കുടിച്ച് വണ്ടിയോടിച്ചതിന് പിടിച്ചു; കൈക്കൂലി ഓഫർ ബിഎംഡബ്ല്യൂ കാർ!!
റൊമാനിയയിലാണ് സംഭവം. വെള്ളമടിച്ച് പൂസായി ബിഎംഡബ്ല്യു എക്സ്6 കാർ ഓടിച്ച് വരികയായിരുന്നു രണ്ടുപേർ. ഈ സംഭവം ശ്രദ്ധയിൽ പെട്ട ട്രാഫിക് പൊലീസുകാരൻ വണ്ടി നിറുത്തിച്ചു.
ഡ്രൈവ് ചെയ്തിരുന്നത് ഒരു സ്ത്രീയാണ്. മദ്യപിച്ച് ആകെ കുഴഞ്ഞ അവസ്ഥയിലായിരുന്നു അവർ. കൂടെ യാത്ര ചെയ്തിരുന്ന പുരുഷനും നല്ല മൂഡിലായിരുന്നു. ഡ്രൈവറെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടങ്ങി. അറസ്റ്റ് എന്നുകേട്ടതോടെ അവർ പേടിച്ചു. ഉടനെ പൊലീസുകാരന് കൈക്കൂലി ഓഫർ ചെയ്തു.
തങ്ങൾ ഓടിച്ചുവന്ന ബിഎംഡബ്ല്യു എക്സ്6 കാർ പൊലീസുകാരന് നൽകാമെന്നായിരുന്നു വാഗ്ദാനം. കൈയിലൊതുങ്ങാത്ത കൈക്കൂലിയായതു കൊണ്ടാണോ എന്തോ പൊലീസ് ഇരുവർക്കുമെതിരെ നടപടിയെടുത്തു. രണ്ടുപേരും ഇപ്പോൾ മുപ്പതുദിവസത്തെ തടവ് അനുഭവിക്കുകയാണ്.



Click it and Unblock the Notifications








