ലാന്റിംഗിനിടെ വിമാനത്തിൽ ഡ്രോൺ ഇടിച്ചു; വൻ ദുരന്തമൊഴിവായി
ബ്രിട്ടീഷ് എയർവേസിന്റെ വിമാനം ഹീത്രൂ വിമാനത്താവളത്തിൽ പറന്നിറങ്ങുന്നതിനിടയിൽ അജ്ഞാത ഡ്രോണുമായി കൂട്ടിഇടിച്ച് ആളുകളിൽ ഭീതി പടർത്തി. ഡ്രോണുമായി ഇടിച്ചെങ്കിലും വളരെ സുരക്ഷിതമായി വിമാനം ലാന്റ് ചെയാൻ സാധിച്ചു. കഴിഞ്ഞ ദിവസമാണ് സുരക്ഷാവൃത്തങ്ങളെയെല്ലാം അങ്കലാപ്പിലാക്കികൊണ്ട് ഈ സംഭവം നടന്നത്.
എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ
ജനീവയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എ320 എയർബസാണ് വൻ ദുരന്തത്തില്‍ നിന്നും ഒഴിവായി അഞ്ചാം നമ്പർ ടെർമിനലിൽ സുരക്ഷിതമായി ലാന്റ് ചെയ്തത്. പൈലറ്റിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹീത്രൂവിലുള്ള ഏവിയേഷൻ പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്.

വിമാനത്തിൽ 132 യാത്രക്കാരും അഞ്ച് ഉദ്യോഗസ്ഥരുമായിരുന്നു ഉണ്ടായിരുന്നത്. യുകെയിൽ ഇത്തരത്തിലുള്ളൊരു സംഭവം ഇതാദ്യമായാണ്.

അപകടത്തെ തുടർന്ന് എൻജിനീയർമാരും സുരക്ഷാവിഭാഗവും ചേർന്ന് വിമാനത്തെ കർശന പരിശോധനയ്ക്ക് വിധേയമാക്കുകയും അടുത്ത ടേക്ക് ഓഫിനായി തയ്യാറാക്കുകയും ചെയ്തു.

പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് അന്വേഷണത്തിന് എല്ലാ പിൻതുണയും നൽകുമെന്ന് എയർവേസ് വക്താവ് അറിയിച്ചു.

വിമാനത്താവള പരിസരത്ത് വച്ച് പൈലറ്റ് രഹിത ഡ്രോണുകൾ പറത്തുന്നത് നിയമവിരുദ്ധമാണെന്നും അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സിവിൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചു.

ഡ്രോണുകൾ എപ്പോൾ വേണമെങ്കിലും അപകടങ്ങൾ വരുത്തിവെക്കാമെന്നും പറത്താൻ പാടില്ലെന്നുള്ള നിയമം കർശനമാക്കേണ്ടത് അത്യാവശ്യമാണെന്നും ബ്രിട്ടീഷ് എയർലൈൻ പൈലറ്റ് അസോസിയേഷൻ പരാതിപ്പെട്ടു.

നിയമം ലംഘിക്കുന്നവർക്കെതിരെ പിഴചുമത്തുകയോ വേണ്ടിവന്നാൽ തടവ് ശിക്ഷ വരെ നടപ്പിലാക്കണമെന്നവർ ആരോപിച്ചു.

സുരക്ഷിതമായി നിലത്തിറക്കിയ വിമാനം ചില പരിശോധനകൾക്ക് ശേഷം തുടർന്നുള്ള യാത്രയ്ക്ക് സജ്ജമാക്കുകയും ചെയ്തു.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

ലേസർ ആക്രമണം പൈലറ്റും യാത്രക്കാരും നേരിടുന്ന പുതിയ ഭീഷണി

പരീക്ഷണ പറക്കലിനൊരുങ്ങി ലോകത്തിലെ ഏറ്റവും നീളം കൂടിയ വിമാനം


Click it and Unblock the Notifications