ചൂടിനെ പ്രതിരോധിക്കാൻ ചെടികൾ! ഓട്ടോറിക്ഷയ്ക്ക് മുകളിൽ മിനി ഗാർഡൻ സജ്ജമാക്കി ഡ്രൈവർ

ഈ വർഷം ഇന്ത്യ കടുത്ത വേനൽച്ചൂടിനെ അഭിമുഖീകരിക്കുകയാണ്. എസി ഇല്ലാതെ പുറത്തിറങ്ങുന്ന കാര്യങ്ങൾ ഇന്ന് രാജ്യത്തിന്റെ പല ഭാഗത്തും ചിന്തിക്കാൻ പോലും വയ്യാത്ത അവസ്ഥയാണ്.

ചൂടിനെ പ്രതിരോധിക്കാൻ ചെടികൾ! ഓട്ടോറിക്ഷയ്ക്ക് മുകളിൽ മിനി ഗാർഡൻ സജ്ജമാക്കി ഡ്രൈവർ

ആളുകൾ പലപ്പോഴും ചൂടിനെ മറികടക്കാൻ വ്യത്യസ്തമായ വഴികൾ കണ്ടെത്തുന്നു. മുൻ വർഷങ്ങളിൽ ചൂടെ നേരിടാൻ പലരും വാഹനങ്ങൾ ചാണകം കൊണ്ട് പൊതിയുന്നതും മറ്റും നാം കണ്ടിരുന്നു. ഒരു പരിധി വരെ ഇവ കാര്യക്ഷമമാണെന്നും അവ തെളിയിച്ചിട്ടുണ്ട്.

ചൂടിനെ പ്രതിരോധിക്കാൻ ചെടികൾ! ഓട്ടോറിക്ഷയ്ക്ക് മുകളിൽ മിനി ഗാർഡൻ സജ്ജമാക്കി ഡ്രൈവർ

ഇത്തവണ, വേനലിനെ മറികടക്കാൻ ഓട്ടോറിക്ഷയുടെ റൂഫിൽ ഒരു മിനി ഗാർഡൻ സജ്ജീകരിച്ചിരിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവർ. ഇക്കാരണത്താൽ, ഇയാളുടെ ഓട്ടോറിക്ഷ റോഡിൽ ധാരാളം ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയും ഡ്രൈവർ വളരെ പ്രശസ്തനാവുകയും ചെയ്തു. ഓട്ടോറിക്ഷ നിർത്തി പലരും ഇയാളോടൊപ്പം സെൽഫികൾ എടുക്കുകയാണ് ഇപ്പോൾ.

ചൂടിനെ പ്രതിരോധിക്കാൻ ചെടികൾ! ഓട്ടോറിക്ഷയ്ക്ക് മുകളിൽ മിനി ഗാർഡൻ സജ്ജമാക്കി ഡ്രൈവർ

റൂഫിലെ ചെടികൾ കാണുമ്പോൾ യാത്രക്കാർ എപ്പോഴും സന്തോഷിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിദത്ത എയർ കണ്ടീഷണറായാണ് ഇവ പ്രവർത്തിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. ഡ്രൈവർ ഇയ്ക്കിടയ്ക്ക് ചെടികൾ നനയ്ക്കുന്നതും കാണാം. ഏകദേശം രണ്ട് വർഷം മുമ്പ് വേനൽക്കാലത്ത് ഇത്തരമൊരു ആശയം തനിക്ക് ലഭിച്ചതായി ഡ്രൈവർ പറയുന്നു.

ചൂടിനെ പ്രതിരോധിക്കാൻ ചെടികൾ! ഓട്ടോറിക്ഷയ്ക്ക് മുകളിൽ മിനി ഗാർഡൻ സജ്ജമാക്കി ഡ്രൈവർ

