തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കരുത്; ഫോക്‌സ്‌വാഗൺ വെർട്ടിസിൻ്റെ ഓഫ്റോഡ് പരാക്രമങ്ങൾ

ഫോക്‌സ്‌വാഗൺ തങ്ങളുടെ ഏറ്റവും മികച്ച സെഡാൻ പരിചയപ്പെടുത്തിയതിൽ ഒന്നാണ് വെർട്ടിസ്. പെർഫോമൻസ് കൊണ്ടും, ആരേയും ആകർഷിക്കുന്ന ഡിസൈൻ കൊണ്ടും എല്ലാ വാഹനപ്രേമികളുടേയും മനസ്സിൽ കയറി കൂടിയ മോഡൽ കൂടിയാണ് ഇത്. ലൈനപ്പിലെ തന്നെ മികച്ച മോഡലാണെങ്കിലും ഇതിന് അധികം ഓഫ് റോഡ് കഴിവുകളൊന്നുമില്ല. അല്ലെങ്കിൽ തന്നെ കംഫർട്ടിനും പെർഫോമൻസിനും പേരുകേട്ടവാഹനം ഓഫ് റഏാഡർ കൂടിയായിരിക്കണം എന്ന് ആഗ്രഹിക്കുന്നത് ഇച്ചിരി ഓവറല്ലേ.

പക്ഷേ നമ്മുടെ വണ്ടി ഭ്രാന്തൻമാരോട് അത് പറഞ്ഞിട്ട് കാര്യമുണ്ടോ, ഒന്നും അസാധ്യമല്ല എന്നാണല്ലോ ചൊല്ല്. അത് കൊണ്ട് ഒരു കൂട്ടം വ്ളോഗർമാർ രണ്ട് വെർട്ടിസുമായി ലഡാക്കിലെ ലേയിലെ മഞ്ഞ് നിറഞ്ഞ റോഡിലേക്ക് പോയി.മഞ്ഞിലും ചെളിയിലും വാഹനം കഠിനപരിശ്രമം നടത്തുന്നത് നമ്മുക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കും. വലിയ അപകട സാധ്യതയും മഞ്ഞ് നിറഞ്ഞ വഴിയിലും ടൂ വീൽ ഡ്രൈവ് കാർ കഷ്ടപ്പെടുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കരുത്; ഫോക്‌സ്‌വാഗൺ വെർട്ടിസിൻ്റെ ഓഫ്റോഡ് പരാക്രമങ്ങൾ

ഇരുട്ട് വീണ പർവത നിരകളിലെ വഴികളിലൂടെ എല്ലാം യാത്ര ചെയ്ത് വിവിധ സ്ഥലങ്ങളിലെത്തി ചേരുകയാണ്. ഇവരുടെ കൂടെ ഫോർ വീൽ ഡ്രൈവ് സംവിധാനമുളള രണ്ട് എസ്‌യുവികളും ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ വാഹനം കുടുങ്ങി പോയ സ്ഥലത്ത് നിന്ന് എസ്‌യുവി രക്ഷപ്പെടുത്തി എടുക്കുകയായിരുന്നു. തങ്ങളുടെ യാത്രകളുടെ അപകട വശങ്ങളും വീഡിയോയിൽ വിവരിക്കുന്നു.

പരിചയസമ്പന്നരായ ഡ്രൈവർമാർക്ക് പോലും ഇത്തരം കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ച്ചയും വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ആയതിനാൽ ബ്രേക്കുകൾ, സ്റ്റിയറിംഗ്, ആക്സിലറേഷൻ, ഗിയർ മാറ്റൽ എന്നിവ ഉൾപ്പെടെയുള്ള എല്ലാ നിയന്ത്രണങ്ങളും സാവധാനത്തിലും സുഗമമായും പ്രവർത്തിപ്പിക്കുകയാണ് വേണ്ടത്. സാവധാനത്തിലും സ്ഥിരതയിലും ഡ്രൈവ് ചെയ്യുക എന്നതാണ് ആദ്യ എടുക്കേണ്ട തീരുമാനം. മഞ്ഞുവീഴ്ച്ചയുള്ള സാഹചര്യങ്ങളിൽ ഉയർന്ന വേഗതയിൽ വാഹനമോടിക്കുന്നത് അപകടം വിളിച്ചുവരുത്താൻ കാരണമായേക്കാം.

