ഡ്രൈവിങ്ങിനിടെ ഗൂഗിള്‍ ഗ്ലാസ് ഉപയോഗം നിരോധിക്കണം?
ഗൂഗിള്‍ ഗ്ലാസ് ധരിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്നത് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെക്കാള്‍ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്നതാണെന്ന് പുതിയ പഠനം.
യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡയിലെ ബെന്‍ സാവ്‌യര്‍ എന്ന ഗവേഷകനാണ് തന്റെ പഠനത്തിലൂടെ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടുന്നത്. റോഡുകളിലെ അടിയന്തിരമായ സാഹചര്യങ്ങളില്‍ ഗൂഗിള്‍ ഗ്ലാസ് ധരിച്ചവരുടെ പ്രതികരണം വളരെ കുറഞ്ഞ വേഗത്തിലാണെന്ന് പഠനം പറയുന്നു. ഡ്രൈവിങ്ങിനിടെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവരും ഗൂഗിള്‍ ഗ്ലാസ് ഉപയോഗിക്കുന്നവരും തമ്മില്‍ നിര്‍ണായകമായ വ്യത്യാസമൊന്നും തനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ബെന്‍ സാവ്‌യര്‍ പറയുന്നു.

ചിത്രങ്ങളിലൂടെ നീങ്ങുക

ടെക്സ്റ്റ് മെസ്സേജുകളയയ്ക്കാനും വോയ്‌സ് കമാന്‍ഡുകള്‍ നല്‍കാനുമെല്ലാം ഗൂഗിള്‍ ഗ്ലാസ് ഉപകാരപ്പെടുന്നതിനാല്‍ ഇത് റോഡില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാന്‍ സാധ്യത കൂട്ടുന്നു.

അതെസമയം ഗൂഗിള്‍ ഗ്ലാസ് ഈ പഠനത്തിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. ഡ്രൈവര്‍ക്ക് തല്‍സമയ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നതിനാല്‍ വളരെ ചെറിയ തോതിലുള്ള വ്യതിചലനമേ ഡ്രൈവറുടെ ശ്രദ്ധയില്‍ സംഭവിക്കുന്നുള്ളൂവെന്ന് ഗൂഗിള്‍ ഗ്ലാസ് വക്താവ് പറയുന്നു.

ഡ്രൈവര്‍ മുമ്പിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു എന്നതിനര്‍ത്ഥം അയാള്‍ കാണുന്നുണ്ട് എന്നല്ലെന്ന് പഠനം നടത്തിയ ബെന്‍ സാവ്‌യര്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഗിള്‍ ഗ്ലാസ് ധരിച്ചവര്‍ മുന്നിലേക്ക് നോക്കികൊണ്ടിരിക്കും എന്നത് സത്യമാണ്. അവര്‍ പലപ്പോഴും മുന്നില്‍ നടക്കുന്നതൊന്നും കാണുന്നുണ്ടാവില്ല. ഇത് വലിയ സുരക്ഷാപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ഏതാണ്ട് 40 പേരാണ് ഈ പഠനത്തിനുവേണ്ടി സഹകരിച്ചത്. ഒരു സിമുലേറ്ററില്‍ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് ഒരു ഗണിതപ്രശ്‌നം പരിഹരിച്ച് ടെക്സ്റ്റ് ചെയ്യാന്‍ ഇട്ടുകൊടുക്കുകയാണ് ചെയ്തത്. ഇതേ പരീക്ഷണം സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ചും ആവര്‍ത്തിച്ചു.

ഈ പ്രക്രിയയ്ക്കിടെ പലപ്പോഴും അപകടങ്ങളിലേക്ക് ഡ്രൈവര്‍മാര്‍ എത്തിച്ചേര്‍ന്നതായി ബെന്‍ സാവ്‌യര്‍ വ്യക്തമാക്കി. അതെസമയം ഗൂഗിള്‍ ഗ്ലാസ് ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് വേഗത്തില്‍ അപകട സന്ദര്‍ഭത്തെ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നുണ്ടെന്നും പഠനം പറയുന്നു. ഏതായാലും, ഭാവിയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന വിഷയാണ് ഗൂഗിള്‍ ഗ്ലാസ് ഡ്രൈവിങ്. നിലവില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയമപരമായ വിലക്കുകളുണ്ട്. സമാനമായ നീക്കങ്ങള്‍ ഗൂഗിള്‍ ഗ്ലാസിനു നേരെയും വരുമോ എന്നത് കാത്തിരുന്ന് കാണണം.


Click it and Unblock the Notifications








