തുരങ്കം നിർമിച്ച് ജയിൽചാടിയ 'കുള്ളൻ' ഗുസ്മാന്റെ സായുധ കാറുകൾ
ജോവാക്വിന്‍ എല്‍ ചോപ്പോ ഗുസ്‌മാന്‍ (കുള്ളൻ ഗുസ്മാൻ) എന്ന അധോലോകനായകൻ വലിയ വാർത്തയായി മാറിയിരിക്കുകയാണ്. മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയയിലെ പ്രധാനികളിലൊരാളാണ് ഇദ്ദേഹം. ഇദ്ദേഹത്തെ ഏതെല്ലാമോ വിധത്തിൽ പിടികൂടി മെക്സിക്കോയിലെ ഒരു ജയിലിൽ അടച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഇദ്ദേഹം ജയിൽ ചാടി. എല്ലാവരും ജയിൽ ചാടുന്ന പോലെ പൊലീസുകാരൻ ഉറങ്ങുമ്പോൾ ജയിലിന്റെ കമ്പി വളയ്ക്കുകയായിരുന്നില്ല. ദശലക്ഷക്കണക്കിന് ഡോളറുകൾ പൊട്ടിച്ചുള്ള ഒരു വൻ പദ്ധതി തന്നെ തയ്യാറാക്കിയാണ് ഇദ്ദേഹം ജയിലിനു പുറത്തുവന്നത്.
ഒരു വർഷത്തോളം സമയമെടുത്ത് ജയിലിൽ ചോപ്പോ ഗുസ്‌മാന്‍ താമസിക്കുന്ന സെല്ലിലേക്ക് ഒരു തുരങ്കം പണിയുകയാണ് കൂട്ടാളികൾ ചെയ്തത്. സെല്ലിലെ കക്കൂസ് പൊളിച്ച് ഗുസ്മാൻ ഈ തുരങ്കത്തിലേക്കിറങ്ങി രക്ഷപെടുകയായിരുന്നു. തുരങ്കത്തിൽ വൈദ്യുതിവെളിച്ചവും ഓക്സിജൻ സന്നാഹങ്ങളുമെല്ലാം ഒരുക്കിയിരുന്നു. അഞ്ചടി ആറിഞ്ച് ഉയരമുള്ള ഈ തുരങ്കം നിർമിക്കാൻ 3,250 ടൺ മണ്ണ് നീക്കം ചെയ്തിട്ടുണ്ടെന്നാണ് വിവരം. തുരങ്കത്തിൽ ഓടിക്കാൻ മോഡിഫൈ ചെയ്തെടുത്ത ഒരു ബൈക്ക് കണ്ടെടുത്തിട്ടുണ്ട്. പ്രത്യേകം നിർമിച്ചെടുത്ത ട്രാക്കിലൂടെ മോട്ടോർബൈക്കോടിച്ചാണ് ഗുസ്മാൻ രക്ഷപെട്ടത്.
ഏതൊരു അണ്ടർവേൾഡ് കിങ്ങിനെയും പോലെ അത്യാധുനികമായ കാറുകളുടെ ആരാധകനാണ് ചോപ്പോ ഗുസ്‌മാന്‍. ഇവിടെ അദ്ദേഹത്തിന്റെ പക്കലുള്ള കാറുകളെക്കുറിച്ച് വായിക്കാം.

ലോകത്തിലെ എണ്ണം പറഞ്ഞ സൂപ്പർകാറുകളെല്ലാം ഇങ്ങോരുടെ പക്കലുണ്ട്. കാറുകൾ സ്വന്തമാക്കാനുള്ള അഭിനിവേശമാണ് ഒരു സാധാരണകുടുംബത്തിൽ പിറന്ന ചോപ്പോ ഗുസ്മാനെ അധോലോകരാജാവാക്കിയതെന്നു പോലും പറയുന്നവരുണ്ട്. പല അഭിനിവേശങ്ങളുടെ കൂട്ടത്തിൽ കാറുകളും ഉണ്ടായിരുന്നു എന്ന് നമുക്ക് യുക്തി ഉപയോഗിച്ച് മനസ്സിലാക്കിക്കളയാം.

അവസാനം ചോപ്പോ ഗുസ്മാൻ പിടിയിലായപ്പോൾ അയാളുടെ കാറുകൾ മുഴുവൻ പിടിച്ചെടുത്തു മെക്സിക്കൻ പൊലീസ്. ഈ കാറുകളെല്ലാം തന്നെ തോക്കും ബോംബുമെല്ലാം ഉപയോഗിച്ചുള്ള ആക്രമണങ്ങളെ തകർക്കാൻ ശേഷിയുള്ളവയായിരുന്നു.

ഈ വാഹനങ്ങളുടെ ലിസ്റ്റ് കണ്ടാൽതന്നെ ചോപ്പോ ഗുസ്മാന്റെ ശേഷി നമുക്ക് തിരിച്ചറിയാനാകും. മെക്സിക്കൻ പൊലീസ് ഉപയോഗിക്കുന്ന അതേ ലിവറിയിലുള്ള വാഹനങ്ങളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഇതുപയോഗിച്ച് നിരവധി തട്ടിപ്പുകൾ ഇങ്ങോര് നടത്തിയിട്ടുണ്ട്.

- സായുധ ഡോഡ്ജ് റാം ഹെമി (രണ്ടെണ്ണം)
- പാട്രോൾ ഡോഡ്ജ് ചാർജർ
- ഡുകാട്ടി ഹൈപ്പർമോട്ടോറാഡ് 1100
- സായുധ ഷെവർലെ കാപ്റ്റിവ
- സായുധ ഷെവർലെ ഷെയീൻ
- സായുധ ഡോഡ്ജ് റാം
- സായുധ ഫോഡ് ലോബോ (രണ്ടെണ്ണം)
- സായുധ ഫോക്സ്‌വാഗൺ ജെറ്റ
- മെഴ്സിഡിസ് ബെൻസ് എസ്എൽഎസ് എഎംജി
- മെഴ്സിഡിസ് ബെൻസ് സി63 എഎംജി ബ്ലാക്ക് സീരീസ്
- മെഴ്സിഡിസ് ബെൻസ് ജി63 എഎംജി
- മെഴ്സിഡിസ് ബെൻസ് സിഎൽഎ45 എഎംജി
- മക്‌ലാറൻ മെഴ്സിഡിസ് എസ്എൽആർ
- നിസ്സാൻ ജിടിആർ
- സായുധ ജീപ്പ് ഗ്രാൻഡ് ചീരോക്കി (നാലെണ്ണം)
- സായുധ ജീപ്പ് ലിബർട്ടി
- സായുധ ജീപ്പ് വ്രങ്‌ലർ (രണ്ടെണ്ണം)
- സായുധ ജീപ്പ് കൊമാൻഡർ
- സായുധ നിസ്സാൻ ഫ്രോണ്ടിയർ
- സായുധ കോർവെറ്റ് സെഡ്ആർ1
- ഷെവർലെ കോർവെറ്റ് സ്റ്റിംഗ്രേ




Click it and Unblock the Notifications







