ദുബൈ പൊലീസിലേക്കു വന്ന ആഡംബര ബൈക്കേത്?
ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ ആരോടൊക്കെ മത്സരിക്കുകയാണ് ദുബൈ പൊലീസ്. ഫെരാരിയും ലംബോര്‍ഗിനിയുമെല്ലാം ഉള്‍പ്പെടുന്ന ദുബൈ പൊലീസിന്റെ ശേഖരത്തിലേക്ക് മറ്റൊരു വാഹനം കൂടി എത്തിച്ചേര്‍ന്നിരിക്കുകയാണിപ്പോള്‍. കാര്‍ ആം സ്‌പൈഡര്‍ ആര്‍ടി എന്ന മൂന്നു ചക്രമുള്ള മോട്ടോര്‍സൈക്കിളാണിത്.
ഇത്തരം വാഹനങ്ങള്‍ പൊലീസ് സേനയുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി വാങ്ങുന്നതല്ല എന്നതാണ് രസകരമായ സംഗതി. രാജ്യത്തിന്റെ ടൂറിസം വളര്‍ച്ച ഉദ്ദേശിച്ച് നടത്തുന്ന നിരവധി പരിപാടികളിലൊന്നാണ് പൊലീസ് സേനയിലേക്ക് ആഡംബരവാഹനങ്ങള്‍ വാങ്ങുന്നത്. ദുബൈ പൊലീസ് ലിവറിയടിച്ച് ഈ വാഹനങ്ങള്‍ മാളുകള്‍ക്കു മുമ്പിലും വിമാനത്താവളങ്ങളിലുമെല്ലാം വെറുതെ കറങ്ങിത്തിരിയും.

കാന്‍ ആം പുറത്തിറക്കുന്ന വാഹനങ്ങളെ അവര്‍ വിശേഷിപ്പിക്കുന്നത് എടിവികള്‍ അഥവാ ഓള്‍ ടെറൈന്‍ വാഹനങ്ങള്‍ എന്നാണ്. ഇതില്‍ നിന്നുതന്നെ ഇത്തരം വാഹനങ്ങളുടെ ഉപയോഗം നമിക്കു മനസ്സിലാക്കാം. ഓഫ് റോഡിങ്, ദീര്‍ഘയാത്ര എന്നിവയ്ക്ക് ഏറ്റവും യോജിക്കുന്നവയാണിവ. മൂന്നു മോഡലുകളാണ് കാന്‍ ആമിന്റെ പക്കലുള്ളത്.

സ്‌പൈഡര്‍ ആര്‍ടി, സ്‌പൈഡര്‍ എസ്ടി, സ്‌പൈഡര്‍ ആര്‍എസ് എന്നീ മോഡലുകള്‍ കാര്‍ ആം പുറത്തിറക്കുന്നു. ഇവയില്‍ സ്‌പൈഡര്‍ എസ്ടി മോഡലാണ് ദുബൈ പൊലീസ് വാങ്ങിയിട്ടുള്ളത്. 18,999 ഡോളറാണ് ഈ വാഹനത്തിന്റെ നികുതി കൂടാതെയുള്ള വില.

കാന്‍ ആം എന്ന കമ്പനിയുടെ ആസ്ഥാനം കാനഡയാണ്. ദുബൈ പൊലീസിന്റെ വെള്ളയും പച്ചയും നിറങ്ങളിലുള്ള ലിവറിയടിച്ചാണ് കമ്പനി വാഹനം ഡെലിവര്‍ ചെയ്തത്.

സുരക്ഷാ സംവിധാനങ്ങളുടെയും ക്രമസമാധാനപാലനത്തിന്റെയും കാര്യത്തില്‍ രാജ്യം അന്താരാഷ്ട്ര നിലവാരം പാലിക്കുന്നതിന്റെ ഭാഗമായാണ് സ്‌പൈഡര്‍ വാങ്ങിയതെന്ന് ദുബൈ പൊലീസ് അറിയിക്കുന്നു.

ബുഗാട്ടി വെയ്‌റോണ്‍, മക്‌ലാറന്‍ എംപി4 12സി, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77, ലംബോര്‍ഗിനി അവന്റഡോര്‍, ഫെരാരി എഫ്എഫ്, മെഴ്‌സിഡിസ് എസ്എല്‍എസ് എഎംജി, ബെന്‍ലെ കോണ്‍ടിനെന്റല്‍ ജിടി തുടങ്ങിയ വാഹനങ്ങള്‍ നിലവില്‍ പൊലീസ് ലിവറിയില്‍ ദുബൈ നഗരത്തില്‍ ചുറ്റിക്കറങ്ങുന്നുണ്ട്.

ഹൈവേകളിലെ ക്രമസമാധാനപാലനത്തിന് കൊടും കരുത്തുള്ള വാഹനങ്ങള്‍ തങ്ങളെ സഹായിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് പഞ്ഞമില്ലാത്ത ദുബൈ നിരത്തുകളില്‍ അലമ്പ് കളിക്കുന്ന ചെക്കന്മാരെ നേരിടാന്‍ ഈ സന്നാഹമൊന്നും പോരാ എന്നതാണ് വസ്തുത.


Click it and Unblock the Notifications