ഈ ചുട്ട് പൊള്ളുന്ന ചൂട് കാരണമാണ് ഓട്ടോറിക്ഷയുടെ റൂഫിൽ കുറച്ച് ചെടികൾ നട്ടുപിടിപ്പിക്കാമെന്ന് താൻ വിചാരിച്ചത്. ഈ ചെടികൾ നട്ടുവളർത്തിയതിനാൽ, തന്റെ ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ ഒരു തണുത്ത അന്തരീക്ഷമാണ് എന്ന് അദ്ദേഹം പറയുന്നു, കൂടാതെ തന്റെ യാത്രക്കാർക്കും ഇതേ അഭിപ്രായം തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നു. വിളകളും കുറ്റിച്ചെടികളും പൂക്കളും ഉൾപ്പെടുന്ന 20 ഇനങ്ങൾ അദ്ദേഹം ഓട്ടോയിൽ വളർത്തിയിട്ടുണ്ട്. തന്റെ റൂഫിൽ ചീരയും തക്കാളിയും തിനയും വരെ അദ്ദേഹം നട്ടുപിടിപ്പിച്ചു.

ചൂടിനെ പ്രതിരോധിക്കാൻ ചെടികൾ! ഓട്ടോറിക്ഷയ്ക്ക് മുകളിൽ മിനി ഗാർഡൻ സജ്ജമാക്കി ഡ്രൈവർ

ഇത് എങ്ങനെയാണ് സജ്ജീകരിച്ചത്? ആദ്യം റൂഫിൽ കട്ടിയുള്ള ഒരു ഡ്യൂറി വെച്ച ശേഷം ചെടികൾക്ക് പോഷകപ്രദമാകാൻ കുറച്ച് മണ്ണ് വിതറി എന്ന് ഡ്രൈവർ പറയുന്നു. എന്നിട്ട് ചെടികൾ നട്ടു നനയ്ക്കാൻ തുടങ്ങി. പതിയെ ചെടികൾ തളിർക്കാനും പിന്നീട് തഴച്ചുവളരാനും തുടങ്ങി.

ചൂടിനെ പ്രതിരോധിക്കാൻ ചെടികൾ! ഓട്ടോറിക്ഷയ്ക്ക് മുകളിൽ മിനി ഗാർഡൻ സജ്ജമാക്കി ഡ്രൈവർ

ചെടികളും അവയ്ക്ക് നനയ്ക്കുന്ന വെള്ളവും സൂര്യപ്രകാശം ഓട്ടോറിക്ഷയുടെ റൂഫിൽ എത്തിക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഇക്കാരണത്താൽ, റൂഫ് ചൂടാകില്ല, കൂടാതെ ഓട്ടോറിക്ഷയുടെ ഉൾവശം പുറത്തെ താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ തണുത്തതായിരിക്കും.

ഇതോടൊപ്പം, ക്യാബിനിനുള്ളിൽ രണ്ട് ഫാനുകളും രണ്ട് മിനി കൂളറുകളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, റൂഫിലെ ചെടികൾക്ക് ഭാരം കൂടുമ്പോൾ, അത് എയർഫ്ലോയെ ബാധിക്കുകയും ഇന്ധനക്ഷമത കുറയ്ക്കുകയും ചെയ്യും.

ചൂടിനെ പ്രതിരോധിക്കാൻ ചെടികൾ! ഓട്ടോറിക്ഷയ്ക്ക് മുകളിൽ മിനി ഗാർഡൻ സജ്ജമാക്കി ഡ്രൈവർ

വേനൽക്കാലത്ത് നിങ്ങളുടെ കാർ എങ്ങനെ തണുപ്പിക്കാം?

വിൻഡോ ബ്ലൈന്റുകൾ ഉപയോഗിക്കാം

നിങ്ങളുടെ കാറിനെ താരതമ്യേന കൂളാക്കി നിർത്താൻ കഴിയുന്ന ഏറ്റവും എളുപ്പവും വിലകുറഞ്ഞതുമായ പരിഹാരങ്ങളിലൊന്നാണ് വിൻഡോ ബ്ലൈന്റുകൾ. നിങ്ങൾ വാഹനം പാർക്ക് ചെയ്യുമ്പോഴെല്ലാം, നിങ്ങളുടെ വിൻഡോകൾ സൺബ്ലൈൻഡുകൾ കൊണ്ട് മൂടുക.

