എയർ ബാഗ് വർക്കായില്ല; Creta ഉടമയ്ക്ക് Hyundai 3 ലക്ഷം രൂപ നൽകണമെന്ന് വിധിച്ച് സുപ്രീം കോടതി
അപകടത്തെത്തുടർന്ന് എസ്‌യുവിയിലെ എയർബാഗുകൾ വിന്യസിക്കുന്നതിൽ/ ഡിപ്ലോയ് ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായി, ക്രെറ്റ ഉടമകൾക്ക് മൂന്ന് ലക്ഷം രൂപ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

2015 ഓഗസ്റ്റ് 21 -ന് തന്റെ ഹ്യുണ്ടായി ക്രെറ്റ് 1.6 VTVT SX+ വാങ്ങിയ ഹരജിക്കാരനായ ശൈലേന്ദർ ഭട്‌നാഗറിന് രാജ്യത്തെ സുപ്രീം കോടതിയുടെ ബെഞ്ചാണ് ഈ തുക ബ്രാൻഡ് നൽകണം എന്ന് വിധിച്ചത്.

2017 നവംബർ 16 -ന് ഡൽഹി പാനിപ്പത്ത് ഹൈവേയിൽ എസ്‌യുവിയിൽ സഞ്ചരിക്കുമ്പോൾ ഭട്‌നഗറിന്റെ ക്രെറ്റ ഒരു നിർഭാഗ്യകരമായ അപകടത്തിൽ പെട്ടു. അപകടത്തിൽ എസ്‌യുവിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു, അപകടസമയത്ത് ക്രെറ്റ ഓടിച്ചിരുന്ന ഹർജിക്കാരന്റെ തലയിലും മുഖത്തും നെഞ്ചിലും സാരമായി പരിക്കേറ്റു.

അപകട സമയത്ത് ക്രെറ്റയുടെ എയർബാഗുകൾ വിന്യസിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ, ഭട്നാഗർ ഹ്യുണ്ടായി മോട്ടോർ കമ്പനിയ്ക്ക് എതിരെ കോടതിയെ സമീപിച്ചു. ഡൽഹി സംസ്ഥാന കൺസ്യൂമർ റീഡ്രസ്സൽ കമ്മീഷനെ സമീപിച്ച അദ്ദേഹം ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്തു.

ഡൽഹി സംസ്ഥാന കൺസ്യൂമർ റീഡ്രസ്സൽ കമ്മീഷൻ ഭട്‌നാഗറിന് അനുകൂലമായി വിധി പറയുകയും ചികിത്സാ ചെലവുകൾക്കും വരുമാനനഷ്ടത്തിനും രണ്ട് ലക്ഷം രൂപയും വ്യവഹാരത്തിന് 50,000 രൂപയും അപകടത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിന് 50,000 രൂപയും വിധികുകയും ചെയ്തു.

ഇതുകൂടാതെ, ഹർജിക്കാരന്റെ വാഹനം മാറ്റി നൽകാത്തതിനാൽ, നിർഭാഗ്യകരമായ അപകടത്തിൽ വാഹനം അകപ്പെട്ട ദിവസം ക്രെറ്റയുടെ മൂല്യത്തിന്റെ ഏഴു ശതമാനം വാർഷിക പലിശ ലഭിക്കാൻ അർഹനാണെന്ന് സംസ്ഥാന കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഡൽഹി സംസ്ഥാന കൺസ്യൂമർ റീഡ്രസ്സൽ കമ്മിഷന്റെ വിധിയോട് ഹ്യുണ്ടായി യോജിച്ചില്ല. ദേശീയ കൺസ്യൂമർ റീഡ്രസ്സൽ കമ്മീഷനിൽ കൊറിയൻ കാർ നിർമ്മാതാക്കൾ ഈ വിധിയെ ചലഞ്ച് ചെയ്തു.

എന്നിരുന്നാലും, കാർ നിർമ്മാതാക്കളുടെ അപ്പീൽ ഇവിടെ നിരസിക്കപ്പെട്ടു, കൂടാതെ ഡൽഹി സംസ്ഥാന കമ്മീഷൻ വിധിച്ച തുക ഭട്‌നഗറിന് നൽകാൻ ഹ്യുണ്ടായിയോട് നാഷണൽ കമ്മീഷനും ഉത്തരവിട്ടു.

രാജ്യത്തെ പരമോന്നത ജുഡീഷ്യൽ ബോഡിയായ സുപ്രീം കോടതിയിൽ കേസ് നടത്തിക്കൊണ്ടുള്ള വിധിക്കെതിരെ ഹ്യുണ്ടായി വീണ്ടും അപ്പീൽ നൽകി. ഭട്‌നഗർ അപകടത്തിൽപ്പെട്ട സമയത്ത് എയർബാഗുകൾ വിന്യസിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് തങ്ങളുടെ ഡിഫൻസിനായി ഹ്യുണ്ടായി മോട്ടോർ കമ്പനി സുപ്രീം കോടതിയെ അറിയിച്ചു.

എന്നിരുന്നാലും, കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ബെഞ്ച് ഒരിക്കൽ കൂടി ഭട്‌നഗറിന് അനുകൂലമായി വിധി പുറപ്പെടുവിച്ചതോടെ ഹ്യുണ്ടായി വീണ്ടും വൻ തിരിച്ചടിയാണ് ലഭിച്ചത്.

എസ്‌യുവിയുടെ മുൻവശത്താണ് കേടുപാടുകൾ സംഭവിച്ചത് എന്നതിനാലും എയർബാഗ് ഡിപ്ലോയ്മെന്റ് സംവിധാനം പരാജയപ്പെട്ടതായി മനസിലായതിനാലുമാണ് ഈ വിധി എന്ന് പാനൽ വ്യക്തമാക്കി.

എയർബാഗുകൾ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താവ് ഒരു വിദഗ്ധനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. എയർബാഗുകൾ വിന്യസിക്കുമോ ഇല്ലയോ എന്നറിയാൻ ക്രാഷ്/ കൊളീഷന്റെ തീവ്രത കണക്കാക്കാൻ ഉപഭോക്താവിന് കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അത്തരം സംഭവങ്ങൾക്ക് ശേഷം ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ നിന്ന് കാർ നിർമ്മാതാക്കൾ ഒഴിഞ്ഞുമാറാൻ ഉപയോഗിക്കുന്ന വാദമാണിത് എന്നും കോടതി ആരോപിച്ചു. പകരം, അപകടമുണ്ടായാൽ എയർബാഗുകൾ സ്വാഭാവികമായി വിന്യസിക്കുമെന്ന ധാരണ ഉപഭോക്താവിനുണ്ടെന്ന് കോടതി ഇവിടെ സൂചിപ്പിച്ചു.

വിധിയിൽ, സുപ്രീം കോടതി ദേശീയ കമ്മിഷന്റെ വിധി ശരിവയ്ക്കുക മാത്രമല്ല, ഹർജിക്കാരന്റെ വാഹനം റീപ്ലേസ് ചെയ്യാൻ ഹ്യുണ്ടായിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.


Click it and Unblock the Notifications








