അടിച്ചു പൂസായി നൂറേൽ നൂറ്റിപ്പത്തിൽ പറപ്പിച്ചു; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
മദ്യപിച്ച് വാഹനമോടിക്കുക എന്ന് പറയുന്ന് വളരെ അപകടകരമായ പ്രവൃത്തിയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ചെക്കിങ്ങിന് നിൽക്കുന്ന പോലീസ് മാമൻമാരുടെ കണ്ണ് വെട്ടിച്ച് വേറെ വഴിയിലൂടെ മുങ്ങുന്നവരാണ് അധികവും. അങ്ങനെ മുങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ഗുജറാത്ത് പോലീസ്.
അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് രാജസ്ഥാനിലെ ദുംഗർപൂർ എന്ന സ്ഥലത്ത് നിന്നാണ് 21 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനമോടിക്കുക മാത്രമല്ല ചെയ്തത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതിളുടെ വാഹനത്തിലേക്ക് തൻ്റെ കാർ ഇടിച്ചു കയറ്റുകയും ചെയ്തു. അപകടം നടന്നപ്പോൾ തന്നെ യുവാവ് വാഹനം ഉപേക്ഷിച്ച് ഇറങ്ങിയോടി ഒരു ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

നഗരത്തിലെ ഒരു പ്രശസ്ത ബിൽഡറുടെ പുത്രനാണ് സത്യം ശർമ്മ. ഇതിനും മുൻപും മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് പൊലീസ് അറസ്റ്റ് ചെയയ്തിട്ടുണ്ട്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് സാരമായ പരിക്കുണ്ട്. ഭർത്താവിൻ്റെ കാലിൽ രണ്ടിൽ കൂടുതൽ ഒടിവുകളുണ്ട്. ഭാര്യയുടെ കാലിലും ഇടുപ്പിലും ഒടിവുണ്ടെന്ന് എഫ്ഐആർ ൽ പറയുന്നു. അത് മാത്രമല്ല വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും ഭക്ഷണസാധനങ്ങളും പൊലീസിന് ലഭിച്ചു
അത് മാത്രമല്ല പ്രതി തൻ്റെ കാർ 150 കിലോമീറ്റർ വേഗത്തിലാണ് പോകുന്നതെന്ന് കാണിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ഇട്ടിരിക്കുന്ന പോസ്റ്റും വൈറലാണ്. വാഹനത്തിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ 97.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയാണ് വാഹനത്തിന്. 40 bhp കരുത്തും 450 Nm torque ഉം പുറപ്പെടുവിക്കുന്ന 3.0 ലിറ്റർ ഇൻലൈൻ-സിക്സ് പെട്രോൾ യൂണിറ്റ്, 265 bhp കരുത്തും, 620 Nm torque ഉം സൃഷ്ടിക്കുന്ന 3.0 ലിറ്റർ ഇൻലൈൻ-ആറ് ഡീസൽ മോട്ടോർ എന്നിവയാണ് X5 പവർ ചെയ്യുന്നത്.

സുരക്ഷാ ക്രമീകരണങ്ങളിൽ എസ്‌യുവിക്ക് 360 ഡിഗ്രി സറൗണ്ട് വ്യൂ, ആറ് എയർബാഗുകൾ, ABS + EBD, അറ്റൻറ്റീവ്‌നെസ് അസിസ്റ്റ്, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിവ ലഭിക്കുന്നു. ബിഎംഡബ്ല്യു ലേസര്‍ലൈറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മുന്‍ യാത്രക്കാര്‍ക്ക് സുഖപ്രദമായ സീറ്റുകള്‍, M-സ്‌പെക്ക് ലെതര്‍ സ്റ്റിയറിംഗ് വീല്‍, ട്രാവല്‍ ആന്‍ഡ് കംഫര്‍ട്ട് സിസ്റ്റം, ബിഎംഡബ്ല്യു ഡിസ്‌പ്ലേ കീ, HUD, 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍-സോഴ്‌സ്ഡ് മ്യൂസിക് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, പുതിയ ഇന്റീരിയര്‍ ട്രിമ്മുകള്‍ ഒപ്പം ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും 20 ഇഞ്ച് M-സ്‌പെക് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍.

രാജ്യത്ത് X3 എസ്‌യുവിയുടെ എല്ലാ പെട്രോള്‍ വേരിയന്റുകളും ബിഎംഡബ്ല്യു നിര്‍ത്തലാക്കി. ആദ്യം നമ്മള്‍ കാറിന്റെ എക്‌സ്റ്റീരിയര്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ബ്ലാക്ക്-ഔട്ട് വിന്‍ഡോ ഫ്രെയിം, റൂഫ് റെയില്‍, ഡിഫ്യൂസര്‍ എന്നിവ കാരണം ഈ കാര്‍ വളരെ സ്‌പോര്‍ട്ടിയായി കാണപ്പെടുന്നു. വലിയ 20 ഇഞ്ച് അലോയ് വീലുകളാണ് പുതിയ ബിഎംഡബ്ല്യു X3 20d M സ്പോര്‍ട്ടിന് ലഭിക്കുന്നത്. ബ്രേക്ക് കാലിപ്പറുകള്‍ നീല നിറത്തിലാണ്.
പുതിയ ബിഎംഡബ്ല്യു X3 20d M സ്പോര്‍ട്ടിന്റെ ഇന്റീരിയറിലേക്ക് കടന്നാല്‍ സ്പോര്‍ട്ടി ലുക്കിലുള്ള ബ്രഷ്ഡ് അലുമിനിയം ട്രിം, ലെതറില്‍ പൊതിഞ്ഞ M സ്‌പെക് സ്റ്റിയറിംഗ് വീല്‍, പനോരമിക് ഗ്ലാസ് റൂഫ്, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, 360-ഡിഗ്രി ക്യാമറ, ഹെഡ്- അപ്പ് ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, 16 സ്പീക്കറുകളുള്ള 464W ഹര്‍മാന്‍ കാര്‍ഡണ്‍ സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയടക്കം ഫീച്ചറുകളുടെ നിര തന്നെ കാണാം.


Click it and Unblock the Notifications








