ദുബായ് ഡ്യൂട്ടി-ഫ്രീ ലക്കി ഡ്രോയിൽ Mercedes-AMG CLS 53 -യും BMW ബൈക്കുകളും ഇന്ത്യക്കാർക്ക് സ്വന്തം
ദുബായ് ഡ്യൂട്ടി-ഫ്രീ നറുക്കെടുപ്പിലെ വിജയികളെ അടുത്തിടെ പ്രഖ്യാപിക്കുകയും ഭാഗ്യ നറുക്കെടുപ്പിൽ കുറച്ച് ഇന്ത്യക്കാർ വലിയ വിജയങ്ങൾ നേടുകയും ചെയ്തു. ഒരു മില്യൺ ഡോളർ ലഭിച്ച ജേതാവിനെ കൂടാതെ, ചില അതിമനോഹരമായ Mercedes-AMG CLS 53 4MATIC, ബിഎംഡബ്ല്യു മോട്ടോറാഡ് എന്നിങ്ങനെ വാഹനപ്രേമികളുടെ സ്വപ്നവാഹനം ലക്കി ഡ്രോയിലൂടെ ലഭിച്ചവരുണ്ട്.

ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ഡ്യൂട്ടി ഫ്രീ സ്റ്റോറുകളിലൊന്നാണ് ദുബായ് ഡ്യൂട്ടി ഫ്രീ. പ്രതിവർഷം 2.5 ബില്യൺ ഡോളറിലധികം വിൽപ്പന വിറ്റുവരവുള്ള ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ റീട്ടെയിൽ ഓപ്പറേറ്റർമാരിൽ ഒന്നാണിത്.

1983 ൽ സ്ഥാപിതമായ ഇത് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലും അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലും പ്രവർത്തിക്കുന്നു. ബ്രാൻഡിംഗ്, മാർക്കറ്റിംഗ് സംരംഭങ്ങളുടെ ഭാഗമായി, ദുബായ് ഡ്യൂട്ടി-ഫ്രീ മില്ലേനിയം മില്യണയർ എന്ന പേരിൽ ഒരു ഭാഗ്യ നറുക്കെടുപ്പ് നടത്തുന്നു

അവിടെ ഉപഭോക്താക്കൾ ലക്കി ഡ്രോ ടിക്കറ്റുകൾ വാങ്ങുകയും തുടർന്ന് കമ്പനി നറുക്കെടുപ്പ് നടത്തുകയും ചെയ്യുന്നു. അടുത്തിടെ നടന്ന നറുക്കെടുപ്പിൽ ഏതാനും വിജയികളെ പ്രഖ്യാപിച്ചിരുന്നു.ലക്കി ഡ്രോയുടെ പ്രധാന ആകർഷണം Mercedes-AMG CLS 53 4MATIC ആണ്.

40 കാരനായ തിമ്മയ്യ നഞ്ചപ്പയ്ക്കാണ് ഈ മികച്ച ഫോർ-ഡോർ പെർഫോമൻസ് കൂപ്പെ ലഭിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെഡാനുകളിൽ ഒന്നായ ഇത് 429 Bhp -യും 520 Nm ടോർക്കും നൽകുന്ന 3.0 ലിറ്റർ, ബൈ-ടർബോ V6 എഞ്ചിനാണ്.

വെറും 4.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും കൂടാതെ മണിക്കൂറിൽ 250 കിലോമീറ്റർ വേഗത കൈവരിക്കും. ദുബായ് ഡ്യൂട്ടി ഫ്രീ ലക്കി ഡ്രോയിൽ രണ്ട് ബിഎംഡബ്ല്യു മോട്ടോറാഡ് മോട്ടോർസൈക്കിളുകളും വിജയികൾക്ക് നൽകി

ദുബായിൽ താമസമാക്കിയ ഇന്ത്യൻ പൗരനായ 40 കാരൻ ജമീൽ ഫൊൻസെക്കയാണ് BMW R nineT മോട്ടോർസൈക്കിൾ സ്വന്തമാക്കിയത്. ധാരാളം ഫീച്ചേഴ്സുകൾ ഉളളതും മികച്ച ഫ്ലാറ്റ്-ട്വിൻ എഞ്ചിനുമുള്ള ഒരു നിയോ-റെട്രോ മോട്ടോർസൈക്കിളാണിത്.

മറ്റൊരു മോട്ടോർസൈക്കിൾ സ്വന്തമാക്കിയത് ഇന്ത്യൻ പൗരൻ കൂടിയായ ഷെയ്ക് ആബിദ് ഹുസൈൻ അൻസാരിയാണ്. ലോകത്തിലെ ഏറ്റവും ശക്തമായ റോഡ്‌സ്റ്ററുകളിലൊന്നായ BMW R 1250 R ആണ് ലക്കി ഡ്രോയിൽ ഹുസൈൻ അൻസാരിക്ക് ലഭിച്ചത്.

ഇതുപോലുള്ള സംരംഭങ്ങളും മികച്ച ഉൽപ്പന്ന വിലനിർണ്ണയവുമാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ റീട്ടെയിൽ ബ്രാൻഡുകളിലൊന്നാണ് ദുബായ് ഡ്യൂട്ടി-ഫ്രീയെ ഷോപ്പർമാരുടെയും യാത്രക്കാരുടെയും പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.


Click it and Unblock the Notifications








