ദുബൈ പൊലീസിന് ലംബോര്‍ഗിനി അവന്റഡോര്‍

കിടിലന്‍ കുതിരശക്തിയും ചക്രവീര്യവുമുള്ള വാഹനങ്ങളാണ് ദുബൈ പൊലീസ് ഉപയോഗിക്കാറുള്ളത്. ലംബോര്‍ഗിനി ഉടമകളായ കള്ളന്മാരുടെ നാട്ടില്‍ മഹീന്ദ്ര ജീപ്പ് പൊലീസ് വാഹനമാക്കിയാല്‍ ശരിയാവില്ലല്ലോ. പുതിയ വാര്‍ത്തകള്‍ പറയുന്നത് ദുബൈ പൊലീസ് വളരെ താമസിക്കാതെ തന്നെ തങ്ങളുടെ വാഹനം അപ്‍ഗ്രേഡ് ചെയ്യുമെന്നാണ്. ലംബോര്‍ഗിനി അവന്‍റഡോറിലേക്കാണ് പൊലീസ് ഇനി കയറാന്‍ പോകുന്നത്.

രണ്ട് ദിവസം മുമ്പാണ് ദുബൈ പൊലീസ് തങ്ങളുടെ ആദ്യത്തെ ലംബോര്‍ഗിനി സ്വന്തമാക്കിയതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. പൊലീസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ചിത്രസഹിതം സംഗതി ട്വീറ്റ് ചെയ്യപ്പെട്ടു. ഇന്ത്യന്‍ രൂപയില്‍ 2.17 കോടി രൂപയോളമാണ് ഇതിന്‍റെ വില.

ദുബൈ പൊലീസിന് ലംബോര്‍ഗിനി അവന്റഡോര്‍

ദുബൈ പൊലീസിന് ലംബോര്‍ഗിനി അവന്റഡോര്‍

ഇപ്രകാരമായിരുന്നു ട്വീറ്റ്: "Latest #Dubai_Police patrols, now at your service."

ദുബൈ പൊലീസിന് ലംബോര്‍ഗിനി അവന്റഡോര്‍

ദുബൈ പൊലീസിന് ലംബോര്‍ഗിനി അവന്റഡോര്‍

ഒരു ഷോപ്പിംഗ് മാളിന് പുറത്ത് ഈ വാഹനം പ്രദര്‍ശിപ്പിച്ച ചിത്രമാണ് ട്വിറ്ററില്‍ നല്‍കിയിരുന്നത്.

ദുബൈ പൊലീസിന് ലംബോര്‍ഗിനി അവന്റഡോര്‍

ദുബൈ പൊലീസിന് ലംബോര്‍ഗിനി അവന്റഡോര്‍

മണിക്കൂറില്‍ 217 മൈല്‍ വേഗതയാണ് അവന്‍റഡോറിന് പരമാവധി പിടിക്കാനാവുക വെറും 4 സെക്കന്‍ഡു കൊണ്ട് മണിക്കൂറില്‍ 100 കിമി എന്ന വേഗത പിടിക്കാന്‍ വാഹനത്തിന് സാധിക്കും.

ദുബൈ പൊലീസിന് ലംബോര്‍ഗിനി അവന്റഡോര്‍

ദുബൈ പൊലീസിന് ലംബോര്‍ഗിനി അവന്റഡോര്‍

ഈ വാഹനം ദുബൈ പൊലീസിന് വ്യാപകമായി നല്‍കുമോ എന്ന കാര്യം ഉറപ്പില്ല. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി കുറച്ചെണ്ണം കൂടി വാങ്ങി വെറുതെ അങ്ങോട്ടുമിങ്ങോട്ടും ഓട്ടുവാനുള്ള സാധ്യതയാണ് കാണുന്നത്.

ദുബൈ പൊലീസിന് ലംബോര്‍ഗിനി അവന്റഡോര്‍

ദുബൈ പൊലീസിന് ലംബോര്‍ഗിനി അവന്റഡോര്‍

ഇറ്റാലിയന്‍ പൊലീസ് സേനയും സൂപ്പര്‍കാര്‍ ഉപയോഗിക്കുന്നുണ്ട്. ലംബോര്‍ഗിനി ഗല്ലാര്‍ഡോയാണ് തങ്ങളുടെ വാഹനമായി ഉപയോഗിക്കുന്നത്.

More from DriveSpark

Article Published On: Saturday, April 13, 2013, 15:25 [IST]
English summary
The Dubai Police force announced that they had procured their first Lamborghini Aventador supercar.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X