ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

By Praseetha

ഗതാഗത മേഖല അനുദിനം മാറിക്കൊണ്ടിരിക്കുന്നതിനൊരു തെളിവാണ് ദുബായിൽ ആരംഭിച്ചിരിക്കുന്ന ഹൈപ്പർലൂപ്പ് സംവിധാനം. ഈ പുത്തൻ സംവിധാനത്തിന്റെ സഹായത്തോടെ ദുബൈയിൽ നിന്ന് ഫുജൈറയിലെത്താൻ പത്ത് മിനിട്ട് മതിയെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തലുകൾ.

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ ഫ്യൂച്ചര്‍ പാര്‍ട്ട്ണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായായിട്ടാണ് ദുബായിലെ ഗതാഗത മേഖല വിപ്ലവകരമായൊരു മാറ്റത്തിനൊരുങ്ങുന്നത്. ഹൈപ്പർലൂപ്പ് സംവിധാനം തുടങ്ങുന്നത് സംബന്ധിച്ചുള്ള ചർച്ചകളും നീക്കങ്ങളും ഇതിനകം ആരംഭിക്കുകയും ചെയ്തു.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

ദൂരത്തേയും സമയത്തേയും നിഷ്‌പ്രഭമാക്കി പുത്തൻ സാങ്കേതികത ഉപയോഗിച്ചുള്ള ഹൈപ്പർലൂപ് വാഹനങ്ങളിൽ കുതിക്കാൻ ദുബായ് നഗരമൊരുങ്ങി കഴിഞ്ഞു.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

ദുബായിൽ നിന്നു ഫുജൈറയിലേക്കുള്ള 24 കിമീ ദൂരം വെറും 10 മിനിറ്റ് കൊണ്ട് എത്താൻ കഴിയുമെന്ന നാളുകൾ അത്രവിദൂരമല്ലെന്ന് വേണം പറയാൻ.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

പ്രത്യേകമായി തയ്യാറാക്കിയുള്ള ടണലിലൂടെ അതിവേഗത്തിൽ പായുന്ന കാന്തികട്രെയിനിനോടു സാമ്യമുള്ള പേടകങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

രണ്ടു സ്‌റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിച്ച് കുറഞ്ഞ മർദ്ദമുള്ള ടണലിൽകൂടിയുള്ള ഗതാഗതമാണ് ഹൈപ്പർലൂപ്പ്.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

ടണൽ വഴി കുഴലിന്റെ മാതൃകയിലുള്ള ക്യാപ്സൂളുകളാണ് മണിക്കൂറിൽ 1200കിലോമീറ്റർ വേഗത്തിൽ ചീറിപ്പായുക.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

2013 ൽ സ്‌പേസ്‌ എക്‌സ്‌ സ്‌ഥാപകനായ എലോണ്‍ മസ്‌ക്‌ ആണ് ഹൈപ്പര്‍ലൂപ്പ്‌ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്‌.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

അന്തരീക്ഷ മര്‍ദത്തിന്റെ ആയിരത്തിലൊന്നായിരിക്കും പേടകം സഞ്ചരിക്കുന്ന ടണലിലെ മര്‍ദം. ഭൂകമ്പത്തെവരെ ചെറുക്കാൻ കഴിയുന്ന തരത്തിലാണ് ടണലുകളുടെ രൂപകല്‍പന.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

കരയിലും വെള്ളത്തിലും ഒരുപോലെ ഹൈപ്പര്‍ലൂപ്പിന്റെ പേടകങ്ങള്‍ക്ക് സഞ്ചരിക്കാനാകും. ഓരോ പത്ത്‌ സെക്കന്റിലും പേടകങ്ങള്‍ പുറപ്പെടുന്ന തരത്തിലാണ് ഹൈപ്പര്‍ലൂപ്പ്‌ ക്രമീകരിക്കുക.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

യാത്രാസമയം ലാഭിക്കുന്നതിനൊപ്പം മറ്റ് അതിവേഗ ട്രെയിനിനുള്ള നിര്‍മാണ ചിലവുപോലും ഇല്ലെന്നുള്ളതാണ് ഹൈപ്പര്‍ ലൂപ്പിന്റെ പ്രത്യേകത.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

ട്രെയിൻ നിര്‍മ്മാണത്തേക്കാൾ 10 ശതമാനം കുറവ് ചിലവുമതിയിതിന് എന്നാണ് സാങ്കേതിക വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നത്.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

പുത്തൻ ഗതാഗത സംവിധാനത്തിന് മികച്ച ഡിസൈനുകള്‍ കണ്ടെത്താനായി സെപ്തംബര്‍ 16ന് ദുബായില്‍ ബില്‍ഡ് എര്‍ത്ത് ലൈവ് എന്നപേരില്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മത്സരത്തിൽ ഹൈപ്പർ ലൂപ്പ് ലിങ്ക് പ്രോജക്ടുകൾ ശാസ്ത്രീയമായി തയ്യാറാക്കണം. ഇതിനായി നൂറിലധികം സാങ്കേതികവിദഗ്ദ്ധരും രെജിസ്റ്റർ ചെയ്തുകഴിഞ്ഞു.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

അവസാന റൗണ്ടിലെത്തുന്ന ആറു ടീമുകൾ വിധികർത്താക്കളുടെ മുൻപിലായി പദ്ധതിയുടെ പൂർണരൂപം സമർപ്പിക്കേണ്ടതുണ്ട്. ഇതിൽ മികച്ചത് തിരഞ്ഞെടുക്കുകയും ചെയ്യും.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

ഇതു വിജയകരമാകുന്നതോടെ ദുബായിക്കും അബുദാബിക്കും ഇടയില്‍ ഹൈപ്പര്‍ലൂപ്പ് സംവിധാനം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതാണ്. 15 മിനിറ്റിനുള്ളില്‍ യാത്രക്കാരെ എത്തിക്കുക എന്നതാകും ലക്ഷ്യം.

കൂടുതൽ വായിക്കൂ

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയിൽ

കൂടുതൽ വായിക്കൂ

രാമേശ്വരം-മാനാമധുര പാത; ഇന്ത്യയിലെ ആദ്യത്തെ ഹരിത ഇടനാഴി

More from DriveSpark

Article Published On: Friday, August 12, 2016, 9:00 [IST]
English summary
'Dubai to Fujairah in 10mins' Hyperloop competition announced
കൂടുതല്‍... #സാങ്കേതികത #technology
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X