ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

By Dijo Jackson

കാര്‍, ബൈക്ക് പ്രേമികള്‍ക്ക് ദുബായ് പൊലീസ് ഒരു നിത്യവിസ്മയമാണ്. ബുഗാട്ടി വെയ്‌റോണ്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77, ലംബോര്‍ഗിനി അവന്റഡോര്‍, ഔഡി R8 V10, മക്‌ലാരന്‍ MP4-12C, നിസാന്‍ GT-R എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിരയ്ക്ക് മുന്നില്‍ രാജ്യാന്തര ഓട്ടോപ്രേമികള്‍ എന്നും കണ്ണും മിഴിച്ച് നില്‍ക്കുകയാണ് പതിവ്.

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

നമ്മുടെ നാട്ടിലെ പൊലീസിസുമായി താരതമ്യം ചെയ്യുമ്പോള്‍, ഇത് പൊലീസ് പട തന്നെയോ, അതോ വല്ല ആഢംബര കാര്‍ ഷോറൂമോ എന്ന് പരിഹാരസ രൂപേണ നാം പറയാറുമുണ്ട്.

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

ഇപ്പോള്‍ ഇതേ ദുബായ് പൊലീസിന്റെ പുതിയ നീക്കം, വാഹന പ്രേമികളുടെ സങ്കല്‍പങ്ങള്‍ക്കും മേലെ പറന്നിരിക്കുകയാണ്. സംഭവം എന്താണെന്നല്ലേ?

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

ദുബായ് പൊലീസ് നിരയിലേക്ക് പറക്കും ബൈക്ക് കൂടി വന്ന് ചേര്‍ന്നിരിക്കുകയാണ്. കേട്ടത് ശരിയാണ്. ഇനി ദുബായിയുടെ ആകാശത്ത് ബൈക്കുമായി പൊലീസ് പറന്നുയരും.

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

ദുബായിയില്‍ നടന്ന് കൊണ്ടിരിക്കുന്ന 2017 ജിടെക്‌സ് ടെക്‌നോളജി ഷോയിലാണ് പറക്കും ബൈക്കിനെ മറയ്ക്ക് പുറത്ത് അവതരിച്ചത്.

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

ഫെരാരി, ലംബോര്‍ഗിനി മുതലായ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളെ കാഴ്ചക്കാരാക്കി റഷ്യന്‍ കമ്പനി ഹോവര്‍സര്‍ഫാണ് ദുബായ് പൊലീസിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്.

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

ഡ്രോണിന്റെ മാതൃകയില്‍ റിമോട്ട് കണ്‍ട്രോള്‍ മുഖേന പ്രവര്‍ത്തിക്കുന്നതാണ് ഈ പറക്കും ബൈക്ക്. ഒരു പൊലീസ് ഉദ്യോഗസ്ഥനെ വഹിച്ച് കൊണ്ട് അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ ഈ ബൈക്കിന് പറക്കാന്‍ സാധിക്കും.

Recommended Video

Kawasaki Ninja Z1000 Launched In Malayalam - DriveSpark മലയാളം
ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

300 കിലോഗ്രാം ഭാരം വരെ വഹിക്കാന്‍ പ്രാപ്തമായ ബൈക്കിന്റെ ഭാരം 150 കിലോഗ്രാമാണ്. മണിക്കൂറില്‍ 70 കിലോമീറ്ററാണ് പറക്കും ബൈക്കിന്റെ പരമാവധി വേഗത.

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

സ്‌കോര്‍പിയോണ്‍ എന്നാണ് പുതിയ പറക്കും ബൈക്കിന് നല്‍കിയിരിക്കുന്ന പേര്. അടുത്ത വര്‍ഷത്തോടെയാകും സ്‌കോര്‍പിയോണ്‍ ദുബായി പൊലീസ് സേനയുടെ ഭാഗമായി അണിനിരക്കുക.

സ്‌കോര്‍പിയോണിന് പുറമെ, ജാപ്പനീസ് കമ്പനി മികാസയുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ 360 ഡിഗ്രി ക്യാമറ സംവിധാനത്തോടെയുള്ള പുതിയ ഇലക്ട്രിക് മോട്ടോര്‍ബൈക്ക് കോണ്‍സെപ്റ്റും ജിടെക്‌സ് ടെക്‌നോളജി ഷോയില്‍ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റി.

More from DriveSpark

Article Published On: Saturday, October 14, 2017, 18:43 [IST]
English summary
Dubai Police Test Flying Bike. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X