ഡുകാട്ടി മ്യൂസിയം ഗൂഗിള്‍ മാപ്‌സില്‍
ഡുകാട്ടി മ്യൂസിയം സന്ദര്‍ശിക്കണമെങ്കില്‍ ഇനി ഗൂഗിള്‍ മാപ്പ് വഴിയുമാകാം. ഗൂഗിള്‍ മാപ്പില്‍ ഡുകാട്ടി മ്യൂസിയത്തിന്റെ ഉയര്‍ന്ന റെസൊല്യൂഷനിലുള്ള മുന്നൂറ്ററുപത് ഡിഗ്രി ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
ഡുകാട്ടിയുടെ ഖ്യാതി ഫെരാരി കാറുകളുടേതിന് സമാനമാണ്. എന്താണ് സാധനമെന്നറിയില്ലെങ്കിലും അങ്ങനെയൊന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ലോകത്തെമ്പാടുമുള്ള നിരവധി ഡുകാട്ടി ആരാധകരെക്കൂടാതെ ഇങ്ങനെ കേട്ടുകേള്‍വിയില്‍ വരുന്നവരെയും ഡുകാട്ടി പ്രതീക്ഷിക്കുന്നുണ്ട് ഗൂഗിള്‍ മാപ്പില്‍.

850 ചതുരശ്ര മീറ്ററിലാണ് ഡുകാട്ടി മ്യൂസിയം നിലകൊള്ളുന്നത്. നാല്‍പ്പതിലധികം മോട്ടോര്‍സൈക്കിളുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഡുകാട്ടിയുടെ അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന ചരിത്രമാണ് ഇവിടെ പ്രദര്‍ശനത്തിനുള്ളത്.
ചില കൗതുകവസ്തുക്കളും ഈ മ്യൂസിയത്തില്‍ കാണാം. ഭീമാകാരമായ ഹെല്‍മെറ്റാണ് അതിലൊന്ന്. ബ്രാന്‍ഡിന്റെ ചരിത്രം വ്യക്തമാക്കുന്ന മ്യൂസിയങ്ങളും മറ്റും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എല്ലാം ചുറ്റിനടന്നുകാണാന്‍ ഗൂഗിള്‍ മാപ്‌സ് അനുവദിക്കുന്നു.
ഇവിടെ ക്ലിക്കു ചെയ്താല്‍ ഡുകാട്ടി മ്യൂസിയത്തിലെത്താം.


Click it and Unblock the Notifications








