അടിച്ച് പൂസായി ഥാർ ഡ്രൈവർ, റെയിൽവേ ട്രാക്കിലൂടെ വാഹനമോടിച്ച് അകത്തായി
മഹീന്ദ്രയുടെ ഥാർ ഉടമകൾ ഒരിക്കലെങ്കിലും ഓഫ്റോഡ് കഴിവുകൾ പരീക്ഷിക്കുന്നവരാണ്. എന്നാൽ അത് പൊതുജനങ്ങൾക്ക് ശല്യവും അപകടവും സൃഷ്ടിക്കുന്ന തരത്തിലായാൽ എങ്ങനെയിരിക്കും. വളരെ ക്ലോസ്ഡ് പരിസരത്ത് മാത്രമേ ഓഫ്റോഡിങ്ങ് പരീക്ഷിക്കാവു. എന്നാൽ ഇവിടെ ഒരു ഥാർ ഉടമ തൻ്റെ വാഹനത്തിൻ്റെ ഓപ്റോഡിങ്ങ് കഴിവുകൾ പരീക്ഷിക്കാൻ ഇറങ്ങിയത് റെയിൽവേ ട്രാക്കിലേക്കായിരുന്നു. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻ്റെ വീഡിയോ വൈറലാണ്. ട്രാക്കിലൂടെ വാഹനമോടിക്കുകയും എതിരെ ഒരു ചരക്ക് ട്രെയിൻ വന്നതോടെ പരിഭ്രാന്തനാകുകയായിരുന്നു. ലോക്കോപൈലറ്റ് പെട്ടെന്ന് ബ്രേക്ക് പിടിച്ചു ട്രെയിൻ നിർത്തിയത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.
നാട്ടുകാരും പൊലീസും ഓടിയെത്തിയപ്പോൾ ഥാർ ഡ്രൈവിർ പെട്ടെന്ന് റിവേഴ്സ് എടുക്കുകയായിരുന്നു. മൂന്ന് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പൊലീസ് ഇയാളെ പിന്തുടർന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റെയിൽവേ ട്രാക്കിൽ വാഹനമോടിക്കുന്നത് നമ്മുടെ രാജ്യത്ത് ശിക്ഷാർഹമായ കുറ്റമാണ് എന്ന് നിങ്ങൾക്കെല്ലാം അറിയാവുന്ന കാര്യം തന്നെയാണല്ലോ. സിവിലിയൻ വാഹനം ഓടിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റം തന്നെയാണ്.

ഥാറിൻ്റെ വാർത്തകളിലേക്ക് വന്നാൽ രാജ്യമെങ്ങും ഇപ്പോൾ റോക്സ് മയമാണ്. ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ നേടിയതോടെ എങ്ങനേയും റോക്സ് സ്വന്തമാക്കണമെന്നാണ് ആരാധകരുടെ ആവേശം. ഭാരത് NCAP ക്രാഷ് ടെസ്റ്റിലാണ് എസ്‌യുവിയുടെ മാസ്‌മരിക പ്രകടനം വിലയിരുത്തപ്പെട്ടത്. മുതിർന്നവരുടെ സംരക്ഷണത്തിന് 32-ൽ 31.09 പോയിന്റും കുട്ടികളുടെ സേഫ്റ്റിക്ക് 49-ൽ 45 പോയിന്റും സ്കോർ ചെയ്‌താണ് മഹീന്ദ്ര ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയെടുത്തിരിക്കുന്നത്.
ഭാരത് NCAP-ൽ ഥാർ റോക്‌സിൻ്റെ AX5L, MX3 വേരിയന്റുകളാണ് പരീക്ഷിക്കപ്പെട്ടത്. 5-ഡോർ ഥാറിനൊപ്പം മഹീന്ദ്ര XUV400, XUV 3XO സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളും 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടിയിട്ടുണ്ട്. മുതിർന്ന യാത്രക്കാരുടെ ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ ഥാർ റോക്‌സ് 16-ൽ 15.09 സ്‌കോർ ചെയ്‌തുവെന്ന് ഭാരത് NCAP പറഞ്ഞു. സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16-ൽ 16 പോയിന്റും നേടിയെടുക്കാൻ എസ്‌യുവിക്കായതും ശ്രദ്ധേയമാണ്.
ഡ്രൈവറുടെ നെഞ്ചിനും താഴത്തെ കാലിനും മതിയായ സംരക്ഷണം നൽകിയതിന് പുറമെ എല്ലാ ശരീര ഭാഗങ്ങൾക്കും അപകട സമയത്ത് വാഹനം നല്ല സംരക്ഷണം നൽകുമെന്നും തെളിഞ്ഞിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനായി ഡൈനാമിക് സ്‌കോറും CRS ഇൻസ്റ്റാളേഷൻ സ്‌കോറും യഥാക്രമം 24 പോയിന്റ്, 12 പോയിന്റ് എന്നിങ്ങനെയായിരുന്നു. അതേസമയം വെഹിക്കിൾ അസസ്‌മെൻ്റ് സ്‌കോർ 9 ആയിരുന്നു.
6 എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), സീറ്റ്ബെൽറ്റ് റിമൈൻഡർ (CBR) എന്നീ സേഫ്റ്റി ഫീച്ചറുകൾ ഥാർ റോക്‌സിന്റെ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി മഹീന്ദ്ര കൊടുത്തിട്ടുണ്ട്. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (AEB), ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് വ്യൂ മോണിറ്ററോട് കൂടിയ 360-ഡിഗ്രി സറൗണ്ട് വ്യൂ സിസ്റ്റം എന്നിവ പോലുള്ള അധിക ലെവൽ 2 ADAS സവിശേഷതകളും കൂടിയാവുമ്പോൾ ഉയർന്ന വേരിയന്റുകൾ വേറെ ലെവലാകുന്നു.
ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ബ്രേക്ക് ലോക്കിംഗ് ഡിഫറൻഷ്യലും (BLD) സുരക്ഷ ഇരട്ടിയാക്കുന്നുമുണ്ട്. 4X2, 4X4 എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത ഡ്രൈവ് ഓപ്ഷനിൽ വരുന്ന 5-ഡോർ എസ്‌യുവിക്ക് 12.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








