21-ാം പിറന്നാളിന് വാങ്ങിയത് 9 കോടിയുടെ ലംബോര്‍ഗിനി! 'സൂപ്പര്‍കാര്‍ സാമ്രാജ്യമുള്ള കക്ഷി ചില്ലറക്കാരനല്ല
വേഗതയ്ക്കും ഗ്ലാമറിനും ആകാശത്തോളം ഉയരുന്ന അഭിലാഷങ്ങള്‍ക്കും പേരുകേട്ട ഒരു നഗരമാണ് ദുബായ്. അവിടെ കോടീശ്വരന്‍ എന്ന നിലയില്‍ മാത്രമല്ലാതെ ജീവിതം 'ഫുള്‍ ത്രോട്ടിലില്‍' ആസ്വദിക്കുന്ന ഒരു 21-കാരന്‍ ഉണ്ട്. കാര്‍പ്രേമികള്‍ക്കിടയില്‍ സുപരിചിതനാല രാഘവ് ഷേണായി കുറിച്ചാണ് പറഞ്ഞുവരുന്നത്. പലര്‍ക്കും സ്വപ്‌നം കാണാന്‍ മാത്രം സാധിക്കുന്ന ആഡംബര കാറുകളോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ട്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം ഫീഡ് ആഡംബരങ്ങളുടെ ഒരു റോളിംഗ് ഗാലറിയാണ്. മനോഹരമായ ലംബോര്‍ഗിനികള്‍, കസ്റ്റമൈസ്ഡ് മക്ലാരന്‍ കാറുകള്‍, മനോഹരമായ ആല്‍പൈന്‍ റോഡുകള്‍, സ്വകാര്യ എസ്റ്റേറ്റുകളിലെ പിറ്റ് സ്റ്റോപ്പുകള്‍ എന്നിവയാണ് അതിലെ ഹൈലൈറ്റുകള്‍.
ഇപ്പോള്‍ തന്റെ 21-ാം ജന്മദിനത്തില്‍ ഒരു പുതിയ ലംബോര്‍ഗിനി റെവല്‍ട്ടോ ഹൈബ്രിഡ് സൂപ്പര്‍കാര്‍ സ്വന്തമാക്കി രാഘവ് ഷെണോയ് വീണ്ടും തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. രാഘവ് ഷേണായി തന്റെ ഡ്രീം കാര്‍ ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ദുബായിലെ ഒരു ഡീലര്‍ഷിപ്പില്‍ നിന്നാണ് ഷേണായി റെവല്‍ട്ടോ വാങ്ങിയത്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം രാഘവ് ഡീലര്‍ഷിപ്പില്‍ എത്തുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാനാകുക.

അവിടെ ആകര്‍ഷകമായ നീല നിറത്തിലുള്ള കാര്‍ കവര്‍ കൊണ്ട് മൂടിയിട്ടിട്ടുണ്ടായിരുന്നു. അതിന്റെ പിന്നിലായി 'ഹാപ്പി ബര്‍ത്ത്ഡേ രാഘവ്' എന്ന് എഴുതിയ ഒരു എല്‍ഇഡി ബോര്‍ഡും കാണാമായിരുന്നു. പിന്നീട്, പ്രിയപ്പെട്ടവരുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ 21കാരന്‍ കാര്‍ ഏറ്റുവാങ്ങി. ശേഷം അദ്ദേഹം കാറിനുള്ളില്‍ കയറി റെവല്‍ട്ടോ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അതിന്റെ ആവേശം നിറഞ്ഞ ശബ്ദം ഷോറൂമില്‍ മുഴങ്ങി.
രാഘവിന്റെ ലംബോര്‍ഗിനി റെവല്‍ട്ടോയുടെ ഇന്റീരിയര്‍ ബ്ലാക്ക്-റെഡ് ഡ്യുവല്‍-ടോണ്‍ തീമിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. കാറിന്റെ എക്‌സ്റ്റീരിയറില്‍ അങ്ങിങ്ങായി റെഡ് ടച്ചുകള്‍ കാണാം. കോപ്പര്‍ കളറിലുള്ള വീലുകളിലാണ് ഈ കാര്‍ ഓടുന്നത്. ലംബോര്‍ഗിനി റെവല്‍ട്ടോയെ കുറിച്ച് പറയുമ്പോള്‍ ഐതിഹാസികമായ അവെന്റഡോര്‍ V12-ന്റെ പിന്‍ഗാമിയായാണ് ഇത് വിപണിയില്‍ എത്തിയത്.

