ഡ്രോൺ ഒരു പൊളി പൊളിക്കും; പറന്ന് നടന്ന് ചോര നൽകാൻ തയ്യാർ

ഡ്രോണുകളെ കുറിച്ച് അറിയാത്തവരായി ആരും തന്നെ കാണില്ല. പണ്ട് കല്ല്യാണങ്ങൾക്ക് പോകുമ്പോഴായിരുന്നു ഡ്രോണുകൾ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ 10000 രൂപ മുതൽ വാങ്ങാന സാധിക്കുന്ന ഡ്രോണുകൾ വിപണിയിൽ സജീവമാണ്. ഡ്രോണുകൾ എതൊക്കെ കാര്യത്തിന് ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.കൃഷിക്ക് വേണ്ടിയും മരുന്ന് അടിക്കുവാനും എല്ലാം ഇപ്പോൾ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.

ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡ്രോണുകൾ ഉപയോഗിച്ച് രക്ത വിതരണം വിജയകരമായി നടത്തിയിരിക്കുകയാണ്. കൊവിഡ് സമയത്ത് ആളുകൾക്ക് എത്തിചേരാൻ കഴിയാത്ത സ്ഥലങ്ങളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് 'ഐ-ഡ്രോൺ' ഉപയോഗിച്ചിരുന്നു.

ഡ്രോൺ ഒരു പൊളി പൊളിക്കും; പറന്ന് നടന്ന് ചോര നൽകാൻ തയ്യാർ
ഘാന, യുഎസ് എന്നീ രാജ്യങ്ങൾ ഇതിനകം തന്നെ ഡ്രോണുകൾ ഉപയോഗിച്ച് രക്ത ഉൽപന്നങ്ങൾ, വാക്സിനുകൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ സപ്ലൈസ്, അവയവങ്ങൾ പോലും വിദൂര, ഗ്രാമീണ മേഖലകളിലേക്കോ അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള പ്രദേശങ്ങളിലേക്കോ എത്തിക്കുന്നുണ്ട്. അത് വച്ച് നോക്കുമ്പോൾ നമ്മുടെ രാജ്യത്തെ ഈ മുന്നേറ്റം വളരെ പ്രശംസനീയമാണ്.

ഡ്രോണുകൾ പോലുള്ള സാങ്കേതിക വിദ്യകൾക്ക് സുസ്ഥിര വികസനം കൈവരിക്കാനും പല നിലകളിൽ രാജ്യത്തെ നവീകരിക്കാൻ കഴിയും. കർഷകർക്ക് സഹായം നൽകുന്നതിന് വേഗതയുള്ളതും ഫലപ്രദവുമായ മാർഗമായി ഡ്രോണുകൾ ഉപയോഗിക്കാം. വിളകൾ വിലയിരുത്തുന്നതിനും കീടനാശിനികൾ തളിക്കുന്നതിനും പോഷകങ്ങൾ തളിക്കുന്നതിനും ഡ്രോണുകൾ ഉപയോഗിക്കാൻ സാധിക്കും. വിള വിലയിരുത്തൽ, ഭൂരേഖകൾ ഡിജിറ്റൈസ് ചെയ്യൽ, കീടനാശിനികൾ തളിക്കൽ, പോഷകങ്ങൾ എന്നിവയ്ക്കെല്ലാം ഡ്രോണുകൾ ഉപയോഗിക്കാം.

ഇറ്റലി, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തിൽ ഒരു യൂറോപ്യൻ പ്രോഗ്രാമിന് കീഴിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് (MALE) റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റം (RPAS) ആണ് യൂറോഡ്രോൺ. യൂറോപ്പ്യൻ രാജ്യങ്ങളുടെ പ്രതിരോധ മേഖലയിൽ ഒരുപാട് സംഭാവനകൾ നൽകാനും പ്രോജക്ടിലെ സാന്നിധ്യം അത് ശക്തമായിരിക്കും. ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണ ദൗത്യങ്ങൾ എന്നിവയ്ക്കായി അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതാണ് പ്രതിരോധ മേഖലയിലെ പുതിയ മാറ്റമായി പറഞ്ഞിരിക്കുന്നത്.

യൂറോഡ്രോൺ എന്നത് പൂർണ്ണമായും യൂറോപ്യൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ, അത് മാത്രമല്ല മറ്റ് രാജ്യങ്ങളിലെ നിർമ്മാതാക്കൾക്ക് വികസനത്തിനും ഉൽപ്പാദനത്തിനും പ്രവർത്തനത്തിനുമുള്ള നിരവധി അവസരങ്ങളും യൂറോഡ്രോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ആളില്ലാ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ യൂറോപ്പിന് ഒരു പൊൻതൂവലായിരിക്കും യൂറോഡ്രോൺ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

വ്യോമാതിർത്തികൾ വേർതിരിക്കാത്ത രാജ്യങ്ങളിൽ പൈലറ്റില്ലാതെ പറക്കാനാണ് യൂറോഡ്രോൺ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് രാജ്യങ്ങൾ അറിയിച്ചിരിക്കുന്നത്. എന്നാൽ യൂറോഡ്രോൺ ജനവാസ മേഖലകളിലും പാർപ്പിട പ്രദേശങ്ങളിലും ഉപയോഗിക്കുന്നതിന് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യമാണ്.

ജെറ്റ്‌സൺ എന്ന സ്വീഡിഷ് കമ്പനി യൂറോഡ്രോൺ പോലെ തന്നെ പറക്കാൻ കഴിയുന്ന കാർ പുറത്തിറക്കിയിരിക്കുകയാണ്. ജെറ്റ്സൺ വൺ എന്നാണ് വാഹനത്തിൻ്റെ പേര്. ജെറ്റ്സൺ ഇപ്പോൾ വിൽപ്പനയ്ക്ക് ലഭ്യമായി തുടങ്ങിയിരിക്കുകയാണ്. ഡ്രോൺ പോലെ വായുവിൽ പറക്കുന്ന ഈ വാഹനത്തിൻ്റെ വില എന്ന് പറയുന്നത് 6.5 ലക്ഷം രൂപയാണ്. ഡൗൺ പേയ്‌മെന്റ് നൽകി വാഹനം വീട്ടിലെത്തിക്കാനും സാധിക്കും. വായുവിൽ പറക്കാൻ സാധിക്കുന്ന തരത്തിലുളള രീതിയിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാഹനത്തിൽ കയറിയിരുന്നാൽ ആർക്കും ഇത് പറപ്പിക്കാൻ പഠിക്കാൻ സാധിക്കും.

More from DriveSpark

Article Published On: Tuesday, May 16, 2023, 8:30 [IST]
English summary
Drones used for blood delivery in india soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X