ചൂടിനെ പ്രതിരോധിക്കാൻ ചെടികൾ! ഓട്ടോറിക്ഷയ്ക്ക് മുകളിൽ മിനി ഗാർഡൻ സജ്ജമാക്കി ഡ്രൈവർ

ക്യാബിനിലേക്ക് എത്താൻ കഴിയുന്ന സൂര്യതാപത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് ഇത് ചെയ്യുന്നത്. നിങ്ങൾക്ക് വാഹനത്തിന്റെ പ്രത്യേക സൺബ്ലൈന്ഡുകളോ ജനറിക് യൂണിറ്റുകളോ വാങ്ങാം. പല സംസ്ഥാനങ്ങളിലും ഫിലിമുകൾ നിരോധിച്ചിരിക്കുന്നതിനാൽ സൺ ഫിലിമുകൾക്ക് പകരം സൺബ്ലൈൻഡുകൾ വളരെ മികച്ച പരിഹാരമാണ്.

ചൂടിനെ പ്രതിരോധിക്കാൻ ചെടികൾ! ഓട്ടോറിക്ഷയ്ക്ക് മുകളിൽ മിനി ഗാർഡൻ സജ്ജമാക്കി ഡ്രൈവർ

വാഹനം തണലിൽ പാർക്ക് ചെയ്യുക

നിങ്ങൾ വാഹനം പാർക്ക് ചെയ്യുമ്പോൾ, തണലുള്ള സ്ഥലത്ത് പാർക്കിംഗ് സ്പെയ്സ് കണ്ടെത്താൻ ശ്രമിക്കുക. അത് ഒരു മരത്തിനടിയിലോ കെട്ടിടത്തിന്റെ അരികിലോ ആകാം. സൂര്യപ്രകാശം നേരിട്ട് വാഹനത്തിൽ പതിക്കില്ല എന്നതാണ് ഇത് ചെയ്യുന്നത്. അങ്ങനെ, താരതമ്യേന തണുപ്പ് നിലനിർത്തുന്നു.

ചൂടിനെ പ്രതിരോധിക്കാൻ ചെടികൾ! ഓട്ടോറിക്ഷയ്ക്ക് മുകളിൽ മിനി ഗാർഡൻ സജ്ജമാക്കി ഡ്രൈവർ

ഇന്റീരിയർ മൂടുക

നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു ഹാക്ക് സ്റ്റിയറിംഗ് വീൽ, ഡാഷ്ബോർഡ്, സീറ്റുകൾ എന്നിവ ഒരു ഷീറ്റ് അല്ലെങ്കിൽ ടവൽ കൊണ്ട് മൂടുക എന്നതാണ്. ഇക്കാരണത്താൽ, തുണി ചൂടാകുകയും അതിന്റെ പിന്നിലുള്ള വസ്തുകൾ താരതമ്യേന ചൂട് കുറവായിരിക്കുകയും ചെയ്യും.

ചൂടിനെ പ്രതിരോധിക്കാൻ ചെടികൾ! ഓട്ടോറിക്ഷയ്ക്ക് മുകളിൽ മിനി ഗാർഡൻ സജ്ജമാക്കി ഡ്രൈവർ

ക്രമാധീതമായി ഉയർന്നു വരുന്ന ചൂടിൽ പുറത്തിറങ്ങുന്നതിനും ലോംഗ് ഡ്രൈവുകൾ പിടിക്കുന്നതിനും മുമ്പ് വാഹനത്തിന്റെ എയർ കണ്ടീഷനിംഗ് സിസ്റ്റം പ്രത്യേകമായി ചെക്ക് ചെയ്യണം. ഈ സമയത്ത് അവ പരിശോധിച്ച് വേണ്ട മെയിന്റനൻസ് ചെയ്യുന്നത് വളരെ മികച്ചതാണ്. എസിയുടെ ഗ്യാസും, കംപ്രസറും മറ്റ് ഘടകങ്ങളും ചെക്ക് ചെയ്യുന്നതും അഭികാമ്യമാണ്.

Source: AFP

More from DriveSpark

Article Published On: Saturday, May 7, 2022, 12:44 [IST]
English summary
Driver sets up mini garden on auto rikshaws roof top to escape from the summer heat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X