200 ലാൻഡ് ക്രൂയിസർ കൂടി ബീക്കൺ ലൈറ്റ് അണിയും, ദുബായ് പൊലീസ് ഇനി വേറെ ലെവൽ
പൊലീസ് എപ്പോഴും കിടു ദുബായ് പൊലീസ് തന്നെയാണ് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാവാൻ ഇടയില്ല. പലരും അവരുടെ ഫാൻസ് തന്നെയാണ് എന്ന് പറയാം. ഒരു വണ്ടിപ്രാന്തനാണ് എങ്കിൽ നിങ്ങൾ തീർച്ചയായും ദുബായ് പൊലീസിൻ്റെ ആരാധകൻ ആകുമെന്ന കാര്യം ഉറപ്പാണ്. കാരണം പ്രീമിയം കാറുകൾ മുതൽ സുപ്പർ കാറുകൾ വരെ ദുബായ് പൊലീസിൻ്റെ കൈവശമുണ്ട്. ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് ദുബായ് പൊലീസ്. തങ്ങളുടെ വാഹന നിരയിലേക്ക് 200 ലാൻഡ് ക്രൂയിസറുകൾ കൂടി ചേർത്തിരിക്കുകയാണ്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുള്‍പ്പടെയുളള എമിറേറ്റിന്റെ വിവിധ പ്രദേശങ്ങളില്‍ പൊലീസ് പട്രോളിങ് വര്‍ധിപ്പിക്കുക എന്നാണ് ഇത് കെണ്ട് ലക്ഷ്യം വയ്ക്കുന്നത്.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന എസ്‌യുവികളിലൊന്നാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ. നിലവിലെ തലമുറ ലാൻഡ് ക്രൂയിസർ എസ്‌യുവി കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അതിനുശേഷം സമ്പന്നരായവരിൽ നിന്നും ഗംഭീര വരവേൽപ്പാണ് വണ്ടിക്ക് ലഭിച്ചിരിക്കുന്നത്. 2.10 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ലാൻഡ് ക്രൂയിസർ ഇന്ത്യയിൽ വിപണനം ചെയ്യുന്നത്.

മറ്റ് ചില മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ടൊയോട്ട LC300 ഇവിടെ ഇന്ത്യയിൽ നിർമിക്കുന്നില്ല. ഇത് ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി രാജ്യത്ത് എത്തിക്കുന്നതിനാലാണ് എസ്‌യുവിക്കി ഇത്രയും ഉയർന്ന വില മുടക്കേണ്ടി വരുന്നത്. അന്താരാഷ്ട്ര തലത്തിൽ ടൊയോട്ട ലാൻഡ് ക്രൂയിസറിന് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോട് കൂടിയാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നതെങ്കിലും. ഇന്ത്യയിൽ ഡീസൽ എഞ്ചിൻ ഓപ്ഷൻ മാത്രമേ ലഭിക്കൂ.
3.3 ലിറ്റർ V6 ടർബോ ഡീസലിന് 309 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡായി തന്നെ 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വാഹനം വരുന്നത്.എസ്‌യുവിയിലെ ഭാരം വിതരണം മെച്ചപ്പെടുത്തിയതിനു പകരം സസ്പെൻഷൻ സാങ്കേതികവിദ്യയും വ്യത്യസ്തമായാണ് ക്രമീകരിച്ചിരിക്കുന്നത്.

ലാൻഡ് ക്രൂയിസറിലെ കൈനറ്റിക് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റം അർഥമാക്കുന്നത് എസ്‌യുവിയുടെ ഓഫ്-റോഡ് കഴിവുകൾ ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നതാണ്. മുൻ പതിപ്പുകൾ പോലെ തന്നെ, ലാൻഡ് ക്രൂയിസറും 4×4 ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി വരുന്നുണ്ട്. TNGA അടിസ്ഥാനമാക്കിയുള്ള GA-F പ്ലാറ്റ്‌ഫോമിലാണ് ലാൻഡ് ക്രൂയിസർ പണികഴിപ്പിച്ചിരിക്കുന്നത്.
ടൊയോട്ടയിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പ് മോഡലായാണ് എസ്‌യുവി വിപണിയിലെത്തുന്നത് എന്നതിനാൽ ആഡംബര ഫീച്ചറുകൾക്കൊന്നും യാതൊരു കുറവും സംഭവിച്ചിട്ടില്ല. ഓൾ-എൽഇഡി ഹെഡ്‌ലാമ്പുകൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ലെതർ അപ്‌ഹോൾസ്റ്ററി, 14-സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം എന്നിവയും അതിലേറെയും ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.
ലാൻഡ് ക്രൂയിസർ 300 ലഭ്യമല്ലാത്ത വടക്കേ അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ വിപണികളിൽ ടൊയോട്ടയുടെ മുൻനിര ഉൽപ്പന്നം കൂടിയാണ് പ്രാഡോ. ഓസ്‌ട്രേലിയൻ, മിഡിൽ ഈസ്റ്റ് പോലുള്ള വിപണികളിൽ ലാൻഡ് ക്രൂയിസർ 300 വിപണനത്തിന് എത്തുന്നതിനാൽ ഇവിടുത്തെ പോലെ ഇന്ത്യയിലും മിക്കവാറും ലാൻഡ് ക്രൂയിസർ പ്രാഡോ എന്നായിരിക്കും മോഡൽ അറിയപ്പെടുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








