ദുബൈ പൊലീസ് വെയ്റോണിനെയും കൂടെക്കൂട്ടി

Bugatti Veyron
ദുബൈ പൊലീസിന്‍റെ സ്പോര്‍ട്സ് കാര്‍ കളികള്‍ ഇനി പോസ്റ്റ് ചെയ്യുന്നില്ല എന്നുറപ്പിച്ചതായിരുന്നു. എന്തുചെയ്യട്ടെ, ലവന്മാരുടെ ഇപ്പോഴത്തെ കളി നല്ലൊരു കളിയായിപ്പോയി. ഇത്തവണ ബുഗാട്ടി വെയ്റോണാണ് ദുബൈ പൊലീസ് സ്വന്തമാക്കിയിട്ടുള്ളത്. ഇതൊരെണ്ണത്തിന്‍റെ കുറവ് തീര്‍ച്ചയായും ഉണ്ടായിരുന്നു അവിടെ എന്നുതന്നെ പറയണം.

ഇപ്പോള്‍, ലംബോര്‍ഗിനി അവന്‍റഡോര്‍, ഫെരാരി എഫ്എഫ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77 എന്നിവരെല്ലാം ദുബൈ പൊലീസിന്‍റെ കസ്റ്റഡിയിലായിക്കഴിഞ്ഞു.

ഈ കാറുകള്‍ സ്വന്തമാക്കുന്നതിന്‍റെ ഉദ്ദേശ്യം ടൂറിസം പ്രമോഷന്‍ മാത്രമാണെന്ന് വ്യക്തമായിട്ടുണ്ട്. പട്രോളിംഗിനും മറ്റും ഉപയോഗിക്കുമെങ്കിലും കാര്യമായ ഉദ്ദേശ്യം വിദേശികളെ ആകര്‍ഷിക്കല്‍ തന്നെയാണ്.

ലംബോര്‍ഗിനിയും ആസ്റ്റണ്‍ മാര്‍ട്ടിനുമെല്ലാം കൂട്ടത്തില്‍ കൂടിയതോടെ ബലമായി സംശയിച്ചിരുന്നതാണ് ഇനിയൊരു നീക്കമുണ്ടെങ്കില്‍ അത് വെയ്റോണിന് വേണ്ടത്തന്നെയാകുമെന്ന്. മെയ് 15നാണ് വെയ്റോണ്‍ തങ്ങളുടെ വണ്ടികളുടെ കൂട്ടത്തില്‍ കയറിപ്പറ്റിയ വിവരം ദുബൈ പൊലീസ് അറിയിക്കുന്നത്. പതിവുപോലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിവരവും ലോകമറിഞ്ഞത്.

ലോകത്തിലെ ഏറ്റവും വേഗമേറിയ വാഹനമെന്ന് റെക്കോഡുള്ള വെയ്റോണ്‍ സൂപ്പര്‍ സ്പോര്‍ടല്ല ഈ വാഹനം. വെള്ളയും പച്ചയും കലര്‍ന്ന ദുബൈ പൊലീസ് യൂണിഫോം ധരിച്ചുകഴിഞ്ഞിട്ടുണ്ട് വെയ്റോണ്‍.

Most Read Articles

Malayalam
English summary
Dubai Police Chief Dhahi Khalfan Tamim posted an image of a Bugatti Veyron on May 15 on his twitter account.
Story first published: Monday, May 20, 2013, 19:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X