അഭിനയിച്ച 3 പടങ്ങളും 100 കോടി ക്ലബില്‍! ചങ്കായ അസിസ്റ്റന്റ് ഡയരക്ടര്‍ക്ക് കാര്‍ സമ്മാനിച്ച് യുവനടന്‍
കഴിവും കഠിനാധ്വാനവും മാത്രം കൈമുതലാക്കി കോളിവുഡില്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് സെന്‍സേഷനായി മാറിയ താരമാണ് രംഗനാഥന്‍ (Pradeep Ranganathan). ജയം രവി നായകനായ 'കോമാളി' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രദീപ് രംഗനാഥന്‍ പിന്നീട് 'ലവ് ടുഡേ', 'ഡ്രാഗണ്‍', അടുത്തിടെ പുറത്തിറങ്ങിയ 'ഡ്യൂഡ്' എന്നീ സിനിമകളിലൂടെ നടനായും തിളങ്ങി. ദീപാവലിക്ക് റിലീസ് ചെയ്ത പ്രദീപിന്റെ 'ഡ്യൂഡ്' എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ 100 കോടി രൂപയിലധികം കളക്ട് ചെയ്തിരുന്നു. പ്രദീപിന്റെ ആദ്യ രണ്ട് സിനിമകളും 100 കോടി ക്ലബില്‍ ഇടം നേടിയതാണ്.
ഒരു യുവ നടന്റെ തുടര്‍ച്ചയായ മൂന്ന് ചിത്രങ്ങള്‍ 100 കോടി രൂപ കളക്ഷന്‍ നേടുന്നത് ഇന്ത്യന്‍ സിനിമയില്‍ ഇതാദ്യമാണെന്ന് പറയപ്പെടുന്നു.മലയാളിയായ മമിത ബൈജു നായികയായി അഭിനയിച്ച ഡ്യൂഡിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ തന്റെ ആദ്യ ചിത്രമായ 'കോമാളി' മുതല്‍ അസോസിയേറ്റ് ഡയറക്ടറായിരുന്ന രമേഷിന് പ്രദീപ് ഒരു കാര്‍ സമ്മാനിച്ചു.

പ്രദീപിന്റെ പ്രഫഷനല്‍ ജീവിതത്തില്‍ മാത്രമല്ല വ്യക്തിജീവിതത്തലും ഏറെ പിന്തുണച്ച സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് രമേശ്. നടന്‍ തന്റെ സുഹൃത്തിന് റെനോ ക്വിഡ് ഹാച്ച്ബാക്ക് ആണ് സമ്മാനിച്ചത്.സമ്മാനം കൈമാറുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റെനോ ക്വിഡ് സമ്മാനിച്ചതിന് ശേഷം ഇരുവരും കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും തുടര്‍ന്ന് കാറില്‍ ഒരു റൗണ്ട് കറങ്ങുകയും ചെയ്തു.
ഇന്ത്യന്‍ വിപണില്‍ ഏറെ ജനപ്രിയമായ ബജറ്റ് കാറുകളില്‍ ഒന്നാണ് റെനോ ക്വിഡ്. 15 വ്യത്യസ്ത വേരിയന്റുകളില്‍ ഈ കാര്‍ ലഭ്യമാണ്. നിലവില്‍ 4.30 ലക്ഷം മുതല്‍ 5.99 ലക്ഷം രൂപ വരെയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്.

67 bhp പവറും 91 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന് 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോകസുകളുമായി ഘടിപ്പിക്കുന്നു. ഈ കാറിന്റെ എഞ്ചിനില്‍ ലോ-എന്‍ഡ് ടോര്‍ക്ക് സൗകര്യമുള്ളതുകൊണ്ട്, സിഗ്‌നലുകളില്‍ നിര്‍ത്തി നിര്‍ത്തി മുന്നോട്ട് പോകാന്‍ ഏറെ അനുയോജ്യമാണ്. ഈ സെഗ്മെന്റില്‍ മികച്ച എഞ്ചിന്‍ പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന ഒരു മോഡല്‍ കൂടിയാണിത്.
മാനുവല്‍ ഗിയര്‍ബോക്‌സ് വേഗത്തില്‍ ഗിയറുകള്‍ മാറ്റാന്‍ സഹായിക്കുന്നു, AMT തിരക്കേറിയ ട്രാഫിക്കില്‍ സുഗമമായ ഡ്രൈവിംഗ് അനുഭവം നല്‍കുന്നു. 184 mm ഗ്രൗണ്ട് ക്ലിയറന്‍സുള്ള ഈ കാര്‍ വേഗത്തില്‍ ആക്‌സിലറേറ്റ് ചെയ്യാനും ക്യാബിനകത്ത് ശബ്ദം കുറയ്ക്കാനും സഹായിക്കും. ലിറ്ററിന് 21.7 മുതല്‍ 22 കിലോമീറ്റര്‍ വരെയാണ് ക്വിഡിന്റെ മൈലേജ്.

8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, പിന്‍സീറ്റ് ആംറെസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, കീലെസ് എന്‍ട്രി തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ലഭിക്കുന്നു. ഡ്യുവല്‍ എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളും കോര്‍ത്തിണക്കിയാണ് വാഹനം വിപണനത്തിന് എത്തിക്കുന്നത്.
സിനിമാ മേഖലയില്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്നതാണ് പ്രദീപിനെയും രമേശിനെയും പോലുള്ള സുഹൃത്തുക്കള്‍. വിജയം എന്നത് വ്യക്തിപരമായ നേട്ടങ്ങളെ മാത്രമല്ല, അതിനു പിന്നിലുള്ള ആളുകളെയും സ്വാധീനിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നു. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത 'LIK' എന്ന പുതിയ ചിത്രം റിലീസിന് തയാറാകുമ്പോള്‍ പ്രദീപ് തന്റെ ചുറ്റുമുള്ളവരെ സ്‌നേഹിക്കുന്ന ഈ രീതി ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.


Click it and Unblock the Notifications








