒരു ടൂറിസ്റ്റിന് സമാനമായ പണി കിട്ടിയിരുന്നു. അമിതവേഗതയില്‍ വാഹനമോടിച്ചതിന് ന്യൂസീലാന്‍ഡ് പൊലീസാണ് ഇദ്ദേഹത്തെ പിടിച്ചത്. കോടതിയില്‍ ഇദ്ദേഹത്തിന്റെ വാദം രസകരമായിരുന്നു. തന്റെ കൂടെ യാത്ര ചെയ്യുകയായിരുന്ന പിതാവിന് പെട്ടെന്ന് തൂറാന്‍ മുട്ടിയെന്നും അദ്ദേഹത്തെ കക്കൂസിനടുത്തെത്തിക്കാനുള്ള ജീവന്മരണ പാച്ചിലിലായിരുന്നു താനെന്നുമായിരുന്നു വാദം.


Click it and Unblock the Notifications








