ലൈസന്‍സിന് നെഗറ്റീവ് പോയിന്റ് സിസ്റ്റം വരുന്നു! വണ്ടിയെടുക്കും മുമ്പ് ഇത് വായിച്ചോ

ലോകത്ത് ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഭീമന്‍ തുക പിഴ ചുമത്തുന്നതടക്കമുള്ള ശിക്ഷാ രീതികള്‍ നടപ്പാക്കിയിട്ടും വലിയ മാറ്റങ്ങള്‍ കാണാത്തതിനാല്‍ അടവ് മാറ്റി പയറ്റി നോക്കാന്‍ പോകുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഓസ്‌ട്രേലിയ, യുകെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നടപ്പാക്കി വിജയിച്ച മാതൃകകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ തടയുന്നതിനുമായി ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് (DL) നെഗറ്റീവ് പോയിന്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം.

അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അമിതവേഗത, സിഗ്നല്‍ തെറ്റിക്കല്‍ എന്ന് തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഡ്രൈവര്‍മാരെ ശിക്ഷിക്കുന്ന ഈ സംവിധാനം രണ്ട് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.ഉത്തരവാദിത്തം ബോധമുള്ളതും സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നെഗറ്റീവ് പോയിന്റുകള്‍ നല്‍കുക മാത്രമല്ല നല്ല ഡ്രൈവിംഗ് ശീലങ്ങള്‍ക്ക് മെറിറ്റ് പോയിന്റ് നല്‍കുന്നതിലും മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

indian driving license

ഗതാഗത നിയമങ്ങള്‍ പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മെറിറ്റ് പോയിന്റുകള്‍ നല്‍കുന്നത് റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിക്കുന്ന സന്തുലിതമായ അന്തരീക്ഷം സൃഷ്ടിക്കും. 1988 മുതല്‍ യുകെയില്‍ ഫലപ്രദമായ രീതിയില്‍ നടപ്പാക്കുന്ന ഈ പരിപാടി ഗതാഗത നിയമലംഘനങ്ങളിലും അപകടങ്ങളിലും ഗണ്യമായ കുറവുണ്ടാക്കിയതായാണ് പറയപ്പെടുന്നത്. റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാറിന്റെ തീരീമാനമെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്.

മെറിറ്റ്, ഡീമെറിറ്റ് പോയിന്റുകള്‍ക്കൊപ്പം ഉയര്‍ന്ന ഡ്രൈവിംഗ് നിലവാരം നിലനിര്‍ത്തുന്നതിനായി ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കുന്നതിനുള്ള പ്രക്രിയയും മന്ത്രാലയം പരിഷ്‌കരിക്കാന്‍ പോകുകയാണ്. മുന്‍കാലങ്ങളില്‍ ഗതാഗത നിയമം ലംഘിച്ചവര്‍ ലൈസന്‍സ് പുതുക്കാനായി അപേക്ഷിക്കുമ്പോള്‍ അവരുടെ കഴിവ് തെളിയിക്കാനായി ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് വിധേയരാകേണ്ടി വന്നേക്കാം. എല്ലാ ഡ്രൈവര്‍മാരും അവരുടെ എക്സ്പീരിയന്‍സ് പരിഗണിക്കാതെ, ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ സംരംഭം വഴി ലക്ഷ്യമിടുന്നത്.

challan

കൂടാതെ ഇലക്ട്രിക് മൊബിലിറ്റിയില്‍ രാജ്യം കൂടുതല്‍ ശ്രദ്ധ പ്രതിഫലിപ്പിക്കുന്നുവെന്നതിന് അടിവരയിട്ട് കൊണ്ട് ഇലക്ട്രിക് വാഹന (ഇവി) ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക ലൈസന്‍സിംഗ് വ്യവസ്ഥകളും ഗതാഗത മന്ത്രാലയം അവതരിപ്പിക്കുന്നു. 1,500 വാട്ട് വരെ പവര്‍ ഔട്ട്പുട്ടും മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയുമുള്ള ഇവി ഡ്രൈവര്‍മാര്‍ക്ക് ഭാവിയില്‍ പ്രത്യേക ലൈസന്‍സുകള്‍ ആവശ്യമായി വന്നേക്കാം.

ഇന്ത്യയുടെ ഓട്ടോമോട്ടീവ് ഭൂപടത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള മറ്റൊരു ചുവടുവയ്പ്പാണ് ലേണര്‍ ലൈസന്‍സുകള്‍ക്കായി ഗ്രേഡഡ് യോഗ്യതാ സംവിധാനം. പുതിയ ഡ്രൈവര്‍മാര്‍ റോഡുകളില്‍ സുരക്ഷിതമായി സഞ്ചരിക്കാന്‍ വേണ്ടത്ര തയാററെടുപ്പുകള്‍ നടത്തിയെന്ന് ഉറപ്പാക്കുകയാണ് ഈ ക്രമീകരണത്തിന്റെ ലക്ഷ്യം.റോഡ് അപകടങ്ങള്‍ കുറയ്ക്കാനായി ഗതാഗത നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുന്നത് ഉള്‍പ്പെടെ കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും ഇന്ത്യ ഇപ്പോഴും ഉയര്‍ന്ന തോതിലുള്ള റോഡപകടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു.

road accident

പ്രതിവര്‍ഷം ഏകദേശം 1.7 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിയമ ഭേദഗതികള്‍ക്കൊപ്പം പോയിന്റ് സിസ്റ്റം നടപ്പിലാക്കുന്നതും ട്രാഫിക് കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനുമായി കൂടുതല്‍ കാര്യക്ഷമമായ തന്ത്രങ്ങള്‍ നടപ്പാക്കാനുള്ള സര്‍ക്കാറിന്റെ സമര്‍പ്പണത്തെ ഇതെല്ലാം എടുത്തുകാണിക്കുന്നു.2011-ല്‍ മോട്ടോര്‍ വാഹന നിയമ അവലോകനം ഒരു പെനാല്‍റ്റി പോയിന്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു.

മൂന്ന് വര്‍ഷത്തിനുള്ളില്‍ 12 പോയിന്റുകള്‍ നേടിയാല്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനായിരുന്നു നിര്‍ദേശം. നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് അഞ്ച് വര്‍ഷം വരെ റദ്ദ് ചെയ്യപ്പെട്ടേക്കാം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഡ്രൈവര്‍മാര്‍ക്കിടയില്‍ അച്ചടക്കം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ ഒരു പദ്ധതിയാണ് ഈ പരിഷ്‌കാരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്ത്യയിലെ റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു നിര്‍ണായക നീക്കമാണ് റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പുതിയ പദ്ധതി. ട്രാഫിക് മാനേജ്മെന്റിനായുള്ള ആഗോള മാനദണ്ഡങ്ങളുമായി ഇത് പൊരുത്തപ്പെടുന്നു. നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനൊപ്പം ഉത്തരവാദിത്തമുള്ള ഡ്രൈവര്‍മാര്‍ക്ക് ഇന്‍സെന്റീവുകള്‍ നല്‍കുന്നതിനുമുള്ള ഈ നീക്കം റോഡ് അപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു.

More from DriveSpark

Article Published On: Sunday, May 25, 2025, 9:22 [IST]
English summary
Driving license negative points system every thing you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X