മഞ്ഞുവീഴ്ചയുള്ള കാലാവസ്ഥയിൽ കുറഞ്ഞ ദൃശ്യപരതയും വഴുക്കലുളള റോഡുകളും കൂടിച്ചേർന്നാൽ വാഹനത്തിന് അതിന്റെ നിയന്ത്രണം നഷ്‌ടപ്പെടാൻ കാരണമാവും. ഇത്തരം സാഹചര്യങ്ങളിൽ സാവധാനത്തിലും സ്ഥിരതയോടെയും വാഹനമോടിക്കുന്നത് മികച്ച തീരുമാനങ്ങളിൽ ഒന്നായിരിക്കും. വാഹനമോടിക്കുമ്പോൾ ഏറ്റവും ആവശ്യമായ ഒന്നാണല്ലോ കാഴ്ച്ച. ഇത് മൂടാതിരിക്കാൻ വിൻഡ്‌ഷീൽഡും ജനലുകളും ഡീഫ്രോസ്‌ഡ് ആയി സൂക്ഷിക്കുകയാണ് വേണ്ടത്. കാർ പുറത്തെടുക്കുന്നതിന് മുമ്പ്, മികച്ച ദൃശ്യപരത ഉറപ്പാക്കാൻ വിൻഡ്ഷീൽഡും എല്ലാ വിൻഡോകളും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക.

വിന്റർ ഡ്രൈവിംഗിൽ അപകടമുണ്ടാവാൻ കാരണമാവുന്ന വില്ലനാണ് ഗ്ലാസിൽ മിസ്റ്റടിക്കുന്നത്. ഇതിനെ മറികടക്കാനായി വിൻഡ്‌ഷീൽഡും ജനാലകളും അകത്തും പുറത്തും വൃത്തിയാക്കുക. ഡീഫോഗ് ചെയ്യുന്നതിനായി വിൻഡോകൾ കുറച്ചുനേരം താഴ്ത്തി ശുദ്ധവായു ശ്വസിക്കുന്നതും മികച്ച നീക്കമായിരിക്കും. ഇൻഡിക്കേറ്ററുകൾ കൃത്യമായി ഉപയോഗിക്കുക എന്നതാണ് അടുത്തതായി വിന്റർ ഡ്രൈവിംഗിൽ നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യം. ശൈത്യകാലത്ത്, ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോഴെല്ലാം ഇവ ഉപയോഗിക്കുന്നത് മറ്റ് ഡ്രൈവർമാർക്ക് നിങ്ങളുടെ വാഹനത്തെ മനസിലാക്കാനും വേണ്ട നീക്കങ്ങൾ നടത്താനും സഹായകരമാവും.

ഏതെങ്കിലും വശത്തേക്ക് തിരിയാൻ തീരുമാനിച്ചു കഴിഞ്ഞാൽ അതിന് മുന്നോടിയായി തന്നെ ഇൻഡിക്കേറ്റർ ഉപയോഗിക്കാനും ശ്രമിക്കണം. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതും വളരെ അത്യാവിശ്യമാണ്. മഞ്ഞുവീഴ്ചയിലും മഞ്ഞുമൂടിയ റോഡിലും ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരാണെന്നും മുന്നിലുള്ള വാഹനത്തിൽ നിന്ന് മതിയായ അകലം പാലിക്കണമെന്നും ഉറപ്പാക്കുക. ജാഗ്രത പാലിക്കുക എന്നത് ഇത്തരം സാഹചര്യങ്ങളിൽ പരമപ്രധാനമാണ്. അടിയന്തിര സാഹചര്യങ്ങളിൽ പ്രതികരിക്കാനും അപകടങ്ങൾ ഒഴിവാക്കാനും ഇത് നിങ്ങൾക്ക് മതിയായ സമയം അനുവദിക്കും.

അത് കൊണ്ട് മഞ്ഞുകാലത്ത് മാത്രമല്ല വാഹനം എപ്പോഴൊക്കെ ഓടിക്കുമ്പോഴും ജാഗ്രതയോട് കൂടി വേണം ഡ്രൈവ് ചെയ്യാൻ. നിങ്ങളുടെ വാഹനത്തിൻ്റെ ശേഷി അറിയാൻ ഇത്തരം യാത്രകൾ പോകുന്നത് കൊണ്ട് കുഴപ്പമില്ല, പക്ഷേ അത് തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുന്നതിന് തുല്യമാവരുത്. അത് കൊണ്ട് ഒരിക്കലും ഒരു സെഡാൻ കൊണ്ട് മലയും മഞ്ഞും കയറാൻ പോകരുത് എന്ന് ഒരിക്കലും പറയില്ല പക്ഷേ സൂക്ഷിച്ചു വേണം. മാരുതി സുസുക്കി ആൾട്ടോയുമായി ലഡാക്കും കശ്മീരും പോകുന്നവരാണ് നമ്മുടെ മിടുക്കൻമാർ.

More from DriveSpark

Article Published On: Wednesday, May 17, 2023, 19:06 [IST]
English summary
Driving vehicles like the volkswagen virtus gt through snow covered passes is not a good idea
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X