വാഹന വാര്‍ത്തകള്‍ ഒറ്റക്ലിക്കില്‍; ത്രെഡ്‌സില്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം ഫോളോ ചെയ്യൂ...

സോഷ്യല്‍ മീഡിയ ഇല്ലാത്ത ഒരു ദിവസം പോലും നമുക്ക് ഇപ്പോള്‍ ചിന്തിക്കാന്‍ കൂടി കഴിയാത്ത അവസ്ഥയാണ്. ഇന്റര്‍നെറ്റ് ഭരിക്കുന്ന ടെക് കമ്പനികള്‍ തമ്മില്‍ 'ഇ-ലോകം' കൈയ്യടക്കാന്‍ ഇന്ന് പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്. മൈക്രോ ബ്ലോഗിംഗ് ഭീമന്‍മാരയ ട്വിറ്റര്‍ അടുത്തിടെ കൊണ്ടുവന്ന മാറ്റങ്ങളില്‍ പല നെറ്റിസണ്‍സും അസ്വസ്ഥരാണ്.

ഈ സാഹചര്യം മുതലെടുക്കാനായി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ ഇപ്പോള്‍ 'ത്രെഡ്സ്' ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സിന് ലോകത്താകമാനം ആവേശകരമായ സ്വീകരണം ലഭിക്കുമ്പോള്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളവും അതില്‍ അണിചേരുകയാണ്. ഇന്റര്‍നെറ്റിലെ പുതിയ കണ്ടന്റ് സൂപ്പര്‍ഹൈവേയിലൂടെയുള്ള ഞങ്ങളുടെ യാത്രയില്‍ ഒപ്പം ചേരാന്‍ ഞങ്ങളെ ഇവിടെ പിന്തുടരാം.

drivespark on threads

മെറ്റ പുതിയതായി അവതരിപ്പിച്ച ത്രെഡ്സ് ആപ്പില്‍ ആദ്യ ഏഴ് മണിക്കൂറുകൊണ്ട് പത്ത് ലക്ഷം ഉപഭോക്താക്കളാണ് അക്കൗണ്ട് ആരംഭിച്ചത്. മെറ്റ മേധാവിയായ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിന് സൗഹാര്‍ദപരമായ എതിരാളിയായിരിക്കും ത്രെഡ്‌സ് എന്നാണ് ഫേസ്ബുക്ക് മേധാവി പറയുന്നത്. അപ്പോള്‍ എന്താണ് ത്രെഡ്‌സ് എന്ന് നമുക്ക് നോക്കാം.

ശതകോടീശ്വരനായ എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന് സൗഹാര്‍ദപരമായ എതിരാളിയാകുമെന്ന് സുക്കര്‍ബര്‍ഗ് പറയുന്നുണ്ടെങ്കിലും ത്രെഡ്‌സിന്റെ ഏക ലക്ഷ്യം ട്വിറ്ററാണ്. ത്രെഡ്‌സിന്റെ വരവിന് പിന്നാലെ അതിനെ പരിഹസിച്ച് മസ്‌ക് രംഗത്ത് വന്നിരുന്നു. മെറ്റയുടെയും ട്വിറ്ററിന്റെയും മേധാവികളായ മാര്‍ക്ക് സക്കര്‍ബര്‍ഗും ഇലോണ്‍ മസ്‌ക്കും അടുത്ത കാലത്തായി സ്ഥിരം സോഷ്യല്‍ മീഡിയകളിലൂടെ ഏറ്റുമുട്ടുകയാണ്.

drivespark on threads

തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ 'ഇടിക്കൂട്ടില്‍' പരിഹരിക്കാനാണ് ഇരുവരുടെയും ശ്രമം. അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പായ യുഎഫ്‌സി നടക്കുന്ന വേഗാസ് ഒക്ടഗണില്‍ ശതകോടീശ്വരന്‍മാരുടെ പോരാട്ടം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഇക്കാര്യത്തില്‍ സീരിയസാണെന്നാണ് സൂചന. ഇതിനിടെയാണ് ത്രെഡിന്റെ വരവ്. മെറ്റക്ക് കീഴിലുള്ള ഇന്‍സ്റ്റഗ്രാം വീഡിയോക്കും ചിത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കുമ്പോള്‍ ടെക്‌സ്റ്റുകള്‍ക്കായിരിക്കും ത്രെഡ്‌സില്‍ പരിഗണന. ട്വിറ്ററില്‍ പരമാവധി ഉപയോഗിക്കാവുന്ന വാക്കുകളുടെ എണ്ണം 280 ആണെങ്കില്‍ ത്രെഡ്‌സില്‍ അത് 500 ആണ്.

കൂടാതെ ത്രെഡ്‌സില്‍ ലിങ്കുകളും, ഫോട്ടോകളും, പരമാവധി അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളും പങ്കുവെക്കാന്‍ സാധിക്കും. നിങ്ങള്‍ നിലവില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ ത്രെഡ്‌സ് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ പ്രത്യേകം യൂസര്‍ നെയിം നല്‍കേണ്ടതില്ല. നിലവിലെ ഇന്‍സ്റ്റഗ്രാം യൂസര്‍ നെയിം ഉപയോഗിച്ച് തന്നെ ത്രെഡ്‌സിലും ലോഗിന്‍ ചെയ്യാം. എന്നാല്‍ പുതിയ ഉപഭോക്താക്കള്‍ക്ക് ആദ്യം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ ശേഷം മാത്രമേ ത്രെഡ്‌സില്‍ ലോഗിന്‍ ചെയ്യാനാകൂ.

drivespark on threads

വാഹന ലോകത്തു നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകളും റിവ്യൂകളും ഓഫ്ബീറ്റ് സ്റ്റോറികളും അറിയാനായി ത്രെഡ്‌സില്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം പേജ് പിന്തുടരുക. വാഹന മേഖലയില്‍ നടക്കുന്ന വാര്‍ത്തകളും വിശേഷങ്ങളും എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം. അതോടൊപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്. അതിനാല്‍ ഓട്ടോമോട്ടീവ് ലോകത്തെ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി ഞങ്ങളെ പിന്തുടരാന്‍ മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 6, 2023, 17:28 [IST]
English summary
Drivespark malayalam is on all new threads app
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X