2023 ഡിസംബറിലാണ് 8.89 കോടി രൂപയ്ക്ക് ഈ കാര്‍ ഇന്ത്യയിലെത്തി. എന്നാല്‍ രാഘവ് ഈ കാര്‍ ദുബായിയില്‍ വെച്ച് വാങ്ങിയതിനാല്‍ വില കുറയും. ദുബായില്‍ ഏകദേശം 2.6 ദശലക്ഷം ദിര്‍ഹമാണ് റെവല്‍ട്ടോയുടെ വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 6.3 കോടി രൂപ വരും. ലംബോര്‍ഗിനിയുടെ ആദ്യത്തെ സീരീസ്-പ്രൊഡക്ഷന്‍ ഹൈബ്രിഡ് സൂപ്പര്‍കാറാണ് റെവല്‍ട്ടോ.
റെവല്‍ട്ടോയുടെ പവര്‍ട്രെയിനും പ്രവര്‍ത്തനക്ഷമതയും ശ്രദ്ധേയമാണ്. എഞ്ചിന്‍ വലുപ്പം കുറയ്ക്കുന്നതിന് പകരം ഇലക്ട്രിഫിക്കേഷനാണ് ലംബോര്‍ഗിനി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് V12 പെട്രോള്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് മൊത്തം 1,015hp പവറും 807Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന V12 എഞ്ചിന്‍ ലംബോര്‍ഗിനി നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ഭാരം കുറഞ്ഞതും കരുത്തുറ്റതുമാണ്. ഇത് 825hp പവറും 725 Nm ടോര്‍ക്കും നല്‍കുന്നു.

3.8kWh ലിഥിയം-അയണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മോട്ടോറുകളുമായാണ് ഇത് ബന്ധിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് മോട്ടോറുകളില്‍ രണ്ടെണ്ണം മുന്‍ ആക്‌സിലില്‍ ഘടിപ്പിച്ചിരിക്കുന്നു. മൂന്നാമത്തേത് റിയര്‍ വീലില്‍ വരുന്നു. 8-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി വരുന്ന ഈ കാറില്‍ ഓള്‍-വീല്‍ ഡ്രൈവ് (AWD) സംവിധാനമുണ്ട്. 2.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന റെവല്‍ട്ടോയുടെ പരമാവധി വേഗത മണിക്കൂറില്‍ 350 കിലോമീറ്ററാണ്.
ഇതിന് ഇലക്ട്രിക് മോഡില്‍ 10 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. തനി ലംബോര്‍ഗിനി ശൈലിയിലുള്ള രൂപകല്‍പ്പനയാണ് ഇതിന് ലഭിക്കുന്നത്. കാറിന്റെ പല ഭാഗങ്ങളിലും 'Y' ആകൃതിയിലുള്ള ഡിസൈന്‍ ഘടകങ്ങള്‍ കാണാം. പിന്നില്‍ ഹൈമൗണ്ടഡ് ഹെക്‌സഗണല്‍ ഷെയ്പ്പിലുള്ള എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍ ലഭിക്കുന്നു.
മുന്‍വശത്ത് 20 ഇഞ്ച് വീലുകളും പിന്നില്‍ 21 ഇഞ്ച് വീലുകളുമാണ് ലഭിക്കുന്നത്. സിസര്‍ ഡോറുകള്‍ കാറിന് കൂടുതല്‍ ആകര്‍ഷകമായ ഭാവം നല്‍കുന്നു. അവെന്റഡോറില്‍ നിന്ന് വ്യത്യസ്തമായി, ഈ കാറിന്റെ ഫ്യൂസലേജും ഫ്രെയിമും കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് വാഹനത്തിന്റെ ഭാരം ഗണ്യമായി കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്.
കാറിന്റെ ഉള്‍വശത്തും 'Y' തീം കാണാം. ഫൈറ്റര്‍ ജെറ്റ് ശൈലിയിലുള്ള സ്റ്റാര്‍ട്ടര്‍ ബട്ടണ്‍, 13 ഡ്രൈവ് മോഡുകള്‍, 8.4 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 9.1 ഇഞ്ച് പാസഞ്ചര്‍ സൈഡ് സ്‌ക്രീന്‍ എന്നിവയാണ് റെവല്‍ട്ടോയുടെ ഇന്റീരിയറിലെ പ്രധാന സവിശേഷതകള്‍. മുന്‍ മോഡലായ അവെന്റഡോര്‍ അള്‍ട്ടിമേയെ അപേക്ഷിച്ച് ഇതിന് കൂടുതല്‍ ഹെഡ്റൂമും ലെഗ്റൂമും ഉള്ളതിനാല്‍ മൊത്തത്തിലുള്ള യാത്രാസുഖവും മെച്ചപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications








