ബൈക്കിംഗ് കമ്മ്യൂണിറ്റി 'കിക്ക് സ്റ്റാര്‍ട്ട്' ചെയ്ത് ഡ്രൈവ്‌സ്പാര്‍ക്ക്; ചേരാനായി ചെയ്യേണ്ടത് ഇത്ര മാത്രം

ജനങ്ങള്‍ക്കിടയില്‍ റോഡ് സുരക്ഷ അവബോധം വളര്‍ത്തുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ബൈക്ക് പ്രേമികളെ ഉള്‍പ്പെടുത്തി ഇന്ത്യയിലെ മുന്‍നിര ഓട്ടോമോട്ടീവ് വെബ്‌സൈറ്റായ ഡ്രൈവ്‌സ്പാര്‍ക്ക് (DriveSpark) ഒരു ബൈക്കിംഗ് കമ്മ്യൂണിറ്റിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കര്‍ണാടകയിലെ ബാംഗ്ലൂരിലാണ് ഡ്രൈവ്‌സ്പാര്‍ക്ക് ബൈക്കിംഗ് കമ്മ്യൂണിറ്റിയുടെ ഉദ്ഘാടന റൈഡ് സംഘടിപ്പിച്ചത്.

ഡ്രൈവ്സ്പാര്‍ക്ക് ബൈക്കിംഗ് കമ്മ്യൂണിറ്റിയുടെ ബാംഗ്ലൂര്‍ ചാപ്റ്റര്‍ 2024 മാര്‍ച്ച് 17-ന് സംഘടിപ്പിച്ച ബ്രേക്ക്ഫാസ്റ്റ് റൈഡില്‍ 13 റൈഡര്‍മാര്‍ പങ്കുചേര്‍ന്നു. റോയല്‍ എന്‍ഫീല്‍ഡ്, ഇന്ത്യന്‍, ബിഎംഡബ്ല്യു, ഹാര്‍ലി ഡേവിഡ്സണ്‍, ബജാജ്, കവാസാക്കി, കെടിഎം തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകളുടെ 350 സിസി മുതല്‍ 1650 സിസി വരെയുള്ള എഞ്ചിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകള്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.

drivespark biking community

ഇതിന് ശേഷം ബാക്കപ്പ് വാഹനത്തിന്റെ അകമ്പടിയോടെ റൈഡര്‍മാര്‍ ഒരുമിച്ച് 125 കിലോമീറ്റര്‍ ദൂരം താണ്ടി റൈഡ് വിജയകരമായി പൂര്‍ത്തിയാക്കി. ചെന്നൈ, കോയമ്പത്തൂര്‍, മധുര, കൊച്ചി, മുംബൈ, മലേഷ്യ എന്നിവിടങ്ങളിലും ഡ്രൈവ്‌സ്പാര്‍ക്ക് ബൈക്കിംഗ് കമ്മ്യൂണിറ്റിയുടെ ചാപ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിപുലമായ റൈഡുകളും മറ്റും പ്ലാന്‍ ചെയ്യുന്നതിനാല്‍ കമ്മ്യൂണിറ്റിയുടെ ഭാഗമാകാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭ്യര്‍ത്ഥനകള്‍ വരുന്നുണ്ട്.

വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള റൈഡര്‍മാരില്‍ നിന്നും ലഭിച്ച അഭ്യര്‍ത്ഥനകള്‍ മാനിച്ച് വരും ദിവസങ്ങളില്‍ നേപ്പാള്‍, ഭൂട്ടാന്‍, മേഘാലയ, ജര്‍മ്മനി, ഇറ്റലി, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഡ്രൈവ്്‌സ്പാര്‍ക്ക് പുതിയ ചാപ്റ്ററുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. ഉത്സാഹികളായ ബൈക്ക് റൈഡര്‍മാര്‍ക്ക് ഇപ്പോള്‍ ഇപ്പോള്‍ ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാകാന്‍ അവസരമുണ്ട്. നിങ്ങളുടെ ലൊക്കേഷന്‍ അനുസരിച്ചുള്ള ഡ്രൈവ്‌സ്പാര്‍ക്ക് ബൈക്കിംഗ് കമ്മ്യൂണിറ്റി ചാപ്റ്ററിലാണ് അംഗത്വം നേടാന്‍ സാധിക്കുക.

അതിനായി ആവശ്യമായ വിവരങ്ങള്‍ നല്‍കി ഈ ഫോം പൂരിപ്പിച്ചാല്‍ മതി. ഫോം സമര്‍പ്പിക്കുന്നതോടെ ഡ്രൈവ്സ്പാര്‍ക്ക് കമ്മ്യൂണിറ്റിയില്‍ ചേരുന്നതിനായുള്ള വാട്ട്സ്ആപ്പ് ലിങ്ക് നിങ്ങള്‍ക്ക് ലഭിക്കും. പുത്തന്‍ ലക്ഷ്യങ്ങളോടെ പാഷനെ പിന്തുടരാനായി ഡ്രൈവ്‌സ്പാര്‍ക്കിനോടൊപ്പം അണിചേരുന്നവര്‍ക്ക് ഭാവിയില്‍ കമ്മ്യൂണിറ്റി നടത്തുന്ന പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം ഗ്രൂപ്പിലൂടെ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

വാഹനലോകത്തെ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി വണ്‍ഇന്ത്യ അവതരിപ്പിക്കുന്ന പോര്‍ട്ടലാണ് ഡ്രൈവ്‌സ്പാര്‍ക്ക്. ഇന്ത്യയിലെ നമ്പര്‍ വണ്‍ ബഹുഭാഷ ഓട്ടോമോട്ടീവ് വെബ്‌സൈറ്റായ ഡ്രൈവ്‌സ്പാര്‍ക്ക് 2012-ലാണ് സ്ഥാപിതമായത്. ഓട്ടോമോട്ടീവ് വാര്‍ത്തകള്‍ക്കായി ഇംഗ്ലീഷിന് പുറമെ മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ പ്രാദേശിക ഭാഷകളിലുള്ള വായനക്കാരുടെ ആദ്യ ലക്ഷ്യസ്ഥാനം ഡ്രൈവ്‌സ്പാര്‍ക്കാണ്.

More from DriveSpark

Article Published On: Friday, March 22, 2024, 11:20 [IST]
English summary
Drivespark biking community launched here is how you can join
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X