Drunk And Drive മദ്യത്തിൻ്റെ ലഹരിയിൽ ഡ്രൈവർ കാറോടിച്ച് കയറ്റിയത് പൊലീസിന് നേരെ; വൈറൽ വീഡിയോ കാണാം

പൊലീസുകാർ വാഹനം പരിശോധിക്കാനായി കൈ കാണിക്കുമ്പോൾ നിർത്താതെ പോകുന്നത് നമ്മൾ പലയിടത്തും കണ്ടിട്ടുണ്ട്. ചിലരൊക്കെ അങ്ങനെ ചെയ്യാറുമുണ്ട് എന്നതാണ് സത്യം. പക്ഷേ കൈ കാണിച്ച പൊലീസുകാരനെ കാറിൻ്റെ ബോണറ്റിൽ ഇടിച്ചു കയറ്റി കിലോമീറ്ററുകളോളം കൊണ്ടു പോകുകയായിരുന്നു. മുംബൈയിലാണ് പൊലീസുകാരനെ ഡ്രൈവർ പൊക്കിയത്. അതിൻ്റെ സിസിടിവി ദൃശ്യങ്ങളും വൈറലാണ്.

മുംബൈ ട്രാഫിക് പോലീസ് വാഹനം നിർത്താൻ ശ്രമിച്ചപ്പോൾ ഡ്രൈവർ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. ട്രാഫിക് പൊലീസുകാർ മോട്ടോർസൈക്കിളിൽ ഇയാളെ പിന്തുടർന്നുവെങ്കിലും ഇയാൾ കാർ നിർത്താൻ തയ്യാറായില്ല. കാർ നിർത്തിക്കാൻ വേണ്ടിയായിരുന്നു കോൺസ്റ്റബിൾ വാഹനത്തിൻ്റെ ബോണറ്റിലേക്ക് ചാടി കയറിയത്. പക്ഷേ അമിതമായി മദ്യപിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്തിരുന്ന ഡ്രൈവർ ഇത് വല്ലോം അറിയുന്നുണ്ടോ.

Drunk And Drive മദ്യത്തിൻ്റെ ലഹരിയിൽ ഡ്രൈവർ കാറോടിച്ച് കയറ്റിയത് പൊലീസിന് നേരെ; വൈറൽ വീഡിയോ കാണാം

പത്ത് കിലോമീറ്ററാണ് പൊലീസുകാരനെ ബോണറ്റിൽ കിടത്തിക്കൊണ്ട് വാഹനമോടിച്ചത്. ഈ വഴിയിലുളള എല്ലാ ക്യാമറകളിലും കോൺസ്റ്റബിൾ വാഹനത്തിൻ്റെ മുന്നിൽ തൂങ്ങി കിടക്കുന്നത് കാണാം. നഗരത്തിന് പുറത്തായി ഒരു സ്ഥലത്ത് എത്തിയപ്പോൾ പൊലീസ് വാൻ ഉപയോഗിച്ച് കാറിൽ ഇടിച്ച് വാഹനം നിർത്തുകയായിരുന്നു. മയക്കുമരുന്നിൻ്റെ ലഹരിയിൽ ഇത്തരം പ്രവൃത്തികൾ കാണിച്ചതിനും പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുമായിട്ട് വാഹനമോടിച്ച ആദിത്യനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പൊലീസുകാർ കൈ കാണിച്ചാൽ വാഹനം നിർത്താനുളള മര്യാദ എപ്പോഴും കാണിക്കണം. പൊലീസിനെ വെട്ടിച്ച് പോകുന്നത് കുറ്റകരമാണ്. അത് മാത്രമല്ല പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് പോയാലും ഒരുപാട് ദൂരം പോകാൻ സാധിക്കില്ല എന്നതാണ് മറ്റൊരു സത്യം, കാരണം എല്ലാ പൊലീസിൻ്റേയും കൈയിൽ വയർലെസ് സെറ്റുകൾ ഉളളത് കൊണ്ട് നിങ്ങളെ പിന്തുടർന്ന് പിടികൂടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നിങ്ങൾ നിയമം തെറ്റിക്കുകയോ, വാഹനം നിർത്താതെ പോകുകയോ ചെയ്താൽ അതിൻ്റെ ഫോട്ടോ എടുക്കുകയും ചലാൻ പുറപ്പെടുവിക്കുകയും ചെയ്യും.

Drunk And Drive മദ്യത്തിൻ്റെ ലഹരിയിൽ ഡ്രൈവർ കാറോടിച്ച് കയറ്റിയത് പൊലീസിന് നേരെ; വൈറൽ വീഡിയോ കാണാം

എന്നാൽ നിങ്ങൾക്ക് എതിരെ ചുമത്തിയ ചലാൻ തെറ്റാണെന്ന് തോന്നിയാൽ ധൈര്യമായി തന്നെ എതിർക്കാൻ സാധിക്കും. നിയമത്തിൻ്റെ പരിരക്ഷ നിങ്ങൾക്ക് എപ്പോഴും ഉണ്ടാകും. ആ കാര്യത്തിൽ ഒരു ടെൻഷനും വേണ്ട. 670 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് കേരളത്തിൽ ആദ്യ ഘട്ടത്തിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്.

പ്രധാനമായും ഇരുചക്ര വാഹനങ്ങൾ (Two Wheeler) ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ടൂവീലറുകളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുകയെന്നാണ് മോട്ടോർ വാഹന വകുപ്പ് പറഞ്ഞിരിക്കുന്നത്.

ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.

നിയമലഘനം നടക്കുന്ന വാഹനങ്ങളാണ് ക്യാമറയിൽ പതിയുക. നിരത്തിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും ചിത്രീകരിക്കുകയെന്നത് ലക്ഷ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് 'സേഫ് കേരള' പദ്ധതി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരക്കാണ് ഉദ്ഘാടനം ചെയ്യുക. ക്യാമറകൾ പണിതുടങ്ങുന്നതോടെ സർക്കാരിന്റെ ഖജനാവിലേക്ക് ഇത്തരത്തിൽ കൂടുതൽ പണമെത്തുന്ന പ്രതീക്ഷയിലാണ് സർക്കാർ. എന്നാൽ നിയമലംഘകർ മാത്രം നിർമിത ബുദ്ധിയുള്ള ക്യാമറകളെ പേടിച്ചാൽ മതിയെന്നും എടുത്തുപറയേണ്ട കാര്യമാണ്.

More from DriveSpark

Article Published On: Thursday, April 20, 2023, 11:45 [IST]
English summary
Drunk and drive guys hits the cop and drives with cop
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X