അടിമുടി ഇന്ത്യന്‍! ദുബായ് എയര്‍ഷോയില്‍ താരമായി ഇന്ത്യന്‍ യുദ്ധവിമാനം 'തേജസ്'
2023 ദുബായ് എയര്‍ഷോയ്ക്കായി ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ (IAF) HAL LCA തേജസ് യുദ്ധവിമാനം യുഎഇയില്‍ തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷത്തെ ദുബായ് എയര്‍ഷോയിലും എയര്‍ഫോഴ്‌സ് യുദ്ധവിമാനം എത്തിയിരുന്നെങ്കിലും പുതുപുത്തന്‍ ഹാര്‍ഡ്‌വെയറുമായിട്ടാണ് വിമാനം ഇക്കുറി അറേബ്യന്‍ മണ്ണില്‍ എത്തിയിരിക്കുന്നത്. അതിനെ കുറിച്ച് വിശദമായി നമുക്ക് നോക്കാം.
ദുബായ് എയര്‍ഷോയുടെ 18-ാം എഡിഷന് നവംബര്‍ 13-നാണ് തുടക്കമായത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്ദൂമിന്റെ രക്ഷാകര്‍ത്തവ്യത്തിന് കീഴിലാണ് ഇവന്റ് നടന്നത്. ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ നടന്ന ഇവന്റ് നവംബര്‍ 17-ന് അവസാനിച്ചു. എയറോസ്‌പെയ്‌സ് ഇന്‍ഡസ്ട്രി എന്നതാണ് ഈ എഡിഷന്റെ പ്രമേയം. 95 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1400-ലധികം എക്‌സിബിറ്റേഴ്‌സ് ദുബായിലെത്തിയിരുന്നു.

2023 എയര്‍ഷോയില്‍ വിവിധ കമ്പനികള്‍ തങ്ങളുടെ പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയാക്കി മാറ്റി. കോടിക്കണക്കിന് രൂപയുടെ ചില മള്‍ട്ടി എയര്‍ലൈന്‍ ഇടപാടുകളും ഷോയില്‍ ഒപ്പുവച്ചു. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും അവരുടെ കഴിവുകള്‍ പുറംലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനുമായി ഈ എക്‌സിബിഷനില്‍ ചില വ്യോമായന പരിപാടികളും അരങ്ങേറിയിരുന്നു. ഇന്ത്യന്‍ വ്യോമസേനയോെടാപ്പം ചൈനയും പാകിസ്താനുമടക്കം തങ്ങള്‍ വികസിപ്പിച്ച വിമാനങ്ങള്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഇന്ത്യയും ചൈനയും സ്വന്തമായി വികസിപ്പിച്ച വിമാനങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ചൈനയുമായി ചേര്‍ന്ന് വികസിപ്പിച്ച വിമാനവുമായാണ് പാകിസ്താന്‍ എത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ HAL LCA തേജസ് വിമാനമാണ് സന്ദര്‍ശകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ എയര്‍ഷോയില്‍ എന്ന പോലെ ഇക്കുറിയും HAL LCA തേജസ് കാണികളുടെ ശ്രദ്ധ കവര്‍ന്നു. ഷോയില്‍ പങ്കെടുക്കുന്നതിനായി നവംബര്‍ എട്ടിന് തേജസ് ദുബായിലെ അല്‍ മഖ്ദൂം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

HAL LCA തേജസ് വിമാനം അതിന്റെ ഗാംഭീര്യവും ഭീമാകാരവുമായ ബോഡിയും കൊണ്ട് പ്രേക്ഷകരെ തുടക്കത്തിലേ ആകര്‍ഷിച്ചു. ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ചില ഹാര്‍ഡ്‌വെയര്‍ അപ്‌ഡേറ്റുകളുമായാണ് തേജസ് ഇക്കുറി എയര്‍ഷോക്ക് എത്തിയത്. ചില പുതിയ ഹാര്‍ഡ്വെയറുകള്‍ യുഎഇയില്‍ നിര്‍മിച്ചതാണെന്നതാണ് ശ്രദ്ധേയം. ഈ അപ്ഡേറ്റിലൂടെ തേജസിന്റെ സ്റ്റാന്‍ഡ്ഓഫ് റേഞ്ച് 45 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററായി ഉയര്‍ന്നു.
മറ്റ് യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ വിമാനമാണ് HAL LCA തേജസ്. ഇത് HAL LCA തേജസിനെ ലോകത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ സൂപ്പര്‍സോണിക് യുദ്ധവിമാനമാക്കി മാറ്റുന്നു. ഇത്തരം യുദ്ധവിമാനങ്ങളില്‍ നല്‍കിയിരിക്കുന്ന പുതിയ ഹാര്‍ഡ്വെയറിന് ലോംഗ് റേഞ്ച് പ്രിസിഷന്‍-ഗൈഡഡ് മ്യൂണിയന്‍സ് (LR-PGMs) എന്നാണ് പേര്. ഇതിനകം സൂചിപ്പിച്ചതു പോലെ യുഎഇയിലെ അല്‍-ത്വരീഖ് എന്ന കമ്പനിയാണ് ഈ ഹാര്‍ഡ്വെയര്‍ വികസിപ്പിച്ചിരിക്കുന്നത്.

യുഎഇ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള എഡ്ജ് ഗ്രൂപ്പിന്റെയും ദക്ഷിണാഫ്രിക്കയുടെ ഡെനല്‍ ഡൈനാമിക്‌സിന്റെയും സംയുക്ത സംരംഭമാണ് അല്‍-ത്വരീഖ്. ഈ വര്‍ഷമാണ് ഈ ഹാര്‍ഡ്വെയര്‍ വികസിപ്പിക്കുന്നതിനുള്ള കരാര്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും (HAL) എഡ്ജ് ഗ്രൂപ്പിന്റെ അല്‍-ത്വരീഖും തമ്മില്‍ ഒപ്പുവച്ചത്. ഏത് സമയത്തും ഏത് കാലാവസ്ഥയിലും പകലും രാത്രിയും ഉപയോഗിക്കാവുന്ന തരത്തിലാണ് അല്‍-ത്വരീഖ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഈ വര്‍ഷത്തെ ദുബായ് എയര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതില്‍ സ്ഥാപിച്ചതൊഴിച്ചാല്‍ അല്‍-ത്വരീഖ് ലോംഗ് റേഞ്ച് മ്യൂണിയന്‍സ് സിസ്റ്റം ഇതുവരെ തേജസില്‍ ഔദ്യോഗികമായി വിന്യസിച്ചിട്ടില്ല. ഈ സംവിധാനം തേജസിനെ കൂടുതല്‍ കാര്യക്ഷമവും ഭാരം കുറഞ്ഞതുമായ യുദ്ധവിമാനമാക്കും. എഡ്ജ് ഗ്രൂപ്പിന്റെ ലോംഗ് റേഞ്ച് യുദ്ധോപകരണങ്ങള്‍ ചേര്‍ത്തതിന്റെ ഫലമായി IAF തേജസ് ഇപ്പോള്‍ കൂടുതല്‍ മാരകമായ യുദ്ധവിമാനമായിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനക്ക് മുതല്‍കൂട്ടായി മാറുന്ന തേജസിനെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമാല്ലോ.


Click it and Unblock the Notifications








