ബിഎംഡബ്ല്യു ഐ8 സൂപ്പര്‍കാര്‍ ദുബൈ പൊലീസിലേക്ക്!

By Santheep

ദുബൈ പൊലീസിന്റെ സൂപ്പര്‍കാര്‍ ഭ്രാന്ത് ഒടുവിലെത്തി നില്‍ക്കുന്നത് ഒരു ഹൈബ്രിഡ് കാറിലാണ്. ഈയിടെ ഇന്ത്യയിലും എത്തിച്ചേര്‍ന്ന ബിഎംഡബ്ല്യു ഐ8 കാറാണ് ദുബൈ പൊലീസ് ഇപ്പോള്‍ തങ്ങളുടെ സൂപ്പര്‍കാര്‍ നിരയിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. നേരത്തെ തന്നെ നമ്മള്‍ മനസ്സിലാക്കിയിട്ടുള്ളതു പോലെ ഈ സൂപ്പര്‍കാറും ക്രിമിനലുകള്‍ക്കു പിന്നാലെ പായാന്‍ ഉദ്ദേശിച്ച് വാങ്ങുന്നതല്ല. ടൂറിസം വികസനത്തിന്റെ ഭാഗമായാണ് ബിഎംഡബ്ല്യു ഐ8 ദുബൈ പൊലീസിന്റെ ഭാഗമാകുന്നത്.

ഫെരാരി, ആസ്റ്റണ്‍ മാര്‍ടിന്‍ തുടങ്ങിയ ലോകവിഖ്യാതമായ സൂപ്പര്‍കാറുകളെല്ലാം ദുബൈ പൊലീസിന്റെ പക്കലുണ്ട്. പുതുതായെത്തിയ ഐ8 മോഡലിനെ നമുക്കൊന്ന് അടുത്ത് പരിചയപ്പെടാം.

ബിഎംഡബ്ല്യു ഐ8 സൂപ്പര്‍കാര്‍ ദുബൈ പൊലീസിലേക്ക്!

താളുകളിലൂടെ നീങ്ങുക.

ബിഎംഡബ്ല്യു ഐ8 സൂപ്പര്‍കാര്‍ ദുബൈ പൊലീസിലേക്ക്!

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 2.29 കോടി രൂപയാണ് ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് സൂപ്പര്‍കാറിന്റെ വില. 1.5 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഒരു ലിതിയം അയണ്‍ ബാറ്ററി ഇലക്ട്രിക് മോട്ടോറും ചേര്‍ന്നാണ് ഐ8 സ്‌പോര്‍ട്‌സ് കാറിന് കരുത്തു പകരുന്നത്. പെട്രോള്‍ എന്‍ജിന്‍ 231 കുതിരശക്തിയും ഇലക്ട്രിക് മോട്ടോര്‍ 131 കുതിരശക്തിയും ഉല്‍പാദിപ്പിക്കുന്നു.

ബിഎംഡബ്ല്യു ഐ8 സൂപ്പര്‍കാര്‍ ദുബൈ പൊലീസിലേക്ക്!

പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നുല്‍പാദിപ്പിക്കുന്ന കുതിരശക്തി പിന്‍വീലുകളിലേക്കെത്തിക്കുന്നത് ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. പൂര്‍ണമായും ഇലക്ട്രിക് ഉര്‍ജത്തിലോടാനും ഈ ഹൈബ്രിഡ് കാറിന് സാധിക്കും.

ബിഎംഡബ്ല്യു ഐ8 സൂപ്പര്‍കാര്‍ ദുബൈ പൊലീസിലേക്ക്!

പൂര്‍ണമായും തുകല്‍ കൊണ്ട് നിര്‍മിച്ചതാണ് വാഹനത്തിനകത്തെ അപ്‌ഹോള്‍സ്റ്ററി പണികള്‍. 8.8 ഇഞ്ച് ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഐ8ല്‍ ചേര്‍ത്തിട്ടുള്ളത്. ഗെയ്ജുകള്‍ പൂര്‍ണമായും ഡിജിറ്റലാണ്.

ബിഎംഡബ്ല്യു ഐ8 സൂപ്പര്‍കാര്‍ ദുബൈ പൊലീസിലേക്ക്!

കൂട്ടിയിടി സാധ്യതകള്‍ തിരിച്ചറിഞ്ഞ് വാണിങ് നല്‍കുന്ന സംവിധാനം ഈ കാറിലുണ്ട്. മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍ ചേര്‍ത്തിരിക്കുന്നു. ഡ്യുവല്‍ ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ വാഹനത്തിലുണ്ട്. എബിഎസ്, കോര്‍ണറിങ് ബ്രേക്കിങ് കണ്‍ട്രോള്‍, ഡൈനമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സന്നാഹങ്ങളും വാഹനത്തില്‍ കാണാം.

More from DriveSpark

Article Published On: Thursday, March 12, 2015, 7:42 [IST]
English summary
Dubai Police Go Hybrid With New BMW i8.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X